പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍

01.22 AM 01-08-2016 കൊച്ചി: ട്രെയിനില്‍ കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍. ഫോര്‍ട്ടുകൊച്ചി തുണ്ടത്തില്‍ രതീഷ് ദാസി(35) നെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം കഞ്ചാവുമായെത്തിയ രണ്ടു പേര്‍ രക്ഷപ്പെട്ടു. വൈകിട്ട് നാലു മണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പാട്‌ന എക്‌സ്പ്രസിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെ ട്രെയിന്‍ വേഗം കുറച്ചതോടെ രതീഷ് ദാസും കൂട്ടാളികളും ചാടിയിറങ്ങുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ കാത്തുനിന്ന റെയില്‍വേ പോലീസ് Read more about പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍[…]

അനധികൃതമായി സ്വര്‍ണം കടത്തിയ യുവാവ് അറസ്റ്റില്‍

01.18 AM 01-08-2016 കൊച്ചി: അനധികൃതമായി സ്വര്‍ണം കടത്തിയ യുവാവ് അറസ്റ്റിലായി. ഹൈദരാബാദ് സ്വദേശി ഘാനേഷ് (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ശബരി എക്‌സ്പ്രസില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗില്‍ നിന്നാണ് ഒരു കിലോ 213 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്‌റ്റേഷനില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ഘാനേഷിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. നികുതി വെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണമാണിതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ഘാനേഷിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. Read more about അനധികൃതമായി സ്വര്‍ണം കടത്തിയ യുവാവ് അറസ്റ്റില്‍[…]

മൂന്നു ദിവസം നീണ്ടു നിന്ന ശ്രീമദ് ഭഗവത്കഥ സമാപിച്ചു

01.12 AM 01-08-2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയാ മാലിബ് ഹിന്ദു ക്ഷേത്ത്രതില്‍ മൂന്നു ദിവസമായി നടത്തുവന്നിരുന്ന ശ്രീമദ് ഭഗവത കഥാപാരായണം സമാപിച്ചു. ജൂലായ് 15 മുതല്‍ മൂന്നു ദിവസം വൈകീട്ട് 5 മുതല്‍ 8 വരെ നീണ്ടുനിന്ന പരിപാടിയില്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. വാസുദേവ രചിച്ച ശ്രീമദ് ഭാഗവത് ഹൈന്ദവ പുരാണങ്ങളില്‍ വളരെയധികം പ്രാധാന്യമുള്ളതും, വിശുദ്ധവുമായ ഗ്രഥമാണ്. പുതിയതായി നിര്‍മ്മിക്കുന്ന ഹനുമന്‍ ക്ഷേത്രത്തിന് ആവശ്യമായ ഫണ്ടു രൂപീകരിക്കുന്നതാണ്. ഭഗവത് കഥാപാരായണം സംഘടിപ്പിച്ചത് ശാസ്ത്രി ശ്രീ ഭരത് Read more about മൂന്നു ദിവസം നീണ്ടു നിന്ന ശ്രീമദ് ഭഗവത്കഥ സമാപിച്ചു[…]

മെഡി കെയര്‍ തട്ടിപ്പ്ണ്ട: ഡോ. സയ്യദ് അഹമ്മദിന് 40 വര്‍ഷം തടവ്

01.09 AM 01-08-2016 പി.പി.ചെറിയാന്‍ ബ്രൂക്ക്ണ്ടലിന്‍: മെഡിക്കെയര്‍ തട്ടിപ്പ് നടത്തി അനധികൃതമായി പണം സമ്പാദിച്ച കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഡോ.സയ്യദ് അഹമ്മദിനെ ഫെഡറല്‍ ജൂറി ജൂലായ് 28 വ്യാഴം 40 വര്‍ഷത്തെ ജയില്‍ ശിഷയ്ക്ക് വിധിച്ചു. ഒരു രോഗിയില്‍ മാത്രം അറുന്നൂറോളം ശസ്ത്രക്രിയകള്‍ നടത്തിയെന്ന് ക്രൃത്രിമ രേഖകള്‍ ഉണ്ടാക്കി വ്യാപകമായ തട്ടിപ്പാണ് പ്രതി നടത്തിയിട്ടുള്ളതെന്ന് ജൂറി നാലുമണിക്കൂര്‍ നേരം നീണ്ടുനിന്ന വിധി ന്യായത്തില്‍ പറയുന്നു. ശരീരഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയതായും, വൃണം ചികിത്സിച്ചു എന്ന് കാണിച്ചും 7 Read more about മെഡി കെയര്‍ തട്ടിപ്പ്ണ്ട: ഡോ. സയ്യദ് അഹമ്മദിന് 40 വര്‍ഷം തടവ്[…]

