തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ

04:30 pm 31/01/2017 തിരുവനന്തപുരം: ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. ബി.ജെ.പി ​​​​പ്രവർത്തകരെ പൊലീസ്​ മർദിച്ചതിൽ ​പ്രതിഷേധിച്ചാണ്​ ഹർത്താൽ. ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ റോഡ്​ ഉപരോധിക്കുന്നതി​നിടെ പൊലീസുമായി സംഘർഷമുണ്ടായിരുന്നു.

ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം

03:59 pm 31/1/2017 തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷം. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. രാവിലെ മുതല്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ശേഷം കോളേജിനകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ്, ഇവരോട് പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ പലഭാഗത്തേക്ക് ചിതറിയോടിയ പ്രവര്‍ത്തര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും Read more about ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം[…]

ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു:നില ഗുരുതരം.

02:00 pm 31/1/2017 ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്‌ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീണത്. ഉടനെ അദ്ദേഹത്തെ ദില്ലി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവപരിചണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധി ആശുപത്രിയിലെത്തി അഹമ്മദിനെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ Read more about ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു:നില ഗുരുതരം.[…]

കാനഡയിലെ മുസ്​ലിം പള്ളിയിലെ വെടിവെപ്പ്​: കാനഡയിൽ ഫ്രഞ്ച്​ വംശജനായ വിദ്യാർഥി പിടിയിൽ

12:21 pm 31/01/2017 ക്യൂബെക്​ സിറ്റി: കാനഡയിലെ ക്യൂബക്​സിറ്റിയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​ നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്​റ്റിലായ ഒരാൾക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് ​വംശജനായ കനേഡിയൻ വിദ്യാർഥി അലക്​സാന്ദ്രെ ബിസോനെത്തെക്കെതിരായാണ്​ കനേഡിയൻ പൊലീസ്​ കുറ്റം ചുമത്തിയത്​. കഴിഞ്ഞ ദിവസം അറസ്​റ്റിലായ മൊറോക്കൻ വംശജനായ മുഹമ്മദ്​ ഖാദിർ സംഭവത്തിന്​ സാക്ഷിയാണെന്നും പൊലീസ്​ അറിയിച്ചു. വെടിവെപ്പ്​ നടന്ന മുസ്​ലിം പള്ളിക്ക്​ മൂന്ന്​ കിലോമീറ്റർ അകലെയുള്ള ലാവൽ സർവകാലാശാലയിലെ പൊളിറ്റിക്കൽ സയൻസ്​ വിദ്യാർഥിയാണ്​ അലക്​സാന്ദ്രെയെന്ന്​ പ്രാദേശിക മാധ്യമങ്ങൾ Read more about കാനഡയിലെ മുസ്​ലിം പള്ളിയിലെ വെടിവെപ്പ്​: കാനഡയിൽ ഫ്രഞ്ച്​ വംശജനായ വിദ്യാർഥി പിടിയിൽ[…]

ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ പിന്നോട്ട്

12:14 pm 31/1/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ മലക്കം മറിയുന്നു. സമരത്തിലെ പ്രധാന ആവശ്യമായി നേരത്തെ നേതാക്കള്‍ ഉന്നച്ചിരുന്ന, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നാണ് എസ്‌എഫ്‌ഐ പിന്നോട്ട് പോയത്. ലക്ഷ്മി നായര്‍ രാജി വെയ്ക്കേണ്ടതില്ലെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്. പകരം പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറി നില്‍ക്കണമെന്ന് മാത്രമാണ് ഇപ്പോഴത്തെ ആവശ്യം. ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് എസ്.എഫ്.ഐ നിലപാട് മാറ്റിയത്. Read more about ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ പിന്നോട്ട്[…]

ഷിക്കാഗോ കര്‍ദ്ദിനാള്‍ ട്രംപിന്റെ മുസ്‌ലീം വിലക്കിനെതിരേ രംഗത്ത്

12:09 pm 31/1/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിപ്പിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി ഷിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലാസി കുപ്പിച്ചു രംഗത്തെത്തി. മുസ്ലിം ബാന്‍ എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ട നിമിഷം അമേരിക്കന്‍ ചരിത്രത്താളുകള്‍ കറുത്ത നിമിഷങ്ങളായി രേഖപ്പെടുത്തുമെന്ന് കര്‍ദ്ദിനാള്‍ ജനുവരി 28 ഞായറാഴ്ച അഭിപ്രായപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീമുകള്‍ക്കെതിരെ ട്രംപ് സ്വീകരിച്ച നടപടി കത്തോലിക്കാവിശ്വാസത്തിന്റേയും പ്രത്യേകിച്ചു അമേരിക്കന്‍ മൂല്യങ്ങളു ടേയും Read more about ഷിക്കാഗോ കര്‍ദ്ദിനാള്‍ ട്രംപിന്റെ മുസ്‌ലീം വിലക്കിനെതിരേ രംഗത്ത്[…]

ഡാലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ഒന്‍പതു പേരെ വിട്ടയച്ചു

12:07 am 31/1/2017 – പി.പി. ചെറിയാന്‍ ഡാലസ് : പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച ട്രാവല്‍ ബാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരോധിത മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ വന്നിറങ്ങിയ 9 പേരെ തടഞ്ഞുവച്ച നടപടി യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ ഇടപ്പെട്ട് റദ്ദാക്കി. ഒന്‍പതു പേരേയും ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചതായി ഡാലസ് മേയര്‍ റോളിംഗ്‌സ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനിടെ ട്രംപിന്റെ ഉത്തരവിനെ പിന്തുണച്ചുകൊണ്ട് ടെക്‌സസ് കണ്‍ഗ്രേഷണല്‍ Read more about ഡാലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ഒന്‍പതു പേരെ വിട്ടയച്ചു[…]

ടെക്‌സസിലെ മുസ്‌ലീം പള്ളി അഗ്‌നിക്കിരയായി

12:06 pm 31/1/2017 – പി.പി. ചെറിയാന്‍ വിക്ടോറിയ (ടെക്സസ്): മുസ്ലിം നിരോധന ഉത്തരവ് നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ടെക്സസിലെ വിക്ടോറിയായിലുള്ള ഇസ്ലാമിക സെന്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ പിടിക്കുന്നതിനുള്ള കാരണം വ്യക്തമല്ലെന്ന് വിക്ടോറിയ ഫയര്‍ മാര്‍ഷല്‍ ടോം ലഗ് ലര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സംസ്ഥാന ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മാര്‍ഷല്‍ പറഞ്ഞു.ഇസ്ലാമിക് സെന്റര്‍ അഗ്നിക്കിരയാക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്ന് പ്രസിഡന്റ് സാഹിബ് ഹഷ്മി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇതേ പള്ളിയില്‍ മോഷണശ്രമവും Read more about ടെക്‌സസിലെ മുസ്‌ലീം പള്ളി അഗ്‌നിക്കിരയായി[…]

പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു.

11:26 am 31/1/2017 കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കാങ്കോലില്‍ ആര്‍എസ്‌എസിന്റെ യോഗം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. ആര്‍എസ്‌എസ് താലൂക്ക് കാര്യവാഹക് സജിത്തിനാണ് വെട്ടേറ്റത്. ആക്രമത്തില്‍ പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചു. വെട്ടേറ്റ സജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘പത്മാവതി’ സിനിമയെ വിമർശിച്ച്​ ബി.ജെ.പി മന്ത്രി ഗിരിരാജ് സിങ്

11:25 AM 31/01/2017 ന്യൂഡൽഹി:​ ബോളിവുഡ്​ സംവിധായകൻ സഞ്​ജയ്​ ലീല ബൻസാലിയുടെ ​​’പത്മാവതി’ സിനിമയെ വിമർശിച്ച്​ ബി.ജെ.പി മന്ത്രി ഗിരിരാജ് സിങ്​​. പത്​മാവതി ഹിന്ദുവായതിനാലാണ്​ അവരെ മോശമായി ചിത്രീകരിച്ചതെന്ന്​ ഗിരിരാജ് ആരോപിച്ചു. മുഹമദ്​ നബിയെ കുറിച്ച്​ ഇവർ ഇത്തരത്തിൽ സിനിമയെടുക്കില്ലെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ചരിത്രത്തെ വികലമാക്കുന്നവരെ ജനങ്ങൾ ശിക്ഷിക്കണമെന്ന്​ പറഞ്ഞ മന്ത്രി ബൻസാലിക്കെതിരായി നടന്ന ആക്രമണത്തെ പരോക്ഷമായി ന്യായീകരിക്കുകയും ചെയ്​തു. ഇന്ത്യൻ ച​രിത്രത്തെ വികലമാക്കുന്ന സിനിമകൾ അനുവദിക്കാനാവില്ല. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സിനിമകൾ നിരവധി പുറത്ത്​ Read more about ‘പത്മാവതി’ സിനിമയെ വിമർശിച്ച്​ ബി.ജെ.പി മന്ത്രി ഗിരിരാജ് സിങ്[…]