പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യതു .

07:44 pm 31/12/2016
images (15)

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യതു. ജനം ഉറ്റുനോക്കിയ പ്രഖ്യാപനങ്ങൾ ഒന്നു തന്നെ ഉണ്ടായില്ലാ. ചരിത്രത്തിലെ മഹത്തായ ശുചീകരണമാണ് നോട്ട് പിൻവലിക്കൽ എന്നു അദ്ദേഹം അറിയിച്ചു . ഇന്ത്യയെപ്പോലെ കറൻസി ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ വേറെ ഇല്ല. അതിനാൽ നോട്ട് നിരോധത്തിലൂടെ ഇന്ത്യ ചെയ്തത് മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല.കളളപണത്തിനെതിരെ ജനം ഒന്നിച്ചു പോരാടി . അഴിമതിയിൽ നിന്നും മോചനം ജനം ആഗ്രഹിച്ചിരുന്നു, സ്വന്തം പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോയും ജനം സർക്കാരിനുഒപ്പം നിന്നു. പുതുവത്സരം പിറക്കുന്നനിനോടൊപ്പം ബാങ്കിംഗ് സംവിധാനം സാധാരണ ഗതിയിൽ ആകും. അഴിമതിമുക്ത ഭാരതം അതാണ് രാജ്യം ആഗ്രഹിക്കുന്നത്.

ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു:

12% വരെയുള്ള ഭവന വായ്പ്പായ്ക്ക് 3% പലിശയിൽ ഇളവ്.
കാർഷിക വായ്പ്പയുടെ ആദ്യ രണ്ടു മാസത്തെ പലിശ സർക്കാർ വഹിക്കും.
ചെറുകിട വ്യാപാരികളുടെ ക്രെഡിറ്റ് ഗ്യാരണ്ടി രണ്ട് കോടിയാക്കി ഉയർത്തി.
മാതൃ-ശിശു മരണ നിരക്ക് കുറക്കുന്നതിനായി ഗർഭിണികൾക്ക് 6000 രൂപ ബാങ്ക് അക്കൗണ്ടിൽ.
ചെറുകിട വ്യാപാരികൾക്കുള്ള ബാങ്കുകളുടെ വായ്പാ പരിധി 20% മുതൽ 25% വരെ ഉയർത്താൻ ആവശ്യം.
മുതിർന്ന പൗരന്മാരുടെ 7,50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് എട്ട് ശതമാനം പലിശ