ഒറ്റയ്ക്കു ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി

10:06am 30/7/2016
rahul gandhi 121116
ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂട്ടുകെട്ട് ഉണ്്ടാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുമായി മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുപിയിലെ ലക്‌നോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് രാഹുല്‍ നയം വ്യക്തമാക്കിയത്. അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഭൂരിപക്ഷം നേടുന്നതിനും സ്വന്തമായി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനും വേണ്്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി വിവിധ പാര്‍ട്ടികള്‍ സംസ്ഥാനത്തെ വിഭജിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്്. കൂട്ടുകെട്ട് ഉണ്്ടാക്കുന്നുണെ്്ടങ്കില്‍ അത് സംസ്ഥാനത്തെ ജനങ്ങളുമായി മാത്രമായിരിക്കും. ഇത് ആശയങ്ങളുടെ പോരാട്ടമാണ്. ഉത്തര്‍പ്രദേശിനെ ശരിയായ ദിശയിലേക്കു നയിക്കുന്നതിനു വേണ്്ടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍്രഗസ് എല്ലാവരെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു കക്ഷികള്‍ അതിനെ വേര്‍പിരിക്കാന്‍ ശ്രമിക്കുന്നു- രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ മനസില്‍ അന്യോന്യമുള്ള വെറുപ്പ് തുടച്ചുനീക്കുന്നതിനുള്ള തന്ത്രങ്ങളാകും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.