ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു

06:25 pm 31/12/2016
unnamed
ന്യൂഡൽഹി: ലെഫ്​റ്റൻറ്​ ജനറൽ ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വർഷത്തെ സേവനത്തിന്​ ശേഷം ധൽബീർ സിങ്​ വിരമിച്ച ഒഴിവിലേക്കാണ്​ ബിപിൻ റാവത്തി​െൻറ നിയമനം. പ്രവീൺ ബാക്ഷി, ബിരേന്ദ്രർ സിങ്​ എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ്​ സർക്കാർ ബിപിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്​. എയർ മാർഷൽ ബിരേന്ദ്രർ സിങ്​ ദനാ വ്യോമസേന തലവനായും ചുമത​ലയേറ്റെടുത്തു. അനൂപ്​ റേഹയുടെ പകരക്കാനായാണ്​ ബിരേന്ദ്രർ സിങ്​ വ്യോമസേന തലവനാകുന്നത്​.

ശനിയാഴ്​ച രാവിലെ നിലവിലെ കരസേന മേധാവി ധൽബീർ സിങും വ്യോമസേന തലവൻ അനുപ്​ റേഹയും ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി സൈനികർക്ക്​ ആദരമർപ്പിച്ചിരുന്നു. ഇത്രയും കാലം തന്നെ പിന്തുണച്ച ന​രേന്ദ്ര മോദി സർക്കാരിന്​ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്​തു.