ഉത്തരകൊറിയൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
12:47 pm 30/4/2017 ലണ്ടൻ:ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അനുദിനം വർധിച്ചു വരികയാണ് . അന്താരാഷ്ട്രമധ്യസ്ഥ ശ്രമങ്ങൾ ഏറ്റവും കൂടുതൽ അനിവാര്യമായ സമയമാണിത്- മാർപാപ്പ പറഞ്ഞു. പ്രശ്നത്തിൽ മധ്യസ്ഥതവഹിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും അവർ അതിന്‍റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്ന് ഓർമ്മിപ്പിച്ച മാർപാപ്പ പ്രശ്നം വഷളായി യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് നല്ലതല്ലെന്നും കൂട്ടിച്ചേർത്തു.