ആസാമില്‍ മഴ തിമിര്‍ക്കുന്നു; പ്രളയം കവര്‍ന്നത് 29 ജീവന്‍

ഗോഹട്ടി: കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ആസാമില്‍ മരിച്ചവരുടെ എണ്ണം 29 ആയി. സംസ്ഥാനത്തിന്റെ 28 ജില്ലകളിലായി 36-37 ലക്ഷം ആളുകള്‍ പ്രളയദുരിതത്തിലാണ്. വിവിധ ഇടങ്ങളില്‍ തുറന്ന 970 ദുരിതാശ്വാസ ക്യാമ്പുകളിലായി അഞ്ചു ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. നൂറോളം ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ലകിംപുര്‍, ഗൊലഗട്ട്, ബോംഗായിഗാവ്, ജോര്‍ഹാട്ട്, ദെമാജി, ബര്‍പെട, ഗോള്‍പാറ, ദുബ്രി, ദരാംഗ്, മോറിഗാവ്, സോണിത്പുര്‍ എന്നിവിടങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. രണ്ടു ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും തടയിണകളും പ്രളയത്തില്‍ ഒലിച്ചുപോയി. Read more about ആസാമില്‍ മഴ തിമിര്‍ക്കുന്നു; പ്രളയം കവര്‍ന്നത് 29 ജീവന്‍[…]

വിവാദ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു

11:21 AM 31/07/2016 മുംബൈ: അധികാര ദുര്‍വിനിയോഗത്തിലൂടെ സൈനിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ കെട്ടിയുയര്‍ത്തിയ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഏറ്റെടുക്കല്‍. ബോംബെ ഹൈകോടതി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ബ്രിഗേഡിയര്‍ ജെ. താലുക്ദാറിന്‍െറ നേതൃത്വത്തില്‍ എത്തിയ സൈനിക സംഘമാണ് വെള്ളിയാഴ്ച കെട്ടിടം ഏറ്റെടുത്തത്. അനധികൃതമായി പണിത കെട്ടിടം പൊളിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ നല്‍കിയ അപ്പീലില്‍ കെട്ടിടം പൊളിക്കുന്നത് വിലക്കിയ സുപ്രീംകോടതി കെട്ടിടം ഏറ്റെടുക്കാന്‍ സൈന്യത്തോട് Read more about വിവാദ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു[…]

മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു; അഞ്ചു മരണം

11:20pm 31/7/2016 മുംബൈ: മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു. മുംബൈയ്ക്കു സമീപം ഭിവാണ്ഡിയിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തോളം പേരെ രക്ഷപെടുത്തി. എന്നാല്‍ ഇരുപതിലേറെപേര്‍ കെട്ടിടഭാഗങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാകിസ്താനിൽ സഹോദരിമാരെ വിവാഹത്തലേന്ന് സഹോദരൻ കൊലപ്പെടുത്തി

11:11am 31/07/2016 ലാഹോർ: പാകിസ്താനിൽ വീണ്ടും ദുരഭിമാനക്കൊല. പഞ്ചാബ് പ്രവിശ്യയിലാണ് രണ്ട് സഹോദരിമാരെ സഹോദരൻ വിവാഹത്തലേന്ന് വെടിവെച്ച് കൊന്നത്. കോസർ ബീബി(22), ഗുൽസാർ ബീബി(28) എന്നീ സഹോദരിമാരെ, ജീവിത പങ്കാളികളെ അവർ സ്വയം കണ്ടെത്തി എന്ന കാരണത്താൽ സഹോദരൻ നാസിർ ഹുസൈൻ(35) കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും പൊലീസ് പറഞ്ഞു. തങ്ങളെയും കുടുംബത്തെയും മുഴുവൻ നാസിർ ഹുസൈൻ നശിപ്പിച്ചുവെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു. ഈയിടെ പ്രശസ്ത മോഡൽ ക്വിൻഡൽ ബലോചിനെ സഹോദരൻ Read more about പാകിസ്താനിൽ സഹോദരിമാരെ വിവാഹത്തലേന്ന് സഹോദരൻ കൊലപ്പെടുത്തി[…]

കെ.എം.മാണി യുഡിഎഫ് വിടില്ലെന്ന് സുധീരന്‍

11:10am 31/7/2016 തിരുവനന്തപുരം: കെ.എം. മാണി യുഡിഎഫ് വിടുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ഉമ്മന്‍ ചാണ്ടി മാണിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

അമേരിക്കയില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ച് 16 പേര്‍ മരിച്ചു

11:10am 31/07/2016 ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ച് 16 പേര്‍ മരിച്ചു. പ്രൊപൈന്‍ വാതകം നിറച്ച ബലൂണ്‍ വിമാനത്തിലാണ് യാത്രക്കാര്‍ യാത്ര ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കത്തിയെരിഞ്ഞു. ബലൂണ്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന രീതി അമേരിക്കയില്‍ സാധാരണമാണ്. ബലൂണ്‍ വ്യോമയാനങ്ങളുടെ അപകടം താരതമ്യേന അമേരിക്കയില്‍ കുറവാണ്. സാധാരണ വിമാനങ്ങള്‍ക്കുള്ള പരിശോധനക്ക് ശേഷം മാത്രമേ അമേരിക്കയില്‍ ബലൂണ്‍ വ്യോമയാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കാറുള്ളുവെന്നതാണ് ഇതിന് കാരണം. 1993 ന് കൊളറോഡയിലുണ്ടായിലുണ്ടായ അപകടത്തിന് ശേഷമുണ്ടായ Read more about അമേരിക്കയില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ച് 16 പേര്‍ മരിച്ചു[…]

