ലോകമെമ്പാടുമുള്ള ട്രൂമാക്സ് മീഡിയ വായനക്കാർക്ക് പുതുവത്സരാശംസകൾ.

12:01 am 1/1/2017 പോയ വർഷത്തെ നാളുകളെ മറന്നു ,പുതു വർഷത്തെ വരവേൽക്കാം . ലോകമെമ്പാടുമുള്ള ട്രൂമാക്സ് മീഡിയ വായനക്കാർക്ക് പുതുവത്സരാശംസകൾ.

കാപ്പി അൾഷിമേഴ്​സിനെ പ്രതിരോധിക്കും.

08:56 pm 31/12/2016 ലണ്ടൻ: കാപ്പി അൾഷിമേഴ്​സിനെ പ്രതിരോധിക്കുമെന്ന്​ പുതിയ പഠനങ്ങൾ അവകാശപ്പെടുന്നു. അൾഷിമേഴ്​സ്​, പാർക്കിൻസൺസ്​ പോലുള്ള നാഡീ സംബന്ധമായ രോഗങ്ങളെയും പ്രായമേറു​േമ്പാൾ ഉണ്ടാകുന്ന ഒാർമത്തകരാറുകളെയും കാപ്പി കുടിയിലൂടെ പരിഹരിക്കാം. ദിവസം മൂന്നു മുതൽ അഞ്ചു കപ്പ്​ കാപ്പി വ​െ​ര കുടിക്കുന്നത്​ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ലണ്ടനിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻറിഫിക്​ ഇൻഫർമേഷൻ ഒാൺ കോഫിയാണ്​ കാപ്പിയുടെ ഗുണഫലം പുറത്തു വിട്ടിരിക്കുന്നത്​. കാപ്പി അൾഷിമേഴ്​സ്​ സാധ്യത 27 ശതമാനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​. ദീർഘകാലമായുള്ള കാപ്പികുടിയാണ്​ രോഗപ്രതിരോധത്തിന്​ Read more about കാപ്പി അൾഷിമേഴ്​സിനെ പ്രതിരോധിക്കും.[…]

ജഗതിയുടെ ആരാധകനായി പ്രകാശ് രാജ്

പുതിയ മലയാള സിനിമയിലാണ് പ്രകാശ് രാജ് ജഗതിയുടെ കടുത്ത ആരാധകനായി അഭിനയിക്കുന്നത്. അച്ചായന്‍സ് എന്ന സിനിമയിലാണ് പ്രകാശ് രാജ് ജഗതിയുടെ ആരാധകനാകുന്നത്. കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗ്രാമീണനായിട്ടാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. സങ്കടം വന്നാലും നിരാശവന്നാലും ജഗതി ശ്രീകുമാറിന്റെ തമാശകളുടെ വീഡിയോ കണ്ട് ഉത്സാഹം വീണ്ടെടുക്കുന്ന കഥാപാത്രമാണ് പ്രകാശ് രാജിന്റേത്. യഥാര്‍ഥ ജീവിതത്തിലേതു പോലെ കൃഷിയെ സ്‍നേഹിക്കുന്ന, ഫാമുള്ള കഥാപാത്രവുമാണ് ഇത്. കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജയറാമാണ് നായകന്‍. ഉണ്ണി മുകുന്ദനാണ് Read more about ജഗതിയുടെ ആരാധകനായി പ്രകാശ് രാജ്[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഫാമിലികോണ്‍ഫെറെന്‍സ് രജിസ്‌ട്രേഷന് വമ്പിച്ച തുടക്കം

08:45 pm 31/12/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: 2016 ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം ഷിക്കാഗോ ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്റെ ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു. പ്രവാസി ക്‌നാനായക്കാരുടെ, പ്രഥമ ക്‌നാനായ റീജിയണിന്റെ, പ്രഥമ Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഫാമിലികോണ്‍ഫെറെന്‍സ് രജിസ്‌ട്രേഷന് വമ്പിച്ച തുടക്കം[…]

സന്നിധാനത്തിന് സമീപം പുലിയെ കണ്ടെന്ന് തീര്‍ത്ഥാടകര്‍.

