കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ.

07:06 pm 29/4/2017 നീലഗിരി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. എസ്റ്റേറ്റിലെ കാവൽക്കാരനായിരുന്ന നേപ്പാൾ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി അപകടത്തിൽപെട്ടു. കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് സംശയിക്കുന്ന കനകരാജ് പുലർച്ചെ സേലത്തുണ്ടായ അപകടത്തിൽ മരിച്ചു. ഇതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ കെ.വി.സയൻ എന്നയാളുടെ വാഹനം പാലക്കാട്ട് അപകടത്തിൽപെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും Read more about കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ.[…]

ജ്വല്ലറി ഗ്രൂപ്പിന് വൻ നികുതിയിളവ്: അഞ്ച്​ ഉദ്യോഗസ്​ഥരെ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്​തു

07:03 pm 29/4/2017 തിരുവനന്തപുരം: ജ്വല്ലറി ഗ്രൂപ്പിന് വൻ നികുതിയിളവ് നല്‍കിയ സംഭവത്തിൽ വാണിജ്യനികുതി വകുപ്പിലെ മൂന്ന് ഡെപ്യൂട്ടി കമീഷണര്‍മാരടക്കം അഞ്ച്​ ഉദ്യോഗസ്​ഥരെ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്​തു. ഡെപ്യൂട്ടി കമീഷണർമാരായ സതീഷ്, അനിൽകുമാർ, സുജാത, ഇൻറലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന്‍ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. നികുതിവകുപ്പ് സെക്രട്ടറി, വാണിജ്യനികുതി കമീഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് ധനമന്ത്രി നടപടിക്ക് ശിപാര്‍ശചെയ്തത്. വിശദമായ അന്വേഷണം നടത്താന്‍ നികുതി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജ്വല്ലറി ഗ്രൂപ്പി​െൻറ അടൂരിലെ ശാഖയില്‍ നടന്ന പരിശോധനയില്‍ 200 Read more about ജ്വല്ലറി ഗ്രൂപ്പിന് വൻ നികുതിയിളവ്: അഞ്ച്​ ഉദ്യോഗസ്​ഥരെ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്​തു[…]

ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച്​ വി.കെ ശശികല.

07:01 pm 29/4/2017 ബംഗളൂരു: ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച്​ എ.​െഎ.ഡി.എം.കെ നേതാവ്​ വി.കെ ശശികല. അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ കാണാൻ രണ്ടാഴ്ചക്കുള്ളിൽ തമിഴ്​നാട്ടിൽ നിന്നും മൂന്നുപേരാണ്​ എത്തിയത്​. ഏപ്രിലിൽ ശശികലയുടെ അഭിഭാഷകർക്ക്​ പുറമെ ബന്ധുവായ ഡോക്​ടർ മാത്രമാണ്​ സന്ദർശകരായെത്തിയത്. നേരത്തെ ജയിൽ സൂപ്രണ്ട്​ ശശികലക്ക്​ കൂടുതൽ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യ മാസങ്ങളിൽ നിരവധിപേരാണ്​ ശശികലയെ കാണാൻ ജയിലിലെത്തിയിരുന്നത്​. ഇതേ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ സഹോദരഭാര്യ ഇളവരശി ശ്വാസകോശ Read more about ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച്​ വി.കെ ശശികല.[…]

തൃ​ശൂ​ർ പൂ​ര​ത്തി​ന് കൊ​ടി​യേ​റി.

06:50 0m 29/4/2017 തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ട് സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കെ തൃ​ശൂ​ർ പൂ​ര​ത്തി​ന് കൊ​ടി​യേ​റി. തി​രു​വ​മ്പാ​ടി​യി​ൽ ആ​ഘോ​ഷ​ങ്ങ​ളോ​ടെ കൊ​ടി​യേ​റ്റം ന​ട​ന്ന​പ്പോ​ൾ വെ​ടി​ക്കെ​ട്ടി​ന്‍റെ അ​നി​ശ്വി​ത​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പാ​റ​മേ​ക്കാ​വ് കൊ​ടി​യേ​റ്റം. ഒ​രാ​ന​പ്പു​റ​ത്തെ എ​ഴു​ന്നെ​ള്ളി​പ്പും, കൊ​ടി​യേ​റ്റി​ന് ചെ​ണ്ട​യേ​ന്തി​യെ​ങ്കി​ലും കൊ​ട്ടാ​തെ പെ​രു​വ​ന​വും പാ​റ​മേ​ക്കാ​വി​ന്‍റെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. രാ​വി​ലെ 11.45ന് ​തി​രു​വ​മ്പാ​ടി​യി​ലും, 12.25ന് ​പാ​റ​മേ​ക്കാ​വി​ലും കൊ​ടി​യേ​റി. ഭൂ​മി പൂ​ജ​യ്ക്കു ശേ​ഷം ആ​ലും മാ​വും ദ​ര്‍​ഭ​യും കൊ​ണ്ട​ല​ങ്ക​രി​ച്ച കൊ​ടി​മ​രം ആ​ര്‍​പ്പു​വി​ളി​യോ​ടെ ദേ​ശ​ക്കാ​ര്‍ ചേ​ര്‍​ന്ന് ഉ​യ​ര്‍​ത്തി​യ​തോ​ടെ പൂ​രാ​വേ​ശ​ത്തി​ന് കൊ​ടി​യേ​റു​ക​യാ​യി. ക​ണി​മം​ഗ​ലം സ​തീ​ഷാ​ണ് തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ കൊ​ടി​മ​രം ഒ​രു​ക്കി​യ​ത്. കൊ​ടി​യേ​റ്റ​ത്തി​ന് Read more about തൃ​ശൂ​ർ പൂ​ര​ത്തി​ന് കൊ​ടി​യേ​റി.[…]

നാ​ല് ന​ക്സ​ലു​ക​ളെ സി​ആ​ർ​പി​എ​ഫ് അ​റ​സ്റ്റു ചെ​യ്തു.

