ഐസക്ക് മാര്‍ ഫിലക്‌സിനോസ് ഐപിഎല്ലില്‍ പുതുവത്സര സന്ദേശം ; ജനുവരി 3 ന്

07:59pm 31/12/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍ : നോര്‍ത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനില്‍ പുതുവത്സര സന്ദേശം നല്‍കുന്നു. ജനുവരി 3 നു ന്യൂയോര്‍ക്ക് സമയം രാത്രി 9നാണു പ്രെയര്‍ ലൈനില്‍ പ്രഭാഷണം ആരംഭിക്കുന്നത്.ഭദ്രാസന ചുമതല ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് ഫിലക്‌സിനോസ് തിരുമേനി ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. നോര്‍ത്ത് അമേരിക്ക– യൂറോപ്പ് മുന്‍ ഭദ്രാസനാ എപ്പിസ്‌കോപ്പന്മാരായ സഖറിയാസ് തിരുമേനി, യുയാക്കീം മാര്‍ കൂറിലോസ് തിരുമേനി തുടങ്ങിയവര്‍ Read more about ഐസക്ക് മാര്‍ ഫിലക്‌സിനോസ് ഐപിഎല്ലില്‍ പുതുവത്സര സന്ദേശം ; ജനുവരി 3 ന്[…]

പുതുവത്സരത്തെ വരവേല്‍ക്കാന്‍ ന്യൂയോര്‍ക്ക് ഒരുങ്ങുന്നു; സുരക്ഷ ശക്തമാക്കി –

07:59pm 31/12/2016 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: പുതുവത്സര ദിനത്തില്‍ ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത പരിഗണിച്ചു വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ടൈം സ്വകയറില്‍ പുതുവത്സരത്തെ എതിരേല്‍ക്കാന്‍ ലക്ഷകണക്കിന് ജനങ്ങള്‍ ഒത്തുചേരുമ്പോള്‍ ജര്‍മ്മനിയില്‍ സംഭവിച്ചതുപോലെ വാഹനാക്രമണം ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ്. ടൈം സ്ക്വയറിന്റെ ചുറ്റളവില്‍ കവചിത വാഹന വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 7000 പ്രത്യേക പരിശീലനം ലഭിച്ച ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിര്‍വഹിക്കും. അടുത്തയിടെ ലോകരാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം പ്രത്യേക സുരക്ഷാ Read more about പുതുവത്സരത്തെ വരവേല്‍ക്കാന്‍ ന്യൂയോര്‍ക്ക് ഒരുങ്ങുന്നു; സുരക്ഷ ശക്തമാക്കി –[…]

ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു

06:25 pm 31/12/2016 ന്യൂഡൽഹി: ലെഫ്​റ്റൻറ്​ ജനറൽ ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വർഷത്തെ സേവനത്തിന്​ ശേഷം ധൽബീർ സിങ്​ വിരമിച്ച ഒഴിവിലേക്കാണ്​ ബിപിൻ റാവത്തി​െൻറ നിയമനം. പ്രവീൺ ബാക്ഷി, ബിരേന്ദ്രർ സിങ്​ എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ്​ സർക്കാർ ബിപിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്​. എയർ മാർഷൽ ബിരേന്ദ്രർ സിങ്​ ദനാ വ്യോമസേന തലവനായും ചുമത​ലയേറ്റെടുത്തു. അനൂപ്​ റേഹയുടെ പകരക്കാനായാണ്​ ബിരേന്ദ്രർ സിങ്​ വ്യോമസേന തലവനാകുന്നത്​. ശനിയാഴ്​ച രാവിലെ നിലവിലെ കരസേന Read more about ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു[…]

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യതു .

07:44 pm 31/12/2016 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യതു. ജനം ഉറ്റുനോക്കിയ പ്രഖ്യാപനങ്ങൾ ഒന്നു തന്നെ ഉണ്ടായില്ലാ. ചരിത്രത്തിലെ മഹത്തായ ശുചീകരണമാണ് നോട്ട് പിൻവലിക്കൽ എന്നു അദ്ദേഹം അറിയിച്ചു . ഇന്ത്യയെപ്പോലെ കറൻസി ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ വേറെ ഇല്ല. അതിനാൽ നോട്ട് നിരോധത്തിലൂടെ ഇന്ത്യ ചെയ്തത് മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല.കളളപണത്തിനെതിരെ ജനം ഒന്നിച്ചു പോരാടി . അഴിമതിയിൽ നിന്നും മോചനം ജനം ആഗ്രഹിച്ചിരുന്നു, സ്വന്തം പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോയും ജനം സർക്കാരിനുഒപ്പം Read more about പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യതു .[…]

പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു.

