അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് സ്വ​ര്‍​ണം.

06:55 pm 20/5/2017

ഷാം​ഗ്ഹാ​യി: സ്റ്റേ​ജ് വ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കോ​മ്പൗ​ണ്ട് ടീം ​വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​ഷേ​ക് വ​ർ​മ, ചി​ന്ന രാ​ജു ശ്രീ​ധ​ര്‍, അ​മ​ന്‍​ജീ​ത് സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് ‌സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. കൊ​ളം​ബി​യ​യെ 226-221ന് ​പ​ജാ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ സ്വ​ര്‍​ണം നേ​ടി​യ​ത്.

അ​തേ​സ​മ​യം ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് മെ​ഡ​ൽ നേ​ടാ​നാ​യി​ല്ല. വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ കൊ​റി​യ സ്വ​ര്‍​ണ​വും ഡെ​ന്‍​മാ​ര്‍​ക്ക് വെ​ള്ളി​യും റ​ഷ്യ വെ​ങ്ക​ല​വും നേ​ടി.