തുർക്കിയിൽ 4000 സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു.

06:50 am 30/4/2017 അങ്കാറ: സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് തുർക്കിയിൽ 4000 സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഇവരിൽ ഭൂരിഭാഗവും ജഡ്ജിമാരും പ്രോസിക്യൂട്ടർമാരുമാണെന്നാണ് റിപ്പോർട്ട്. ഇതേസമയം, തുർക്കിയിൽ ഓണ്‍ലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയക്ക് സർക്കാർ വിലക്കേർപ്പെടുത്തി. വെബ്സൈറ്റിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയതിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന അട്ടിമറി നീക്കത്തിൽ 249 പേർ കൊല്ലപ്പെടുകയും 2200 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷങ്ങള്‍ മെയ് ആറിന്

06:48 am 30/4/2017 ന്യൂജേഴ്‌സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ ന്യൂജേഴ്‌സിയില്‍ വീണ്ടുമൊരു വിഷു ആഘോഷങ്ങള്‍. നാമം, നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറാം തീയതി ആഘോഷിക്കുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാമം, നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. ന്യൂജേഴ്സി ബ്രൗണ്‍സ്‌വിക്കിലെ ലിന്‍വുഡ് മിഡില്‍ സ്കൂളിലാണ് വിഷു ആഘോഷങ്ങള്‍ നടക്കുക. രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് ഒന്പതു മണി വരെ നീണ്ടുനില്‍ക്കും. കേരളത്തില്‍ വിഷുവും പത്താമുദയവും കഴിഞ്ഞാലും Read more about സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷങ്ങള്‍ മെയ് ആറിന്[…]

ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി ദിലീപ് ഷോ; എല്ലാവര്‍ക്കും നന്ദിയെന്ന് ദിലീപും സംഘവും

06:45 am 30/4/2017 – ബിജു കൊട്ടാരക്കര അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ (TX Gateway Church Austin, 7104 McNeil Dr, Austin, TX 78729) ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ ഷോ ആയിരുന്നു നടന്നത്. മലയാളത്തിന്റെ Read more about ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി ദിലീപ് ഷോ; എല്ലാവര്‍ക്കും നന്ദിയെന്ന് ദിലീപും സംഘവും[…]

റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധവാരം ഭക്തിനിര്‍ഭരമായി ആചരിച്ചു .

06:45 am 30/4/2017 ഓശാന ഞായറാഴ്ച യേശുവിന്റെ രാജകീയ പ്രവേശാനത്തോടനുബന്ധിച്ചുള്ള ഓശാന പ്രൗഢമായരീതിയില്‍ നടത്തപ്പെട്ടൂ. ഓശാന ഓശാന… എന്ന ഗാനം സെന്ററിലെ എല്ലാ ദിശകളില്‍ നിന്നു മറ്റൊലികൊണ്ടു.കൊച്ചുകുട്ടികളടക്കം അബാലവൃം ജനങ്ങള്‍ ഓശാനയില്‍ പങ്കാളികളായി. കുരുത്തോലയുമേന്തി എല്ലാവരും പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. പുതുക്കി പണിതഅള്‍ത്താരയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടൂ. പെസഹാവ്യാഴം പരിശുദ്ധ കുര്‍ബാന മദ്ധ്യേ12ശിഷ്യന്മാരുടെ കാല്‍കഴുകല്‍ ശുശ്രുഷ നടത്തപെട്ടൂ. വിനയത്തിന്റെ മാതൃകകാണിച്ചുകൊണ്ടുള്ള വൈദികന്റെ ശുശ്രുഷ ഹൃദയസ്പര്‍ശിയായിരുന്നു. കുര്‍ബാനക്ക്‌ശേഷം ഇടവക അംഗങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടു വന്നകുരിശ് അപ്പവുപാലും വൈദികന്‍ ആശീര്‍വദിച്ചു വിതരണംചെയ്തു. Read more about റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധവാരം ഭക്തിനിര്‍ഭരമായി ആചരിച്ചു .[…]

മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി

06:44 am 30/4/2017 കറ്റാനം: വെട്ടിക്കോട് പേര്‍ക്കാട്ട്മലയില്‍ പരേതനായ സി.പി. വര്‍ഗീസിന്റെ ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി. സംസ്കാരം മെയ് ഒന്നാംതീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമാ പള്ളയില്‍. മക്കള്‍: സണ്ണി (തോമസ് വര്‍ഗീസ്, ഫെഡറല്‍ ബാങ്ക്), ജോ വര്‍ഗീസ് (യു.എസ്.എ), സൂസന്‍ വര്‍ഗീസ് (യു.എസ്.എ). മരുമക്കള്‍: ഷീല, വനജ (യു.എസ്.എ), രാജന്‍ മുതലാളി (യു.എസ്.എ). കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനച്ചന്‍ മുതലാളി (704 451 8264), ബിഞ്ചു അലക്‌സാണ്ടര്‍ Read more about മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി[…]

ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

06:43 am 30/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ജര്‍മനിയെയും, ബിട്ടനെയും പിന്തള്ളുമെന്നു അമേരിക്കന്‍ അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക് റിസേര്‍ച്ച് സര്‍വീസ് നടത്തിയ പഠനത്തില്‍ പറയുന്നു. സാമ്പത്തിക രംഗത്ത് അതിവേഗം കുതിച്ചുകൊണ്ട ിരിക്കുന്ന രാജ്യമാണെന്നും 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സാമ്പത്തികരംഗം കുതിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ 2030 ആകുമ്പോഴേക്കും ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സാമ്പത്തിക ശക്തികളെ മറികടക്കുമെന്നും ഈ പഠനം പറയുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി മികച്ച നിലയിലാണ്. Read more about ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും[…]

സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍, ഇംഗ്ലീഷ് ചാപ്പല്‍ കൂദാശ മെയ് 6ന്

06:42 am 30/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ, പ്രധാന ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിന്റെ കീഴില്‍ തുടക്കം കുറിക്കുന്ന, ഇംഗ്ലീഷ് ചാപ്പലിന്റെ കൂദാശ കര്‍മ്മം, മെയ് മാസം 6ാം തീയതി (ശനിയാഴ്ച) രാവിലെ 9 മണിക്ക് ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നിര്‍വഹിക്കുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, യുവദമ്പതികള്‍, എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വി.ആരാധനയില്‍ സജീവ പങ്കാളിത്വം വഹിക്കുന്നതിന്, പ്രധാന തടസ്സം ഭാഷയാണെന്നുള്ളതിനാല്‍ എല്ലാ Read more about സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍, ഇംഗ്ലീഷ് ചാപ്പല്‍ കൂദാശ മെയ് 6ന്[…]

ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം

6:41 am 30/4/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കും, മുസ്ലീം ബാന്‍, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള അഭ്യര്‍ത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ട്രംമ്പിന്റെ ഡിപോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക Read more about ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം[…]

ഡാലസില്‍ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതല്‍

06:40 am 30/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ് : ഡാളസിനടുത്തുള്ള പ്രിന്‍സ്റ്റണില്‍ യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മേയ് 26 മുതല്‍ 28വരെ താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനം സംഘടിപ്പിക്കുന്നു. പ്രിന്‍സ്റ്റണിലെ ലേക്ക് ലീമോണ്‍ ക്യാംപ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററാണ് (8050 ഇീ ഞറ 735, ജൃശിരലീേി, ഠത 75407) വേദി. പ്രമുഖ വചനപ്രഘോഷകരായ ഫാ. ജോസ് ഉപ്പാണി, ഫാ. സജു ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ നയിക്കും. വചന പ്രഘോഷണത്തിനും ആരാധനക്കുമൊപ്പം കുമ്പസാരത്തിനും ആത്മീയ ചിന്തകള്‍ പങ്കുവെക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും . 19 Read more about ഡാലസില്‍ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതല്‍[…]

ടെന്നസിയില്‍ ഇന്ത്യന്‍ വംശജന്‍ ഖണ്ഡു പട്ടേല്‍ വെടിയേറ്റ് മരിച്ചു

6:40 am 30/4/2017 – പി.പി. ചെറിയാന്‍ വൈറ്റ്ഹെവന്‍ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നില്‍ ഏപ്രില്‍ 24 നുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വെശജനായ ഖണ്ടു പട്ടേല്‍ (56) കൊല്ലപ്പെട്ടു.ഇവിടെ ശുചീകരണ ജോലിക്കാരനായിരുന്നു പട്ടേല്‍.24 ന് വൈകിട്ട് ജോലി കഴിഞ്ഞ ശേഷം മോട്ടലിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നതിനിടയിലാണ് എവിടെ നിന്നോ ചീറി വന്ന വെടിയുണ്ട പട്ടേലിന്റെ ജീവന്‍ അപഹരിച്ചത്. മാറില്‍ വെടിയേറ്റ പട്ടേല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറയുന്നു.സംഭവത്തിന് നിരവധി ദൃക്സാക്ഷികള്‍ Read more about ടെന്നസിയില്‍ ഇന്ത്യന്‍ വംശജന്‍ ഖണ്ഡു പട്ടേല്‍ വെടിയേറ്റ് മരിച്ചു[…]