അടുത്ത എട്ടു മാസത്തേക്കായി 135കോടി 48 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ഇന്നലെ അംഗീകാരം നല്‍കി.

10:14am 30/7/2016 കൊച്ചി :വാര്‍ഡ്‌സഭയും വര്‍ക്കിങ് ഗ്രൂപ്പുകളും ചര്‍ച്ചചെയ്ത് സമര്‍പ്പിച്ച പല പദ്ധതികളും നഗരസഭയുടെ കരട് പദ്ധതി രേഖയില്‍ ഉള്‍പ്പെട്ടില്ലെന്ന് വ്യാപക പരാതി. കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഡിവിഷന്‍ ഫണ്ടുകളും ഏകോപിപ്പിക്കുന്നതിലും നഗരസഭ നേതൃത്വം പരാജയപ്പെട്ടതായി പദ്ധതി രേഖ കരട് ചര്‍ച്ചയില്‍ ആക്ഷേപം ഉയര്‍ന്നു. ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരായ ജഗദംബികയും തമ്പി സുബ്രഹ്മണ്യവും പരാതിപ്പെട്ടു. റോഡ് ആസ്ഥി വികസന ഫണ്ട് നേടിയെടുക്കുന്നതില്‍ നഗരസഭയ്ക്ക് വിഴ്ചപറ്റിയതായി തമ്പി സുബ്രഹ്മണ്യന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 33,61,33,000രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 19കോടി മാത്രമാണ് Read more about അടുത്ത എട്ടു മാസത്തേക്കായി 135കോടി 48 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ഇന്നലെ അംഗീകാരം നല്‍കി.[…]

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

10:10am 30/07/2016 കണ്ണൂര്‍: വിദ്യാര്‍ഥിത്വം ഉയര്‍ത്തുക എന്ന മുദ്രാവാക്യത്തോടെ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. പൊലീസ് മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ ഹബീബ് സ്ക്വയറില്‍ രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളനം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റ് ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. 12 സെക്ഷനുകളിലായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസമേഖലയിലെ പ്രമുഖര്‍ സംവദിക്കും. രാത്രി ഏഴിന്് പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാ ണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ Read more about എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം[…]

ഒറ്റയ്ക്കു ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി

10:06am 30/7/2016 ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂട്ടുകെട്ട് ഉണ്്ടാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുമായി മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുപിയിലെ ലക്‌നോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് രാഹുല്‍ നയം വ്യക്തമാക്കിയത്. അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂരിപക്ഷം നേടുന്നതിനും സ്വന്തമായി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനും വേണ്്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി വിവിധ പാര്‍ട്ടികള്‍ സംസ്ഥാനത്തെ വിഭജിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്്. കൂട്ടുകെട്ട് ഉണ്്ടാക്കുന്നുണെ്്ടങ്കില്‍ അത് സംസ്ഥാനത്തെ Read more about ഒറ്റയ്ക്കു ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി[…]

മാതാപിതാക്കളുടെ തീരുമാനം പോലെ വിവാഹമോചനം :വിജയ്

10:05am 30/7/2016 തെന്നിന്ത്യന്‍ നടി അമലാ പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന് ഒരു ദിവസം മുമ്പ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്!തു. ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പിന്നീട് മിക്ക മാധ്യമങ്ങളുടെയും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടി ക്കുകയും ചെയ്!തു. ഇരുവരും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എ എല്‍ Read more about മാതാപിതാക്കളുടെ തീരുമാനം പോലെ വിവാഹമോചനം :വിജയ്[…]

ബംഗളൂരുവില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം

10:01am 30/07/2016 ബംഗളൂരു: വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമുണ്ടായ കനത്ത മഴയത്തെുടര്‍ന്ന് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകിയതും റോഡില്‍ മരം വീണും വെള്ളം കെട്ടിനിന്നും ഗതാഗതം തടസ്സപ്പെട്ടതും ജനത്തെ വലച്ചു. പലയിടങ്ങളിലും അഞ്ചടിയോളം വെള്ളം ഉയര്‍ന്നതോടെ നിരവധി പേര്‍ വീടുകളില്‍ കുടുങ്ങി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും വീട്ടുപകരണങ്ങള്‍ ഉപയോഗശൂന്യമാവുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി ഭക്ഷ്യവസ്തുക്കളടക്കം നശിച്ചു. വിവിധ സ്ഥലങ്ങളില്‍ മുപ്പതിലധികം മരങ്ങള്‍ കടപുഴകി. വെള്ളപ്പൊക്കം കാരണം പലയിടത്തും Read more about ബംഗളൂരുവില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം[…]

ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍

10:00am 30/7/2016 കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍. മുഹമ്മദ് കരീം എന്ന അറുപത് വയസുകാരനാണ് പിടിയിലായത്. അഫ്ഗാനിലെ ഖോര്‍ പ്രവിശ്യയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മതാചാരപ്രകാരം വഴിപാടായി നല്‍കുകയായിരുന്നെന്നാണ് ഇയാളുടെ വാദം. എന്നാല്‍ അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ഹെറാത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയാണിതെന്ന് മാതാപിതാക്കള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ഖോറിലെ വനിതാ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളെ വിവരം അറിയിച്ചതായും പെണ്‍കുട്ടിയെ ഉടന്‍ കൈമാറുമെന്നും ഗവര്‍ണറുടെ വക്താവ് അബ്ദുള്‍ Read more about ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍[…]

കാഷ്മീരില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരി ഒരാളെ കൊലപ്പെടുത്തി

09:50am 30/7/2016 ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ അജ്ഞാതനായ ആയുധധാരിയുടെ വെടിയേറ്റു ഒരാള്‍ മരിച്ചു. ഫയാസ് അഹമ്മദ് എന്നയാളാണ് മരിച്ചത്. സോപോരിലെ സെയ്ദ്‌പോര മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരി അഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 3-ന് ശനിയാഴ്ച

09;50am 30/7/2016 ടൊറന്റോ: കനേഡിയന്‍ മലയാളി നഴ്‌സുമാരുടേയും, കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ (6890 Professional Court, Mississagua L4V IX6) വെച്ച് വൈകുന്നേരം 4.30 മുതല്‍ നടത്തപ്പെടുന്നു. ട്രില്യന്‍ ഗിഫ്റ്റ് ഓഫ് ലൈഫുമായി സഹകരിച്ച് Organ Donor Campaign amoung the South Asian Communities to fill the Read more about കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 3-ന് ശനിയാഴ്ച[…]

റഷ്യന്‍ ഗുസ്തി ടീമിനെ ഒളിമ്പിക്‌സില്‍ നിന്നു വിലക്കിയേക്കുമെന്ന് സൂചന09

09:44am 30/7/2016 റിയോ ഡി ഷാനിറോ: ഓഗസ്റ്റ് ഏഴിനു ആരംഭിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ നിന്നു റഷ്യന്‍ ഗുസ്തി ടീമിനെ വിലക്കിയേക്കുമെന്ന് സൂചന. താരങ്ങള്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇതെന്നാണ് വിവരങ്ങള്‍. എട്ടു പേരുള്ള ടീമില്‍ നിന്ന് രണ്ടു പേര്‍ ആദ്യം തന്നെ ഉത്തേജക മരുന്നു വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനു പുറമേ നാലു താരങ്ങള്‍ക്കൂടി പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഗുസ്തി ടീമിനു ഒന്നാകെ മത്സരത്തില്‍ നിന്നു വിലക്കു വരുന്നത്. റിയോയിലേക്ക് 387 താരങ്ങളെ തെരഞ്ഞെടുത്തതില്‍ 287 പേരും ഉത്തേജക പരിശോധന Read more about റഷ്യന്‍ ഗുസ്തി ടീമിനെ ഒളിമ്പിക്‌സില്‍ നിന്നു വിലക്കിയേക്കുമെന്ന് സൂചന09[…]

റിലീവിയം ഹെല്‍ത്ത് കെയറിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

09:40am 30/7/2016 ഷിക്കാഗോ: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റംസിന്റെ അമേരിക്കയിലെ ഔദ്യോഗികമായ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഷിക്കാഗോയില്‍ വച്ച് നടത്തപ്പെട്ടു. ഷിക്കാഗോയില്‍ അരങ്ങേറിയ നോര്‍ത്ത് അമേരിക്കയിലെ പ്രഥമ മലയാളം സിനിമാ അവാര്‍ഡ്‌നൈറ്റിന്റെ വേദിയില്‍ വച്ചായിരുന്നു അവാര്‍ഡ് നൈറ്റിന്റെ ഡയമണ്ട് സ്‌പോണ്‍സര്‍ കൂടിയായ റിലീവിയം ഹെല്‍ത്ത് കെയര്‍ന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടത്. പ്രശസ്ത സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫ്രീഡിയ എന്റര്‍റ്റെയിന്‍റ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ ഡയസ് ദാമോദരനില്‍ നിന്നും ആദ്യ രജിസ്‌­ട്രേഷന്‍ സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നടത്തപ്പെട്ടത്. Read more about റിലീവിയം ഹെല്‍ത്ത് കെയറിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു[…]