പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു.

03:42 pm 31/12/2016
images (14)
ന്യൂഡൽഹി: നജീബ്​ ജങ്​ രാജി വെച്ച ഒഴിവിൽ ഡൽഹിയുടെ പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ്​ ജി.രോഹിണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്​.

ബുധനാഴ്​ചയാണ്​ ബയ്​ജാലിനെ ഡൽഹി ലെഫ്​റ്റൻറ്​ ഗവർണറായി തെരഞ്ഞെടുത്തത്​. വാജ്​പേയ്​ സർക്കാരി​െൻറ കാലത്ത്​ അഭ്യന്തര സെക്രട്ടറി സ്​ഥാനവും വഹിച്ചിട്ടുണ്ട്​. 1969 ​െഎ.എ.എസ്​ ബാച്ചിലെ ഉദ്യോഗസ്​ഥനാണ്​ ബയ്​ജാൽ.

സർക്കാരിനൊപ്പം ചേർന്ന്​ ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന്​ സത്യപ്രതിജ്ഞക്ക്​ ശേഷം അദ്ദേഹം പറഞ്ഞു. നജീബ്​ ജങ്​ ഡിസംബർ 22നാണ്​ ഡൽഹി ലെഫ്​റ്റൻറ്​ ഗവർണർ സ്​ഥാനം രാജിവെച്ചത്​. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളും നജീബ്​ ജങും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ നില നിന്നിരുന്നു.