വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ പുതുവത്സരാഘോഷവും, റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും

08:02 pm 31/12/2016
Newsimg1_46929876
ന്യൂജഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പുതുവത്സരത്തിനോടനുബന്ധിച്ചുള്ള വി. കുര്‍ബാനയും, ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന റാഫിള്‍ ടിക്കറ്റിന്റെ വിജയിയെ കണ്ടെത്താനുള്ള നറുക്കെടുപ്പും ഡിസംബര്‍ 31-ന് നടത്തപ്പെടുന്നു.

അന്നേദിവസം നടക്കുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്നത് ക്‌നാനായ സമുദായത്തിന്റെ അമേരിക്കന്‍- യു.കെ മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയാണ്. ഡിസംബര്‍ 31-നു ശനിയാഴ്ച വൈകുന്നേരം 5.45-നു ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ പരമ്പരാഗതമായ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. 6 മണിക്കുള്ള സന്ധ്യാനമസ്കാരത്തിനും തുടര്‍ന്നു നടക്കുന്ന വി. കുര്‍ബാനയ്ക്കും അഭി. സില്‍വാനോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് കൃത്യം എട്ടു മണിക്ക് നടത്തപ്പെടും. അതിനുശേഷം പൊതുസമ്മേളനവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

അമേരിക്കന്‍ അതിഭദ്രാസനത്തിനു കീഴില്‍ 2007 സെപ്റ്റംബര്‍ 15-നു സെന്റ് ജയിംസ് ദേവാലയം സ്ഥാപിച്ചതും, 2014 ജൂണ്‍ മാസത്തില്‍ വാണാക്യൂവില്‍ ഇടവക കരസ്ഥമാക്കിയ സ്വന്തമായ ദേവാലയം കൂദാശ ചെയ്തതും അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയാണ്. അഭി. തിരുമേനിയുടെ കരപരിലാളനത്താല്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ദേവാലയത്തിന്റെ വികാരി റവ.ഫാ. ആകാശ് പോള്‍ ആണ്. ഇടവക സ്വന്തമായ ആരാധനാ സ്ഥലം കരസ്ഥമാക്കിയപ്പോള്‍ ഉണ്ടായ ബാധ്യതകള്‍ തീര്‍ക്കുന്നതിനുവേണ്ടി, 2017 മോഡല്‍ ഹോണ്ടാ അക്കോര്‍ഡ് കാര്‍ സമ്മാനമായി നിശ്ചയിച്ച് റാഫിള്‍ ടിക്കറ്റ് വില്‍പ്പന നടത്തുവാന്‍ ഭദ്രാസന മെത്രാപ്പോലീത്ത കഴിഞ്ഞവര്‍ഷം അനുമതി നല്‍കി.

മലങ്കര ആര്‍ച്ച് ഡയോസിസിലെ വിവിധ ദേവാലയങ്ങള്‍, ക്‌നാനായ സമുദായത്തിലെ വിവിധ ദേവാലയങ്ങള്‍, സോഹദരീ സഭകളിലെ വിവിധ ദേവാലയങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി അമേരിക്കന്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരുടെ സഹായ സകരണങ്ങളാല്‍ റാഫിള്‍ ടിക്കറ്റ് വില്‍പ്പന വന്‍വിജയമായിരുന്നു. ഇടവക വികാരി ആകാശ് പോള്‍ അച്ചന്റെ സമര്‍ത്ഥമായ നേതൃത്വത്തിലും, ഭദ്രാസന ജോയിന്റ് ട്രഷററും ഇടവകാംഗവും റാഫിള്‍ സെയില്‍ കോര്‍ഡിനേറ്റുമായ സിമി ജോസഫിന്റെ പരിശ്രമത്താലും, ഇടവകയിലെ മുഴുവന്‍ അംഗങ്ങളുടേയും സഹകരണത്താലുമാണ് റാഫിള്‍ ടിക്കറ്റ് വില്‍പ്പന വന്‍വിജയമായിത്തീര്‍ന്നത്. ഈ സംരംഭത്തിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവരേയും ഡിസംബര്‍ 31-നു നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ആകാശ് പോള്‍ (വികാരി/പ്രസിഡന്റ്) 770 855 1992, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 210 218 7573, രഞ്ചു സക്കറിയ (സെക്രട്ടറി) 973 906 5515, എല്‍ദോ വര്‍ഗീസ് (ട്രസ്റ്റി) 862 222 0252, സിമി ജോസഫ് (കോര്‍ഡിനേറ്റര്‍) 973 870 1720.