യു.പിയില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു

11:03 31/07/2016 ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളുമാണ് പീഡനത്തിന് ഇരയായത്. നോയിഡയില്‍നിന്ന് ഷാജഹാന്‍പുരിലേക്ക് കുടുംബസമേതം പോകുമ്പോഴാണ് ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലത്തെിയപ്പോഴാണ് അഞ്ചംഗ സംഘം കാറിനെ ആക്രമിച്ചത്. റോഡിനു നടുവിലുള്ള വസ്തുവിൽ തട്ടി ഇവരുടെ കാർ തകരാറിലാവുകയായിരുന്നു. തുടർന്ന് റോഡരികിൽ ഒളിച്ചിരുന്ന അക്രമിസംഘം കാര്‍ യാത്രക്കാരെ തോക്ക് ചൂണ്ടി Read more about യു.പിയില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു[…]

‘റൺ ഫോർ റിയോ’ പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു-

11:00 AM 31/07/2016 ന്യൂഡൽഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ‘റൺ ഫോർ റിയോ’ പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു. ഡൽഹി ഇന്ത്യാ ഗേറ്റിനു സമീപം മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. എല്ലാ കളിക്കാരനും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട് . അവർ അവരുടെ ഏറ്റവും മികച്ച പ്രകടനം നമുക്ക് തരും. നമ്മുടെ അത്ലറ്റുകൾ ലോകത്തിന്റെ ഹൃദയത്തിൽ വിജയം നേടുകയും ഇന്ത്യ എന്താണെന്ന് ലോകത്തെ കാണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി. വിനോദം എന്നതിനപ്പുറം അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് Read more about ‘റൺ ഫോർ റിയോ’ പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു-[…]

ട്രോളിങ് നിരോധം ഇന്ന് അവസാനിക്കും

10:50am 31/7/2016 കൊല്ലം: സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധം ഞായറാഴ്ച അര്‍ധരാത്രി അവസാനിക്കും. വറുതിയുടെ നാളുകള്‍ പിന്നിട്ട് കടലില്‍ പോകാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, കാര്യമായ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ നിരോധകാലയളവ് അവസാനിച്ചതിലുള്ള ആശ്വാസത്തിലാണ് അധികൃതര്‍ക്കൊപ്പം മത്സ്യമേഖലയും. ജൂണ്‍ 14ന് അര്‍ധരാത്രിയാണ് ഈവര്‍ഷത്തെ ട്രോളിങ് നിരോധം ആരംഭിച്ചത്. മത്സ്യപ്രജനനം സംരക്ഷിക്കാന്‍ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ 1988ലാണ് ട്രോളിങ് നിരോധം സംസ്ഥാനത്ത് നടപ്പാക്കിയത്. ഞായറാഴ്ച അര്‍ധരാത്രി നീണ്ടകര പാലത്തിന്‍െറ സ്പാനുകളില്‍ ബന്ധിച്ചിരിക്കുന്ന ചങ്ങല മാറ്റുന്നതോടെ ബോട്ടുകള്‍ ചാകരതേടിയുള്ള കുതിപ്പ് തുടങ്ങും. ഹാര്‍ബറുകളിലെ Read more about ട്രോളിങ് നിരോധം ഇന്ന് അവസാനിക്കും[…]

മൂന്നു ദിവസം നീണ്ടു നിന്ന ശ്രീമദ് ഭഗവത്കഥ സമാപിച്ചു

10:48am 31/7/2016 – പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയാ മാലിബ് ഹിന്ദു ക്ഷേത്ത്രതില്‍ മൂന്നു ദിവസമായി നടത്തുവന്നിരുന്ന ശ്രീമദ് ഭഗവത കഥാപാരായണം സമാപിച്ചു. ജൂലായ് 15 മുതല്‍ മൂന്നു ദിവസം വൈകീട്ട് 5 മുതല്‍ 8 വരെ നീണ്ടുനിന്ന പരിപാടിയില്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. വാസുദേവ രചിച്ച ശ്രീമദ് ഭാഗവത് ഹൈന്ദവ പുരാണങ്ങളില്‍ വളരെയധികം പ്രാധാന്യമുള്ളതും, വിശുദ്ധവുമായ ഗ്രഥമാണ്. പുതിയതായി നിര്‍മ്മിക്കുന്ന ഹനുമന്‍ ക്ഷേത്രത്തിന് ആവശ്യമായ ഫണ്ടു രൂപീകരിക്കുന്നതാണ്. ഭഗവത് കഥാപാരായണം സംഘടിപ്പിച്ചത് ശാസ്ത്രി ശ്രീ ഭരത് Read more about മൂന്നു ദിവസം നീണ്ടു നിന്ന ശ്രീമദ് ഭഗവത്കഥ സമാപിച്ചു[…]