ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റു

03:31 pm 31/12/2016 ചെന്നൈ: എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികല ചുമതലയേറ്റു. ഇതിന്​ മുമ്പ്​ ജയലളിത കൈാകാര്യം ചെയ്​തിരുന്ന പദവി അവരുടെ മരണത്തെ തുടർന്നാണ്​ ശശികലക്ക്​ ലഭിച്ചത്​. അമ്മ ഇപ്പോൾ നമ്മുടെ കൂടെയില്ല എന്നാലും പാർട്ടി നൂറ്​ വർഷം തമിഴ്​നാട്​ ഭരിക്കുമെന്ന്​ ചുമതലയേറ്റെടുത്തുകൊണ്ട്​ ശശികല പറഞ്ഞു. ജയലളിതയുടെ 29 വയസ്സ്​ മുതൽ താൻ അവരോടപ്പം ഉണ്ടെന്നും പാർട്ടി പ്രവർത്തകരിൽ നിന്ന്​ ജയലളിതക്ക്​ കിട്ടിയ പിന്തുണ തനിക്കും ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല കൂട്ടിച്ചേർത്തു. പാർട്ടിയുടെ സ്​ഥാപകൻ Read more about ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റു[…]

.എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി

03:30 pm 31/12/2016 തിരുവനന്തപുരം: ജനുവരിയിലും കെ.എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ചെയ്ത ഹിമാലയൻ അബദ്ധങ്ങളാണ് കെ.എസ്.ആർ.ടി.സിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. കടം തരുന്ന ബാങ്കുകളെ കടം തിരിച്ചടയ്ക്കുമെന്ന് വിശ്വസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അതിനാലാണ് ശമ്പളവും പെന്‍ഷനും വൈകാന്‍ ഇടയാക്കുന്നത്. വിദ്യാർഥികൾ പോലും ആവശ്യപ്പെടാതെ അവർക്ക് യാത്രാനിരക്കിൽ ഇളവ് അനുവദിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ബാങ്കില്‍ നിന്ന് കടം എടുത്ത് പെന്‍ഷന്‍ Read more about .എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി[…]

പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​.

11:12 am 31/12/2016 ജെറു​സലേം: പാശ്​ചാത്യ രാജ്യങ്ങളിൽ നിന്ന്​ പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​. പുതുവൽസര ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ എതിരെ ആ​ക്രമണ സാധ്യതയു​ണ്ടെന്ന​ മുന്നറിയിപ്പാണ്​ ഇസ്രായേൽ പുറപ്പിടുവിച്ചത്​​ ഇന്ത്യയിലുള്ള ഇസ്രായേലി സഞ്ചാരികൾക്ക്​ നേരെ ആക്രമണ സാധ്യതയു​ണ്ടെന്ന്​ ഇസ്രായേലി തീവ്രവാദ വിരുദ്ധ ഡയറക്​ട​േററ്റ്​ പ്രസ്​താവനയിൽ പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയുടെ തെക്ക്​–പടിഞ്ഞാറൻ മേഖലയി​ലുള്ള സഞ്ചാരികൾക്ക്​ നേരെയാവും ​ആക്രമണങ്ങളുണ്ടാവുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. പുതുവൽസര ദിനത്തോട്​ അനുബന്ധിച്ച്​ നടത്തുന്ന ബീച്ച്​ പാർട്ടികളിൽ വിദേശികൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്​. Read more about പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​.[…]

പിടി ക്കിട്ടാപ്പുള്ളികൾ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മുന്‍ എ.ടി.എസ്ഉദ്യോഗസ്ഥൻ

