ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ കൈരളി ജേതാക്കള്‍

8:21 am 30/6/2017 ഷിക്കാഗോ: ഇരുപത്തൊമ്പതാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 28,29 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ ഏബ്രഹാം ലിങ്കണ്‍ ഹൈസ്കൂളില്‍ വച്ചു നടത്തപ്പെട്ടു. തീപാറുന്ന ഉജ്വല നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയിലെ അഞ്ഞൂറില്‍പ്പരം കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ത്തിക്കൊണ്ട് ടൊറന്റോ സ്റ്റാലിയന്‍സിനെ നിഷ്പ്രയാസം പരാജയപ്പെടുത്തിക്കൊണ്ട് മെമ്മോറിയല്‍ ട്രോഫിയല്‍ ഷിക്കാഗോ കൈരളി ലയണ്‍സ് മുത്തമിട്ടു. ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലാഡല്‍ഫിയയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി കമാന്‍ഡര്‍ കെവിന്‍ കാനോന്‍ ഔപചാരികമായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് Read more about ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ കൈരളി ജേതാക്കള്‍[…]

സന നമ്പ്യാര്‍ കാന്‍ജ് മിസ് ഇന്ത്യ 2017, ചരിത്രം കുറിച്ച് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി

08:20 am 30/6/2017 ന്യൂജേഴ്‌സി : അമേരിക്കയിലെ മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തില്‍ ആദ്യമായി ലോക നിലവാരത്തില്‍ ഒരു മിസ് ഇന്ത്യ സൗന്ദര്യ മത്സരം വിജയകരമായി അവതരിപ്പിച്ചു എന്ന ഖ്യാതി ഇനി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്കു സ്വന്തം, അഭിമാനത്തോടെ സംഘാടകര്‍. വൈകിട്ട് കൃത്യം അഞ്ചു മണിക്ക് തന്നെ മത്സരത്തിന് തുടക്കം കുറിച്ചു, നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ വേദിയില്‍ എത്തിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാ അതിഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കാന്‍ജ് ഇങ്ങനെ ഒരു Read more about സന നമ്പ്യാര്‍ കാന്‍ജ് മിസ് ഇന്ത്യ 2017, ചരിത്രം കുറിച്ച് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി[…]

ലോംഗ്‌ഐലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ ഡേ പരേഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു –

08:19 am 30/6/2017 ഈപ്പന്‍ ജോര്‍ജ് ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്‍ഡിലെ ബെല്‍റോസില്‍ ഓഗസ്റ്റ് 12 നു നടക്കുന്ന ഇന്ത്യഡേ പരിഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു. മുന്‍മന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരന്‍ സംഘാടക സമിതി കണ്‍വീനറായ കോശി ഉമ്മനു നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ന്യൂയോര്‍ക്കില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ വി.എം.സുധീരന്‍ ഐഎന്‍ഒസി ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്‌ളെയര്‍ പ്രകാശനം ചെയ്തത്. ഐഎന്‍ഒസി നാഷ്ണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രാഹം, പോളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, ഐഎന്‍ഒസി Read more about ലോംഗ്‌ഐലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ ഡേ പരേഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു –[…]

ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ നിര്യാതയായി

08:17 @m 30/6/2017 കൊട്ടാരക്കര, പുത്തൂര്‍ æളങ്ങര ആലിന്റെ തെക്കേതില്‍ പരേതനായ കെ. ഉണ്ണൂണ്ണിയുടെ (Teacher, Govt. High School, Puthoor), ഭാര്യ ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ ജൂണ്‍ 28, 2017 ല്‍ നിര്യാതയായി. മരണാനന്തര ശുശ്രൂഷ ജൂലൈ 3, 2017 ല്‍ St. Thomas Orthodox Church, Long Island, Levittown ല്‍ വച്ച് South West American Dioscesan Metropolitan H.G. Alexios Mar Yousebios ന്റെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടവക വികാരി വെരി Read more about ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