03:42 pm 31/12/2016 ന്യൂഡൽഹി: നജീബ്​ ജങ്​ രാജി വെച്ച ഒഴിവിൽ ഡൽഹിയുടെ പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ്​ ജി.രോഹിണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്​. ബുധനാഴ്​ചയാണ്​ ബയ്​ജാലിനെ ഡൽഹി ലെഫ്​റ്റൻറ്​ ഗവർണറായി തെരഞ്ഞെടുത്തത്​. വാജ്​പേയ്​ സർക്കാരി​െൻറ കാലത്ത്​ അഭ്യന്തര സെക്രട്ടറി സ്​ഥാനവും വഹിച്ചിട്ടുണ്ട്​. 1969 ​െഎ.എ.എസ്​ ബാച്ചിലെ ഉദ്യോഗസ്​ഥനാണ്​ ബയ്​ജാൽ. സർക്കാരിനൊപ്പം ചേർന്ന്​ ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന്​ സത്യപ്രതിജ്ഞക്ക്​ ശേഷം അദ്ദേഹം പറഞ്ഞു. നജീബ്​ ജങ്​ ഡിസംബർ Read more about പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു.[…]

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ ബഖാല കൊള്ളയടിച്ചു

3:40 pm 31/12/2016 റിയാദ്. നഗരത്തില്‍ എക്സിറ്റ് 5ലെ കിങ്ഡം ആശുപത്രിക്ക് പിറകില്‍ കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം. മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി താജുദ്ദീന്‍ പാട്ടശ്ശേരിയുടെ കടയിലാണ് കവര്‍ച്ച നടന്നത്. വാഹനത്തിലത്തെിയ അഞ്ചു പേരില്‍ നാലുപേര്‍ വാളും തോക്കുമായി കടയിലേക്ക് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. താജുദ്ദീന്‍െറ സഹോദരനും രണ്ട് ജോലിക്കാരും പരിസരത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ജോസഫുമാണ് കടയിലുണ്ടായിരുന്നത്. വന്ന് കയറിയ ഉടന്‍ സംഘത്തിലൊരാള്‍ കൗണ്ടറിന് സമീപം നിന്ന ജോസഫിന്‍െറ കൈക്ക് Read more about തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ ബഖാല കൊള്ളയടിച്ചു[…]

വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജു

03:39 pm 31/12/2016 മഞ്ജു വാര്യര്‍ 2017ല്‍ വിവാഹിതയാകുമെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദിലീപ്-കാവ്യാ മാധവന്‍ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സിനിമാ മംഗളവും പിന്നീട് ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കി ചില മാധ്യമങ്ങളും മഞ്ജുവിന്റെ വിവാഹം 2017ല്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്. തന്നേക്കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും പ്രതികരണം അര്‍ഹിക്കാത്തതാണെന്ന് മഞ്ജു വാര്യര്‍. മഞ്ജു ആത്മഹത്യ ചെയ്യാനൊരുങ്ങിയെന്നും 2017ല്‍ വിവാഹമുണ്ടെന്നും തുടങ്ങിയ വാര്‍ത്തകളോടാണ് മഞ്ജുവിന്റെ പ്രതികരണം. പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതിനാലാണ് ഇതേക്കുറിച്ചൊന്നും മിണ്ടാതിരിക്കുന്നതെന്ന് മഞ്ജു Read more about വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജു[…]

കശുവണ്ടി വികസന കോർപ്പറേഷനെതിരെ വിജിലന്‍സ്

03:38 pm 31/12/2016 കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനെതിരെ വീണ്ടും വിജില്‍ന്‍സ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതി ചെയ്തതതില്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ത്വരിത പരിശോധന. അവസാന രണ്ട് ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സ്വകാര്യകമ്പനിയില്‍ നിന്നും 14.71 കോടി രൂപയ്ക്ക് 1000 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപം. നവംബര്‍ മാസത്തില്‍ വിലകൂടുതലെന്ന് കാട്ടി ഒഴിവാക്കിയ ഗുനിബസാവോ തോട്ടണ്ടിയാണ് ഡിസംബര്‍ 20 വീണ്ടും കരാര്‍ ഉറപ്പിച്ച് ഇറക്കുമതി ചെയ്തത്. സീസണ്‍ കഴിഞ്ഞ ഗിനിബസാവോ തോട്ടണ്ടി Read more about കശുവണ്ടി വികസന കോർപ്പറേഷനെതിരെ വിജിലന്‍സ്[…]

അഖിലേഷ് യാദവിനെ തിരിച്ചെടുത്തു

03:34 pm 31/12/2016 ലഖ്നൗ: സമാജ്വാദി പാര്‍ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഖിലേഷ് യാദവിനെ തിരിച്ചെടുത്തു. ഇന്ന് രാവിലെ എംഎഎല്‍മാരുടെ യോഗം വിളിച്ച അഖിലേഷിന് 200 ഓളം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമായിരുന്നു. അഖിലേഷിന്‍റെ അടുത്ത അനുഭാവി രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. മുലായം വിളിച്ച യോഗത്തിലെക്കാൾ കൂടുതൽ നേതാക്കൾ അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ പങ്കെടുത്തതും, അസംഖാന്‍, ലാലു പ്രസാദ് യാദവ് എന്നിവരുടെ മദ്ധ്യസ്ഥവുമാണ് താല്‍കാലികമായെങ്കിലും പ്രശ്നം അവസാനിപ്പിച്ചത്. തെര‌ഞ്ഞെടുപ്പിൽ സമാന്തരമായി മത്സരിച്ച വിജയം മുലായംസിംഗ് യാദവിന് സമ്മാനിക്കുമെന്നും അഖിലേഷ് Read more about അഖിലേഷ് യാദവിനെ തിരിച്ചെടുത്തു[…]

ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു

03:33 pm 31/12/2016 മഞ്ചേരി: ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിൽ.