കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണിന് പുതിയ ഭരണസമിതി

08:04 pm 31/12/2016

Newsimg1_45703821
മേരിലാന്റ്: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണ്‍ (കെ.സി.എസ്.എം.ഡബ്ല്യു) 2017-ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ഡിസംബര്‍ പത്താംതീയതി മേരിലാന്റിലെ ഗെയ്‌തേര്‍സ് ബര്‍ഗ് ഹൈസ്കൂളില്‍ വച്ചു നടന്ന വിപുലമായ ക്രിസ്മസ് ആഘോഷ ചടങ്ങില്‍ വച്ചു പുതിയ ഭാരവാഹികളെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.

വാഷിംഗ്ടണ്‍ മെട്രോ ഏരിയയില്‍ സുപരിചിതനും കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സാന്നിധ്യവുമായ സന്ദീപ് പണിക്കരാണ് സംഘടനയുടെ പുതിയ സാരഥി. ദേശീയവും പ്രാദേശികവുമായ പല സംഘടനകളിലും സന്ദീപ് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ധാര്‍മ്മികമൂല്യങ്ങള്‍ക്ക് അപച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും അതിന്റെ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരാനുതകുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നേതൃത്വം പ്രധാന്യം നല്കുന്നതായിരിക്കുമെന്നു സന്ദീപ് പണിക്കര്‍ കമ്മിറ്റിയെ പരിചയപ്പെടുത്തവേ അറിയിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ആശയങ്ങളും നിര്‍ദേശങ്ങളുമായി മുന്നോട്ടുവരണമെന്ന് പുതിയ ഭാരവാഹികള്‍ അസോസിയേഷന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കെ.സി.എസ്.എം.ഡബ്ല്യു- 2017-ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: പ്രസിഡന്റ് – സന്ദീപ് പണിക്കര്‍, വൈസ് പ്രസിഡന്റ്- സുരേഷ് നായര്‍, സെക്രട്ടറി- സന്തോഷ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി – അനില്‍ കുമാര്‍, ട്രഷറര്‍ – സേബ നവീദ്, ജോയിന്റ് ട്രഷറര്‍ – അജിത് ചെറിയാന്‍.

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ണ്‍ വെബ്‌സൈറ്റ്: www.kcsmw.org