മാര്‍ പണ്ടാരശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി

08:10 am 30/6/2017 – സാജു കണ്ണമ്പള്ളി ചിക്കാഗോ : കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭി: മാര്‍ ജോസഫ് പണ്ടാരശ്ശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി. ക്‌നാനായ സമുദായം നേരിടുന്ന പ്രശനങ്ങളും, കോട്ടയം അതിരൂപതയും കെ സി സി എന്‍ യും തമ്മില്‍ കൂടുതല്‍ ദൃഢമായ ബന്ധം പുലര്‍ത്താനും കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു എന്ന് കൂടികാഴ്ചയുമായി ബന്ധപ്പെട്ടര്‍ അഭിപ്രായപ്പെട്ടു. അമേരിയ്ക്കയില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയില്‍ ആല്മീയ ആല്‍മയാ നേതൃത്വങ്ങള്‍ നല്‍കിയ Read more about മാര്‍ പണ്ടാരശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി[…]

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്

08:09 am 30/6/2017 ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു യുവജനോത്സവം നടത്തപ്പെടുന്നതാണ്. തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിന്റെ വിജയത്തിനായി ആഷ്‌ലി ജോര്‍ജ് (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോ- ചെയര്‍മാന്‍) എന്നിവരും ഏക്‌സിക്യൂട്ടീവ് Read more about ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്[…]

അര്‍ക്കന്‍സാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം തകര്‍ത്തു

08:02 am 30_6/2017 – പി.പി. ചെറിയാന്‍ ലിറ്റില്‍ റോക്ക്: അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു 24 മണിക്കൂറിനകം വാഹനം ഇടിച്ചു തകര്‍ത്തു. ജൂണ്‍ 26 ചൊവ്വാഴ്ചയായിരുന്നു പ്രതിമ സ്ഥാപിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ മുപ്പത്തിരണ്ടു വയസ്സുള്ള മൈക്കിള്‍ റീഡ് അതിവേഗതയില്‍ വാഹനം ഓടിച്ചു സ്റ്റാച്യുവില്‍ ഇടിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ 6000 പൗണ്ടുള്ള പ്രതിമ തകര്‍ന്നു നിലംപതിച്ചു. ഇതേ പ്രതി തന്നെയാണ് മൂന്നുവര്‍ഷം മുമ്പു ഒക്കലഹോമ തലസ്ഥാനത്തു സ്ഥാപിച്ചിരുന്ന പത്തു Read more about അര്‍ക്കന്‍സാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം തകര്‍ത്തു[…]

മസാച്യുസെറ്റ്‌സിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജി സബിത സിംഗ്

08:00 am 30/6/2017 – പി.പി. ചെറിയാന്‍ മാസ്സചുസെറ്റ്ഡ്: സ്റ്റേറ്റ് അപ്പീല്‍ കോര്‍ട്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കാ വനിത ജഡ്ജിയായി ജഡ്ജ് സബിത സിങ്ങിനെ നിയമിച്ചു.മാസ്സചുസെറ്റ്ഡ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി സേവനം അനുഷ്ടിക്കുന്ന സബിത 2005- 2006 ല്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റായിരുന്നു.ഗവര്‍ണര്‍ ചാര്‍ലി ബേക്കറിന്റെ നിയമനം ജൂണ്‍ 21 നാണ് കൗണ്‍സില്‍ അംഗീകരിച്ചത്. സുപ്പീരിയര്‍ കോര്‍ട്ട് ട്രയല്‍ ക്ലാര്‍ക്കായി സേവനം ആരംഭിച്ച സബിത മിഡില്‍സെക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റേര്‍ണി ഓഫീസ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് Read more about മസാച്യുസെറ്റ്‌സിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജി സബിത സിംഗ്[…]

എസ്.എം.സി.സി റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി

08:46 am 29/6/2017 ഷിക്കാഗോ: നാഷണല്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തുകയുണ്ടായി. ജൂണ്‍ 17-നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചാണ് സമ്മാനദാനം നടത്തിയത്. മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. മാര്‍ ജോയി ആലപ്പാട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറനില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. എസ്.എം.സി.സി നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സദസിന് സ്വാഗതം അരുളി. മാര്‍ ജേക്കബ് അങ്ങാടിയത്ത് വിജയികളായവരെ അനുമോദിക്കുകയും എസ്.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും Read more about എസ്.എം.സി.സി റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി[…]

ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍

08:44 am 29/6/2017 എടിന്‍ബര്‍ഗ്: ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഈ മാസം 21 മുതല്‍ കാണാതാകുകയും പിന്നീട് 23 ാം തീയതി വെള്ളിയാഴ്ച ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടണ്ടെത്തുകയും ചെയ്ത ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഎയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ എടിന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍ മാര്‍ ലിയോ കുഷ്‌ലിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. മൃതദേഹ പരിശോധനയുമായി Read more about ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍[…]