08:44 pm 31/12/2016 പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തിലേക്ക് തീര്‍ത്ഥാടകര്‍ വരുന്ന വഴിയിലാണ് വൈകുന്നേരം പുലിയ കണ്ടതായി പറയപ്പെടുന്നത്. ഇതുവഴി വരികയായിരുന്ന തീര്‍ത്ഥാടകര്‍ പാണ്ടിത്താവളത്തിലെത്തിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസും വനം വകുപ്പും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഒരു മണിക്ക് ശേഷം പുല്ലുമേട്ടില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വിടില്ലായിരുന്നു. എന്നാല്‍ ഇതുവഴി വന്ന തീര്‍ത്ഥാടകര്‍ വഴിയില്‍ വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നപ്പോഴാണ് പുലിയെ കണ്ടെതെന്ന് ഇവര്‍ പറയുന്നു. ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നും ഇതുവഴി വരുന്നവര്‍ നിശ്ചിത സമയത്തിനകം Read more about സന്നിധാനത്തിന് സമീപം പുലിയെ കണ്ടെന്ന് തീര്‍ത്ഥാടകര്‍.[…]

ന്യൂ ഇയര്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക്

08:39 pm 31/12/2016 ദില്ലി: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതുവത്സരാഘോഷം വിദേശത്ത് തന്നെ. സ്വകാര്യ സന്ദര്‍ശനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചത്. കുറച്ച് ദിവസത്തേക്ക് യാത്രയിലായിരിക്കുമെന്ന് രാഹുല്‍ തന്നെയാണ് ഇന്ന് വൈകുന്നേരം ട്വീറ്റ് ചെയ്തത്. ഒരാഴ്ചയെങ്കിലും വിദേശത്ത് ചിലവഴിച്ച ശേഷമേ അദ്ദേഹം മടങ്ങുവെന്നാണ് സൂചന.

എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ …

08:12 pm 31/12/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍. ഫൊക്കാനയ്ക്കു പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ് കടന്നുപോയത് ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്. കാനഡയില്‍ ഒത്തുകൂടുകയും നല്ല ഒരു കണ്‍വന്‍ഷന്‍ നടത്താന്‍ കഴിഞ്ഞതും ഫൊക്കാന അഭിമാനത്തോടെ കാണുന്നു. നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭേദം കൂടാതെ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം Read more about എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ …[…]

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണിന് പുതിയ ഭരണസമിതി

08:04 pm 31/12/2016 മേരിലാന്റ്: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണ്‍ (കെ.സി.എസ്.എം.ഡബ്ല്യു) 2017-ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ഡിസംബര്‍ പത്താംതീയതി മേരിലാന്റിലെ ഗെയ്‌തേര്‍സ് ബര്‍ഗ് ഹൈസ്കൂളില്‍ വച്ചു നടന്ന വിപുലമായ ക്രിസ്മസ് ആഘോഷ ചടങ്ങില്‍ വച്ചു പുതിയ ഭാരവാഹികളെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. വാഷിംഗ്ടണ്‍ മെട്രോ ഏരിയയില്‍ സുപരിചിതനും കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സാന്നിധ്യവുമായ സന്ദീപ് പണിക്കരാണ് സംഘടനയുടെ പുതിയ സാരഥി. ദേശീയവും പ്രാദേശികവുമായ പല സംഘടനകളിലും സന്ദീപ് തന്റെ Read more about കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണിന് പുതിയ ഭരണസമിതി[…]

വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ പുതുവത്സരാഘോഷവും, റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും

08:02 pm 31/12/2016 ന്യൂജഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പുതുവത്സരത്തിനോടനുബന്ധിച്ചുള്ള വി. കുര്‍ബാനയും, ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന റാഫിള്‍ ടിക്കറ്റിന്റെ വിജയിയെ കണ്ടെത്താനുള്ള നറുക്കെടുപ്പും ഡിസംബര്‍ 31-ന് നടത്തപ്പെടുന്നു. അന്നേദിവസം നടക്കുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്നത് ക്‌നാനായ സമുദായത്തിന്റെ അമേരിക്കന്‍- യു.കെ മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയാണ്. ഡിസംബര്‍ 31-നു ശനിയാഴ്ച വൈകുന്നേരം 5.45-നു ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ പരമ്പരാഗതമായ Read more about വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ പുതുവത്സരാഘോഷവും, റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും[…]

മധുരംചേരില്‍ കുര്യന്‍ മത്തായി നിര്യാതനായി

08.00 pm 31/12/2016 ഫിലാഡല്‍ഫിയ: കോട്ടയം മീനടം മധുരംചേരില്‍ കുര്യന്‍ മത്തായി (76) നിര്യാതനായി. സംസ്കാരം ജനുവരി രണ്ടാം തീയതി വൈകുന്നേരം 3 മണിക്ക് മീനടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍. ഭാര്യ: ബേബി. മക്കള്‍: സജി, ഷീബ (യു.എസ്.എ). മരുമക്കള്‍: അനിയന്‍ കുഞ്ഞ്, ബിന്ദു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗീവര്‍ഗീസ് (610 352 8183, യു.എസ്.എ). വാര്‍ത്ത അയച്ചത് സാംകുട്ടി കുഞ്ഞച്ചന്‍.