ഫിലിപ്പൈൻസിൽ വൻ ഭൂചലനമുണ്ടായി.

12:00 pm 29/4/2017

മനില: റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫിലിപ്പൈൻസിലെ ഗ്ലാൻ നഗരത്തിനു സമീപമാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഫിലിപ്പൈൻ കാലാവസ്ഥാപഠന കേന്ദ്രം സുനാമി മൂന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങൾ.