പുതുവത്സരത്തെ വരവേല്‍ക്കാന്‍ ന്യൂയോര്‍ക്ക് ഒരുങ്ങുന്നു; സുരക്ഷ ശക്തമാക്കി –

07:59pm 31/12/2016

പി.പി. ചെറിയാന്‍
Newsimg1_91082850
ന്യൂയോര്‍ക്ക്: പുതുവത്സര ദിനത്തില്‍ ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത പരിഗണിച്ചു വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ടൈം സ്വകയറില്‍ പുതുവത്സരത്തെ എതിരേല്‍ക്കാന്‍ ലക്ഷകണക്കിന് ജനങ്ങള്‍ ഒത്തുചേരുമ്പോള്‍ ജര്‍മ്മനിയില്‍ സംഭവിച്ചതുപോലെ വാഹനാക്രമണം ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ്. ടൈം സ്ക്വയറിന്റെ ചുറ്റളവില്‍ കവചിത വാഹന വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 7000 പ്രത്യേക പരിശീലനം ലഭിച്ച ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിര്‍വഹിക്കും.

അടുത്തയിടെ ലോകരാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം പ്രത്യേക സുരക്ഷാ ക്രമീകരണത്തിന് തയ്യാറായതെന്ന് എന്‍.വൈ.പി.സി. ചീഫ് കാര്‍ലോസ് ഗോമസ് പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികളായി യു.എസില്‍ തന്നെയുള്ളവര്‍ ഭീകരാക്രമണം നടത്തുന്നതിനുള്ള സാധ്യത തള്ളികളയാനാവില്ലെന്നു ചീഫ് കൂട്ടിചേര്‍ത്തു.