.എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി

03:30 pm 31/12/2016
images (7)
തിരുവനന്തപുരം: ജനുവരിയിലും കെ.എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ചെയ്ത ഹിമാലയൻ അബദ്ധങ്ങളാണ് കെ.എസ്.ആർ.ടി.സിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കടം തരുന്ന ബാങ്കുകളെ കടം തിരിച്ചടയ്ക്കുമെന്ന് വിശ്വസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അതിനാലാണ് ശമ്പളവും പെന്‍ഷനും വൈകാന്‍ ഇടയാക്കുന്നത്. വിദ്യാർഥികൾ പോലും ആവശ്യപ്പെടാതെ അവർക്ക് യാത്രാനിരക്കിൽ ഇളവ് അനുവദിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ബാങ്കില്‍ നിന്ന് കടം എടുത്ത് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനവും തെറ്റായിരുന്നുവെന്നും ഗതാഗത മന്ത്രി വിശദീകരിച്ചു.