കായംകുളം എന്‍ടിപിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം

11:24 am 31/1/2017 ആലപ്പുഴ: കായംകുളം എന്‍ടിപിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം. താപവൈദ്യുത നിലയം ജനറല്‍മാനജേറുടെ ഓഫീസിന് കേടുപാടുപറ്റി. പ്ലാന്റിലെ ഫയര്‍ഫോഴ്സെത്തി ഉടന്‍ തീ അണച്ചതിനാല്‍ വന്‍തീപിടുത്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാണമെന്നാണ് പ്രാഥമിക നിഗമം. ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. എന്‍ടിപിസി ജനറല്‍ മാനജേര്‍ മുറിയില്‍ നിന്ന് പുറത്ത് പോയ ശേഷമാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുറിയിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നെതെന്നാണ് കരതുന്നത്. ഉടന്‍തന്നെ എന്‍ടിപിസിയുടേ തന്നെ ഫയര്‍എഞ്ചിനെത്തി തീ അണക്കുകയായിരുന്നു. ജനറല്‍ മാനേജറുടെ ഓഫീസിലെ Read more about കായംകുളം എന്‍ടിപിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം[…]

അമേരിക്കയിലുള്ള സൗദികള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി എംബസി

11:21 am 31/1/2017 റിയാദ്: അമേരിക്കയിലുള്ള സൗദികള്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്കന്‍ വിരുദ്ധ സമീപനം സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സൗദി എംബസിയുടെ നിര്‍ദേശം. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സൗദികള്‍ ജാഗ്രത പാലിക്കാനുള്ള നിര്‍ദേശം. വിലക്കുള്ള രാജ്യങ്ങളില്‍ സൗദി ഉള്‍പ്പെടില്ലെങ്കിലും പ്രശ്നങ്ങളില്‍ പെടാതിരിക്കാന്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന സൌദികളും സൗദി Read more about അമേരിക്കയിലുള്ള സൗദികള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി എംബസി[…]

യാത്രാ വിലക്ക് വിഷയത്തിൽ അമേരിക്കൻ അറ്റോർണി ജനറൽ സാലി യേറ്റ്​സിനെ തൽസ്ഥാനത്ത് നിന്ന് പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ പുറത്താക്കി

11:10 am 31/01/2017 വാഷിങ്​ടൺ: യാത്രാ വിലക്ക് വിഷയത്തിൽ അമേരിക്കൻ അറ്റോർണി ജനറൽ സാലി യേറ്റ്​സിനെ തൽസ്ഥാനത്ത് നിന്ന് പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ പുറത്താക്കി. അഭയാർഥികൾക്കും ​​ഏഴു രാജ്യങ്ങളിൽ നിന്നുള്ള മുസ് ലിംകൾക്കും ഏർപ്പെടുത്തിയ യാത്രവിലക്ക് റദ്ദാക്കിയ വിധിയെ കോടതിയിൽ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്ന്​​ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ നടപടി. ഡാന ബൊനെറ്റിനാണ്​ അറ്റോണി ജനറലി​െൻറ താൽകാലിക ചുമതല​. പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവിന് നിയമസാധുത ലഭിക്കുവാൻ ആവശ്യമായ വാദം സാലി യേറ്റ്​സ് ഉന്നയിച്ചില്ലെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. Read more about യാത്രാ വിലക്ക് വിഷയത്തിൽ അമേരിക്കൻ അറ്റോർണി ജനറൽ സാലി യേറ്റ്​സിനെ തൽസ്ഥാനത്ത് നിന്ന് പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ പുറത്താക്കി[…]

ഡൽഹിയിലെ പാർക്കിൽ യുവതിയെ കല്ലുകൊണ്ട്‌ ഇടിച്ചു കൊന്നു

11:09 am 31/1/2017 ഡൽഹി: മംഗോൽപൂരിയിലെ പാർക്കിൽ യുവതിയെ കല്ലുകൊണ്ട്​ ഇടിച്ചു കൊന്ന നിലയിൽ. 30 കാരിയായ വീട്ടമ്മ ആരതിയാണ്​ കൊല്ല​െപ്പട്ടത്​. തിങ്കളാഴ്​ച രാത്രി 8.30ഒാടെ പാർക്കിലെ സി ബ്ലോക്കിലാണ്​ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. ആരതിയുടെ ഭർത്താവാണെന്ന്​ പരിചയപ്പെടുത്തി ഒരാൾ പൊലീസിനെ ഫോണിൽ വിളിച്ച്​ കൊലപാതക വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ മൃത​േദഹം കണ്ടെത്തിയത്​. ഒരു മാസം മുമ്പാണ്​ ആരതി വിവാഹിതയായത്​. ചോരപുരണ്ട വലിയ കല്ല്​ മൃതദേഹത്തിനു സമീപത്തു നിന്ന്​ കണ്ടെടുത്തു. മൃതദേഹം Read more about ഡൽഹിയിലെ പാർക്കിൽ യുവതിയെ കല്ലുകൊണ്ട്‌ ഇടിച്ചു കൊന്നു[…]

