ലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

10:41am 31/7/2016 ലോസ്ആഞ്ചലസ്: സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 22-നു കൊടിയേറ്റ് നടത്തി ആചരിച്ചുവരുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ എട്ടാം ദിവസമായ ജൂലൈ 29-ാം തീയതി നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് എസ്.വി.ഡി സന്യാസ സമൂഹത്തിന്റെ അമേരിക്കന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പഴയ നിമയകാലഘട്ടത്തില്‍ പാലിച്ചുപോന്ന 639 നിയമങ്ങളുടെ കാവല്‍ക്കാരും വിഖ്യാതാക്കളും ആയിരുന്ന നിയമഞ്ജരില്‍ ഒരുവന്‍ യേശുവിനെ പരീക്ഷിക്കുവാനായി അവിടുത്തെ സമീപിച്ചു സുപ്രധാന കല്‍പ്പന ഏതെന്ന് അന്വേഷിച്ചപ്പോള്‍ അവിടുന്ന് നല്‍കുന്ന മറുപടി വചനസന്ദേശവേളയില്‍ അച്ചന്‍ Read more about ലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍[…]

പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ നിര്യാതനായി

10:41am 31/7/2016 പി.പി. ചെറിയാന്‍ ഡാളസ്: കൂത്താട്ടുകുളം തെക്കേല്‍ കൊഴിപ്പള്ളി പി.വി ജോസഫിന്റേയും, പി.സി ഏലിയാമ്മയുടേയും മകന്‍ പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ (69) ഡാളസിലെ കരോള്‍ട്ടനില്‍ നിര്യാതനായി. ഭാര്യ: ലിസി ജോര്‍ജ്. മക്കള്‍: സ്വപ്!ന ജോര്‍ജ് , വിനോദ് ജോര്‍ജ്. കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ് പരേതന്‍. പൊതുദര്‍ശനം: ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 6 :30 മുതല്‍ 9 :30 വരെ കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌­സ് ദേവാലയത്തില്‍ (1080 W Read more about പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ നിര്യാതനായി[…]

സി.കെ.കുരുവിള (95) നിര്യാതനായി

10:40am 31/7/2106 Picture പൈക:തൂങ്കുഴി സി.കെ.കുരുവിള (95) നിര്യാതനായി. സംസ്കാരം ഇന്നു 10നു വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ: എരുമേലി കാരന്താനം മറിയക്കുട്ടി. മക്കള്‍: സിസ്റ്റര്‍ മേഴ്‌സി (മരിയന്‍ മെഡിക്കല്‍ സെന്റര്‍, പാലാ), ഡോ. ജോസ്, ഫിലിപ്പ്, സിസി, തോമസ് (നാലുപേരും യുഎസ്), റോസമ്മ, എത്സമ്മ, സക്കറിയാസ്, ഡോ. ആന്‍സി (കാനഡ), റാണി, പരേതനായ ഡോ. കുരുവിള (കാഞ്ഞിരപ്പള്ളി). മരുമക്കള്‍: ചിന്നമ്മ, ആശ, ഡോ. ആന്‍ഡ്രൂസ് പോള്‍ മാമ്പള്ളില്‍, ഡോ. മ!ഞ്ജു മുക്കാടന്‍ (നാലുപേരും യുഎസ്), Read more about സി.കെ.കുരുവിള (95) നിര്യാതനായി[…]

വചന പ്രഘോഷണവും സംഗീത ശുശ്രൂഷയും ഡാലസില്‍ ജൂലൈ 30ന്

10:30am 31/7/2016 – പി. പി. ചെറിയാന്‍ കരോള്‍ട്ടണ്‍: ബെത് സെയ്ദാ ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 30 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഇര്‍വിങ്ങ് ഹൈറ്റ് സിലുളള ബെത് സെയ്ദാ ബൈബിള്‍ ചാപ്പലില്‍ വെച്ച് വചന പഠനവും സംഗീത ശുശ്രൂഷയും നടക്കും. വചന പഠനത്തിന് ഏബ്രഹാം ചെമ്പോലയും ഗാന ശുശ്രൂഷയ്ക്കു എഡ്വിന്‍ പോളും നേതൃത്വം നല്‍കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ബാബു ഏബ്രഹാം, തോമസ് ഏബ്രഹാം, ജോര്‍ജ് ഏബ്രഹാം, ജോണ്‍ മാത്യു എന്നിവര്‍ അറിയിച്ചു. സ്ഥലം Read more about വചന പ്രഘോഷണവും സംഗീത ശുശ്രൂഷയും ഡാലസില്‍ ജൂലൈ 30ന്[…]

അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ) പിക്‌നിക്ക് നടത്തി

10:30am 31/7/2016 ഷിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്റെ (ആര്‍പ്‌കോ) പിക്‌നിക്ക് 23-നു ശനിയാഴ്ച ഗ്ലെന്‍വ്യൂവില്‍ സ്ഥിതിചെയ്യുന്ന ജോണ്‍സ് പാര്‍ക്കില്‍ വച്ചു നടത്തി. ഉച്ചമുതല്‍ വൈകുന്നേരം ആറുമണി വരെ നീണ്ടുനിന്ന പരിപാടികളില്‍ തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുന്നതിനായി വളരെയധികം ഫിസിക്കല്‍- ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ കുടുംബ സമേതം എത്തിച്ചേര്‍ന്നിരുന്നു. ഇതിനോടനുബന്ധിച്ചുള്ള ബാര്‍ബിക്യൂവും കായിക മത്സരങ്ങളും ഈ കൂട്ടായ്മ പ്രായഭേദമെന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരുന്നു. ഇതേദിവസം തന്നെ അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ജനറല്‍ബോഡി Read more about അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ) പിക്‌നിക്ക് നടത്തി[…]

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി

07:00pm 30/7/2016 കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിംഗിനോ കോടതിയില്‍ എത്തുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം അറിയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കോടതി വിഷയങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന കാര്യം ജഡ്ജിമാരുടെ സമിതി തീരുമാനിക്കും. ചേംബറില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുന്ന വിഷയത്തില്‍ ഓരോ ജഡ്ജിമാര്‍ക്കും തീരുമാനങ്ങളെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

06:55pm 30/07/2016 ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സൈന്യത്തിന്‍െറ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് AK 47 തോക്കുകളുള്‍പ്പെടെയുള്ള സാമഗ്രികള്‍ കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചയായിരുന്നു നുഴഞ്ഞ് കയറ്റശ്രമം കണ്ടത്തെിയത്. തുടര്‍ന്ന് സൈന്യം ഭീകരര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെട്ടെങ്കിലും പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ നടന്ന രണ്ടാമത്തെ നുഴഞ്ഞ് കയറ്റ ശ്രമമാണിത്. കഴിഞ്ഞയാഴ്ച്ച Read more about കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു[…]

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം; എസ്‌.ഐക്ക് സസ്​പെൻഷൻ

06:40pm 30/07/2016 കോഴിക്കോട്: മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം. വിമോദ് കുമാറിനെ സസ്​പെൻറ്​ ചെയ്​തു. ഡി.ജി.പി ലോകനാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. സസ്പെൻഷൻ വകുപ്പുതലത്തിലുള്ളതാണെന്നും ശാരീരികമായി അക്രമിച്ചെങ്കിൽ പരാതി എഴുതി നൽകിയാൽ എസ്.ഐയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഉമാ ബെഹ്റ വ്യക്തമാക്കി. നിലവിൽ ഈ വിഷയത്തിൽ രണ്ട് പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. നേരത്തേ സംഭവത്തിൽ എസ്.ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്.ഐക്കെതിരെ ഉചിതമായ നടപടി Read more about മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം; എസ്‌.ഐക്ക് സസ്​പെൻഷൻ[…]

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ നിര്യാതനായി

06:36pm 30/07/2016 ബാംഗ്ളൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ രാകേഷ് സിദ്ദരാമയ്യ നിര്യാതനായി . പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു രാകേഷ് സിദ്ദരാമയ്യ. കഴിഞ്ഞയാഴ്ച്ച യൂറോപ്പിലേക്ക് യാത്ര പോയ സമയത്താണ് രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 39 ാം പിറന്നാള്‍ ആഘോഷത്തിന്‍െറ തയ്യാറെടുപ്പിലായിരുന്നു രാകേഷ് സിദ്ദരാമയ്യ. രാകേഷിന്‍െറ ഭൗതിക ശരീരം നാട്ടിലത്തെിക്കാന്‍ സുഷമ സ്വരാജ് ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസിഡറുമായി ചര്‍ച്ച നടത്തി. മകന്‍െറ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് നേരത്തെ സിദ്ദരാമയ്യ ബെല്‍ജിയത്തിലേക്ക് തിരിച്ചിരുന്നു. Read more about കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ നിര്യാതനായി[…]

ഫ്ളിപ്പ്കാര്‍ട്ട് 700 ജീവനക്കാരെ പിരിച്ച് വിടുന്നു

12 ;00pm 30/07/2016 ന്യൂഡല്‍ഹി: പ്രമുഖ ഇ- കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്പ്കാര്‍ട്ട് 700 ജീവനക്കാരെ പിരിച്ച് വിടുന്നു. ജോലിയില്‍ മികവ് കാണിക്കാത്തവരെ പരിശോധിച്ച് വരികയാണെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനി നല്‍കിയിരുന്ന ഓഫറുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍െറ പുതിയ നടപടി. ഐ .ഐ . ടി, ഐ .ഐ .എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത ട്രെയിനികളെയാണ് ഫ്ളിപ്പ്കാര്‍ട്ട് പിരിച്ചുവിടുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്ളിപ്പ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. Read more about ഫ്ളിപ്പ്കാര്‍ട്ട് 700 ജീവനക്കാരെ പിരിച്ച് വിടുന്നു[…]