06:45 pm 29/4/2017 റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജ​പൂ​രി​ൽ​നി​ന്നു നാ​ല് ന​ക്സ​ലു​ക​ളെ സി​ആ​ർ​പി​എ​ഫ് അ​റ​സ്റ്റു ചെ​യ്തു. ശ​നി​യാ​ഴ്ച സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ ചെ​യ​ത​ത്. ​സു​ക്മ ആ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ കർശനമാക്കിയിരുന്നു. മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ സു​ക്മ​യി​ൽ 26 സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​രാണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ടത്. ന​ക്സ​ൽ വി​രു​ദ്ധ ന​ട​പ​ട​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സി​ആ​ർ​പി​എ​ഫ് മേ​ധാ​വി,ഡി​ഐ​ജി, എ​സ്പി തു​ട​ങ്ങി​യ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് സു​ര​ക്ഷാ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബി​ഹാ​റി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു.

04:35 pm 29/4/2017 പാ​റ്റ്ന: ശ​നി​യാ​ഴ്ച രാ​വി​ലെ ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ലു​ള്ള ഉ​ർ​ദു ക​ന്യാ മി​ഡി​ൽ സ്കൂ​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം ഇ​വ​രെ വി​ട്ട​യ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ​ക്കൂ​ന​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നും ഇ​ത് ബോം​ബ് സ്ഫോ​ട​നം അ​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം വ്യ​ക്ത​മാ​ക്കി. മാ​ലി​ന്യ​ക്കൂ​ന​യി​ലു​ണ്ടാ​യി​രു​ന്ന വെ​ടി​മ​രു​ന്നു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി

04:33 pm 29/4/2017 മൂന്നാർ: നിരാഹാര സമരം നടത്തിയിരുന്ന പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. ഗോമതി, കൗസല്യ എന്നിവരെയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. സമരം നടത്തുന്ന പ്രവർത്തകരുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ്​ നടപടി. അറസ്​റ്റിനെ പൊമ്പിളൈ ഒരുമൈ പ്രവർത്തകരും സമരത്തിന്​ പിന്തുണ നൽകുന്ന ആം ആദ്​മി പ്രവർത്തകരുൾപ്പടെയുള്ളവരും എതിർത്തുവെങ്കിലും പൊലീസ്​ ബലമായി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. അറസ്​റ്റ്​ ചെയ്​ത പ്രവർത്തകരെ അടിമാലി താലൂക്ക്​ ആശുപത്രിയിലേക്ക്​ കൊണ്ടു പോയി.അതേ സമയം, ആശുപത്രിയിലും നിരാഹാരം തുടരുമെന്ന്​ പെമ്പിളൈ ഒരുമൈ Read more about പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി[…]

സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു.

04:30 pm 29/4/2017 കോൽക്കത്ത: നടിയുമായും മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാവിലെ കോല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വച്ചായിരുന്നു അപകടം. സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്നാണ് വിവരം. ഇരുവരെയും ഉടനെ ആശുത്രിയിൽ എത്തിച്ചുവെങ്കിലും സോണികയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റ വിക്രം ചാറ്റര്‍ജി ചികിത്സയിലാണ്. കോല്‍ക്കത്ത സ്വദേശിയായ സോണിക Read more about സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു.[…]

ഫിലിപ്പൈൻസിൽ വൻ ഭൂചലനമുണ്ടായി.

12:00 pm 29/4/2017 മനില: റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫിലിപ്പൈൻസിലെ ഗ്ലാൻ നഗരത്തിനു സമീപമാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഫിലിപ്പൈൻ കാലാവസ്ഥാപഠന കേന്ദ്രം സുനാമി മൂന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങൾ.

പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ.

11:55am 29/4/2017 തിരുവന്തപുരം: സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായതിന്​ ശേഷവും തന്നെ ഡി.ജി.പി സ്ഥാനത്ത്​ പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ. ഡി.ജി.പി സ്ഥാനത്ത്​ നിയമിക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. ഉചിതമായ സമയത്ത്​ ഉചിതമായത്​ ചെയ്യും. ഭാവികാര്യങ്ങൾ വക്കീലുമായി ആലോചിച്ച്​ തീരുമാനിക്കുമെന്നും സെൻകുമാർ പറഞ്ഞു. അതേ സമയം, സർക്കാർ നടപടിക്കെതിരെ സെൻകുമാർ തിങ്കളാഴ്​ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്​ റിപ്പോർട്ട്​. സുപ്രീംകോടതി വിധി ​എത്രയും പെ​െട്ടന്ന്​ നടപ്പിലാക്ക​ണമെന്നായിരുന്നു നിയമ സെക്രട്ടറി സർക്കാറിന്​​ നൽകിയ നിയമോപദേശം. എന്നാൽ നിയമോപദേശം അവഗണിച്ച്​ കേസിലെ പുന:പരിശോധന Read more about പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ.[…]