11:10 am 31/12/2016 മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ദാങ്കെ, രാംജി കല്‍സങ്കര എന്നിവര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍. 2009 വരെ എ.ടി.എസില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മെഹ്ബൂബ് മുനവ്വറിന്‍െറതാണ് വെളിപ്പെടുത്തല്‍. അഴിമതി, ആയുധ കേസുകള്‍ നേരിടുന്ന മെഹ്ബൂബ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തില്‍ പങ്കാളികളായ മറ്റ് എ.ടി.എസ് ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോലാപുര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ Read more about പിടി ക്കിട്ടാപ്പുള്ളികൾ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മുന്‍ എ.ടി.എസ്ഉദ്യോഗസ്ഥൻ[…]

സാമ്പത്തിക കാര്യങ്ങളില്‍ അടക്കം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മോദി സര്‍ക്കാര്‍ മൂക്കുകയറിടുന്നതായി പി. ചിദംബരം.

11;03 am 31/12/2016 ന്യൂഡല്‍ഹി: സാമ്പത്തിക കാര്യങ്ങളില്‍ അടക്കം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മോദി സര്‍ക്കാര്‍ മൂക്കുകയറിടുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. സര്‍ക്കാറിന്‍െറ മേധാവിത്ത സമ്മര്‍ദതന്ത്രങ്ങളാണ് നടക്കുന്നതെന്നും ആര്‍.എസ്.എസ്-ബി.ജെ.പി നിയന്ത്രണത്തിന്‍ കീഴില്‍ വ്യക്തിസ്വാതന്ത്ര്യം കൂടുതല്‍ ദുര്‍ബലപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ചിദംബരം പറഞ്ഞു. ഡിജിറ്റല്‍ പണമിടപാടിലേക്ക് എല്ലാവരും നീങ്ങണമെന്ന നിര്‍ദേശം യഥാര്‍ഥത്തില്‍ വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഡിജിറ്റല്‍ പണമിടപാടുവഴി കൊടുക്കുന്നവനില്‍നിന്നും വാങ്ങുന്നവനില്‍നിന്നും സര്‍വിസ് ചാര്‍ജ് ഈടാക്കുക മാത്രമല്ല ചെയ്യുന്നത്. നമ്മുടെ ചെറുതും സ്വകാര്യവുമായ ചെലവുകള്‍ വരെ Read more about സാമ്പത്തിക കാര്യങ്ങളില്‍ അടക്കം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മോദി സര്‍ക്കാര്‍ മൂക്കുകയറിടുന്നതായി പി. ചിദംബരം.[…]

ബീഹാറിലെ ബുക്​സാർ സെൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​

11;00 am 31/12/2016 ബുക്​സർ: ബീഹാറിലെ ബുക്​സാർ സെൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​ നാല്​ ജീവപര്യന്ത തടവുകാർ ഉൾ​പ്പടെയുള്ളവരാണ്​ ജയിൽ ചാടിയത്​ . വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം​. രാത്രി 12 മണിക്കും മൂന്ന്​ മണിക്കും ഇടയിലാണ്​ തടവുകാർ ജയിൽ ചാടിയതെന്ന്​ ജില്ല മജിസ്​​​ട്രേറ്റ്​ രാം കൂമാർ പറഞ്ഞു. സംഭവ സ്​ഥലത്ത്​ നിന്ന്​ ഇരുമ്പ്​ പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്​​. ഇവ​യുപയോഗിച്ചാണ്​ ജയിൽ ചാടിയതെന്നാണ്​ സൂചന. പ്രജിത്​ സിങ്​, ഗിരാദരി റായ്​, സോനു പാണ്​ഡെ, ഉപേന്ദ്ര സിങ്​ എന്നീ Read more about ബീഹാറിലെ ബുക്​സാർ സെൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​[…]

മോഹൻലാൽ ആയി മഞ്ജുവാര്യർ .