വലിയ ഇടയന്റെ ആശ്വാസമെത്തി, കടവില്‍ കുടുംബാംഗങ്ങള്‍ക്ക് ധന്യമുഹൂര്‍ത്തം

11:07 am 31/1/2017 – ബിജു ചെറിയാന്‍ ബാള്‍ട്ടിമോര്‍: ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ബാള്‍ട്ടിമോറില്‍ ദിവംഗതയായ ഡോ. ആനി കടവിലിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട് വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയ്ക്ക് അയച്ച സന്ദേശം ജീവിതത്തിന്റെ അമൂല്യ അനുഭവവും, പരേതയ്ക്ക് മരണാനന്തര ജീവിതത്തില്‍ ലഭ്യമായ ബഹുമതിയായി കണക്കാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സഭയിലെ ഒരു ശുശ്രൂഷകനായി ഏറെക്കാലം പ്രവര്‍ത്തിച്ച തന്നോടും, കുടുംബത്തോടും ബാവാ തിരുമനസ്സുകാട്ടിയ വലിയ കാരുണ്യത്തില്‍ ഏറെ കൃതാര്‍ത്ഥരാണ് Read more about വലിയ ഇടയന്റെ ആശ്വാസമെത്തി, കടവില്‍ കുടുംബാംഗങ്ങള്‍ക്ക് ധന്യമുഹൂര്‍ത്തം[…]

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.

11:01 am 31/1/2017 ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.ബഹളങ്ങളില്ലാത്ത സഭാ നടത്തിപ്പിന് സഹകരണം തേടി സര്‍ക്കാര്‍ തിങ്കളാഴ്ച വിളിച്ച സര്‍വകക്ഷി യോഗം പൊളിഞ്ഞതോടെ സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റ് അവതരണവും ഉള്‍പ്പെടുന്ന ആദ്യത്തെ രണ്ട് സമ്മേളനദിനങ്ങളും ബഹിഷ്കരിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യസഭ, ലോക്സഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ Read more about പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.[…]

കിങ്​ഫിഷർ എയർലെൻസിന്​ വായ്​പ​: ധനമന്ത്രാലയത്തിലേക്ക്​ അന്വേഷണം.

10: 59 AM 31/01/2017 ന്യൂഡൽഹി: മദ്യ വ്യവസായി വിജയ്​ മല്യയുടെ കിങ്​ഫിഷർ എയർലെൻസി​ന്​ അനധികൃതമായി വായ്​പ അനുവദിച്ച സംഭവത്തിൽ സി.ബി.​െഎ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്​ വ്യാപിപ്പിക്കുന്നു. ഇത്​ സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട്​ സി.ബി.​െഎ ആവശ്യപ്പെട്ടുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. വിജയ്​ മല്യക്ക്​ അനധികൃതമായി വായ്​പ അനുവദിക്കുന്നതിന്​ ധനമന്ത്രാലയത്തിലെ ചില വ്യക്​തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്​ സി.ബി.​െഎയുടെ കണ്ടെത്തിൽ. ഇൗ കേസുമായി ബന്ധപ്പെട്ട്​ ബാങ്കി​െൻറ ഉദ്യോഗസ്ഥരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അന്വേഷണ എജൻസിയുടെ പുതിയ നീക്കം. യു.പി.എ Read more about കിങ്​ഫിഷർ എയർലെൻസിന്​ വായ്​പ​: ധനമന്ത്രാലയത്തിലേക്ക്​ അന്വേഷണം.[…]

ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

11:00 am 31/01/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് സ്ഥിതി ചെയ്യുന്ന ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം പരിശോധിക്കാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു. ലോ അക്കാദമി സർക്കാർ ഭൂമിയാണോ, സർക്കാർ ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ, സ്വകാര്യ ആവശ്യത്തിനായി ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റവന്യൂ മന്ത്രിയുടെ നിർദേശം. ലോ കോളജും അതിനായി Read more about ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 22 ന്

10:57 am 31/1/2017 – ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹം എല്ലാവര്‍ഷവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവുമധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ യുവജനോത്സവത്തിന് നേതൃത്വം കൊടുക്കുവാനുള്ള കമ്മറ്റിക്ക് ജിതേഷ് ചുങ്കത്ത് (ചെയര്‍മാന്‍), സിബിള്‍ ഫിലിപ്പ് Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 22 ന്[…]

നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിക്ക് (എന്‍.എസ്.ഡി) പുതുനേത്യത്വം

10:54 am 31/1/2017 ഡെലവേയര്‍: നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ(NSD) 2017ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ 2016ലെ പ്രവര്‍ത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ കുറുപ്പ്, ട്രഷറര്‍ ബിനു നായര്‍ എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സുജാ പിള്ളയെ പ്രസിഡന്റായും, അനില്‍കുമാര്‍ കുറുപ്പ് (സെക്രട്ടറി), അജിത് നായര്‍ (ട്രഷറര്‍), സിനു നായര്‍ (വൈസ് പ്രസിഡന്റ്), വിമല്‍ വിജയകുമാര്‍(ജോയിന്റ് സെക്രട്ടറി), ബിനു നായര്‍ (ഓഡിറ്റര്‍), എന്നിവരെയും,ഭരണസമിതിഅംഗങ്ങളായി മായാ നായര്‍, രാമചന്ദ്രന്‍ Read more about നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിക്ക് (എന്‍.എസ്.ഡി) പുതുനേത്യത്വം[…]