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം

01.07 Am 01-08-2016 പി.പി.ചെറിയാന്‍ ഡാളസ്: പോലീസ് അതിക്രമങ്ങള്‍ക്തെിരെ ജൂലായ് 29ന് ഡാളസ്സ് ഡൗണില്‍ നടത്തിയ ബഹുജന മാര്‍ച്ച് സമാധാനപരമായി സമാപിച്ചു. ഇന്ന് നടന്ന റാലി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജൂലായ് 7ല്‍ നടന്ന റാലിയ്ക്കിടയില്‍ 5 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടക്കം വിട്ടു മാറുംമുമ്പെ സംഘടിപ്പിച്ച പ്രകടനത്തെ നേരിടുന്നതിന് പോലീസ് ജാഗ്രതയോടെയാണ് നിലയുറപ്പിച്ചിരുന്നത്. ജൂലായ് 21ന് നടത്താന്‍ തീരുമാനിച്ച പ്രകടനം പോലീസിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് 29ലേക്ക് മാറ്റിയത്. നെക്­സ്റ്റ് ജനറേഷന്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് (Next Read more about പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം[…]

ഒമാനിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ച് മരണം

07:39 PM 31/07/2016 മസ്ക്കത്ത്: ഒമാനിലെ അൽ ഖൂദിൽ ഇന്ന് വെളുപ്പിനുണ്ടായ റോഡ് അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ 5 പേർ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികൾ. മൃതശരീരങ്ങൾ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തുർക്കിയിൽ 1400 പട്ടാളക്കാരെ പിരിച്ചു വിടുന്നു

07:27pm 31/07/2016 ഇസ്​തംബൂൾ: പട്ടാള അട്ടിമറി ശ്രമം നടന്ന തുർക്കിയിൽ ഫതഹുല്ല ഗുലനുമായി ബന്ധ​മുണ്ടെന്ന്​ സംശയിക്കപ്പെടുന്ന 1400 പട്ടാളക്കാരെ അധികൃതർ പിരിച്ചുവിടുന്നു. ഒൗദ്യോഗിക വാർത്താ ഏജൻസിയായ അനദോലു ചാനലാണ്​ ഇക്കാര്യം റിപ്പോർട്ട്​ ​െചയ്​തത്​. അതേസമയം പരിശീലന​ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതടക്കമുള്ള സുപ്രധാന മാറ്റങ്ങൾ സൈന്യത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതായി തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ ഞായറാഴ്​ച അറിയിച്ചു. ‘ചെറിയ ഭരണഘടനാ പാക്കേജ്​ ഞങ്ങൾ പാർലമെൻറിൽ​ ​െവക്കാൻ ഉദ്ദേശിക്കുകയാണ്​​ അത്​ പാസായാൽ ദേശീയ രഹസ്യാന്വേഷണ ഏജൻസിയും അതി​െൻറ Read more about തുർക്കിയിൽ 1400 പട്ടാളക്കാരെ പിരിച്ചു വിടുന്നു[…]

ടെക്സസിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു; നിരവധി പേർക്ക്

07:22pm 31/07/2016 ടെക്സസ്: ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് 30 വയസ് തോന്നിക്കുന്ന യുവതിയാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം വെടിവെപ്പുകൾ ഉണ്ടായതായി ടെക്സസ് പൊലീസ് അറിയിച്ചു.

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച.

12:17pm 31/07/2016 കിങ്സ്റ്റണ്‍: ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 21 ഓവറില്‍ മൂന്നു വിക്കറ്റിന് 72 റണ്‍സ് എന്നനിലയിലാണ് കരീബിയക്കാര്‍. അര്‍ധസെഞ്ച്വറി നേടിയ ജര്‍മെയ്ന്‍ ബ്ളാക്വുഡിനൊപ്പം (54) മര്‍ലോണ്‍ സാമുവല്‍സാണ് (ഏഴ്) ക്രീസില്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഏഴു റണ്‍സ് എന്ന പടുകുഴിയില്‍നിന്നാണ് വിന്‍ഡീസ് കരകയറിയത്. ടോസ് നേടിയ ആതിഥേയ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ് വിന്‍ഡീസിന് ആദ്യ പ്രഹരമേല്‍പിച്ചത്. നാലാം പന്തില്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ Read more about ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച.[…]

കോഴിക്കോട്ട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് അതിക്രമം

12:13am 31/7/2016 കോഴിക്കോട്: കോടതി റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമസംഘത്തിനു നേരേ പോലീസ് രാജ്. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവുണെ്ടന്നു തെറ്റിദ്ധരിപ്പിച്ചു കോടതിവളപ്പില്‍നിന്നു കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ്, കാമറമാന്‍ കെ. അഭിലാഷ്, ടെക്‌നിഷന്‍ അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെയാണു സംഭവസ്ഥലത്തുവച്ചും വാഹനത്തില്‍ കൊണ്ടുപോകുമ്പോഴും കൈയേറ്റത്തിന് ഇരയാക്കിയത്. ഏഷ്യാനെറ്റിന്റെ ഒബി വാന്‍, കാമറ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. കൈയേറ്റം നടത്തിയ ടൗണ്‍ എസ്‌ഐ പി.എം. വിമോദിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് Read more about കോഴിക്കോട്ട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് അതിക്രമം[…]