പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ.

11:55am 29/4/2017

തിരുവന്തപുരം: സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായതിന്​ ശേഷവും തന്നെ ഡി.ജി.പി സ്ഥാനത്ത്​ പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്​തിയറിയിച്ച്​ ടി.പി സെൻകുമാർ. ഡി.ജി.പി സ്ഥാനത്ത്​ നിയമിക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. ഉചിതമായ സമയത്ത്​ ഉചിതമായത്​ ചെയ്യും. ഭാവികാര്യങ്ങൾ വക്കീലുമായി ആലോചിച്ച്​ തീരുമാനിക്കുമെന്നും സെൻകുമാർ പറഞ്ഞു. അതേ സമയം, സർക്കാർ നടപടിക്കെതിരെ സെൻകുമാർ തിങ്കളാഴ്​ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്​ റിപ്പോർട്ട്​.

സുപ്രീംകോടതി വിധി ​എത്രയും പെ​െട്ടന്ന്​ നടപ്പിലാക്ക​ണമെന്നായിരുന്നു നിയമ സെക്രട്ടറി സർക്കാറിന്​​ നൽകിയ നിയമോപദേശം. എന്നാൽ നിയമോപദേശം അവഗണിച്ച്​ കേസിലെ പുന:പരിശോധന സാധ്യതകൾ സർക്കാർ തേടിയിരുന്നു. ഇതിനായി മുതിർന്ന അഭിഭാഷകൻ ഹരീഷ്​ സാൽവേയോട്​ സർക്കാർ ഉപദേശം തേടിയിരുന്നു.