08:13 am 31/12/2016 കൊച്ചി: മോഹന്‍ലാലിനോടുള്ള ആരാധന തലയ്ക്കു പിടിച്ച് മഞ്ജു വാര്യര്‍. പക്ഷേ ഇതു യഥാര്‍ത്ഥ ജീവിതത്തില്‍ അല്ല മോഹന്‍ലാല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണെന്നു മാത്രം. ചിത്രത്തില്‍ മോഹന്‍ലാലിനോടുള്ള ആരാധന തലയ്ക്കു പിടിച്ച കഥാപാത്രമായാണു മഞ്ജു വാര്യര്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകനും നിരവധി ടെലിവിഷന്‍ ഷോകളുടെ രചിയിതവുമായ സുധീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയയാണു ചിത്രത്തിന്റെ സംവിധാനം. 1980 ല്‍ ക്രിസ്തുമസ് റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. Read more about മോഹൻലാൽ ആയി മഞ്ജുവാര്യർ .[…]

നോട്ട് നിരോധന വിഷയത്തില്‍ താന്‍ മോദിക്കൊപ്പമെന്ന് സന്തോഷ് പണ്ഡിറ്റ്.

08:12 am 31/12/2016 തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ താന്‍ മോദിക്കൊപ്പമെന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുമ്പില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നോട്ട് നിരോധിക്കാന്‍ മോദിയെടുത്ത തീരുമാനം കള്ളപ്പണക്കാരുടെ പണിപാളിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഡിയുടെ തീരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്.പുതിയ സിനിമയായ ഉരുക്ക് സതീശന്റെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ടുണ്ട്. എന്നാല്‍ അത് രാജ്യത്തിന്‍റെ നന്മക്കും പുരോഗതിക്കും Read more about നോട്ട് നിരോധന വിഷയത്തില്‍ താന്‍ മോദിക്കൊപ്പമെന്ന് സന്തോഷ് പണ്ഡിറ്റ്.[…]

സമയം അവസാനിച്ചിട്ടും അമ്പത് ശതമാനം എടിഎമ്മുകളും കാലി

08:10 am 31/12/2016 ദില്ലി: നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയം അവസാനിച്ചിട്ടും അമ്പത് ശതമാനം എടിഎമ്മുകളും കാലിയാണ്.ആവശ്യത്തിന് പണമെത്തിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറയുന്നുണ്ടെങ്കിലും ശമ്പള ദിവസങ്ങളില്‍ സ്ഥിതി വഷളാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം അടച്ചിട്ട പല എടിഎമ്മുകളും ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്.പണമുള്ള എടിഎമ്മുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ വലിയ നിരയില്ല.ഇപ്പോള്‍ പണം കിട്ടുന്നുണ്ടെങ്കിലും ശമ്പള ദിവസം എടിഎമ്മുകള്‍ ഇതുപോലെ അടഞ്ഞ് കിടന്നാല്‍ Read more about സമയം അവസാനിച്ചിട്ടും അമ്പത് ശതമാനം എടിഎമ്മുകളും കാലി[…]

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

08:10 am 31/12/2016 ശബരിമല: മണ്ഡല പൂജയുടെ തലേദിവസം തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രിജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ പോലിസിന് വിഴ്ചപറ്റിയിട്ടില്ലന്നും റിപ്പോര്‍ട്ട്. മണ്ഡലപൂ‍ജയുടെ തലേദിവസം ഡിസംബര്‍ ഇരുപത്തിയഞ്ചിന് ദീപാരാധന സമയത്താണ് മാളികപ്പുറം ക്ഷേത്രത്തിന് സമിപം തിക്കിലും തിരക്കിലും പെട്ട് മുപ്പത്തിമൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയത്. ചവിട്ടേറ്റായിരുന്നു പലര്‍ക്കും പരുക്ക് ഏറ്റത്. തിരക്ക് നിയന്ത്രിക്കുന്നകാര്യത്തില്‍ പോലിസിന് വിഴ്ചപറ്റിയിട്ടില്ലന്നാണ് ഐ ജി സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നത്.അപകടനടന്ന സ്ഥലത്തും പരുസരത്തുമായി ഏഴുപത്തി Read more about ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്[…]