പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​.

11:12 am 31/12/2016
images (6)
ജെറു​സലേം: പാശ്​ചാത്യ രാജ്യങ്ങളിൽ നിന്ന്​ പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​. പുതുവൽസര ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ എതിരെ ആ​ക്രമണ സാധ്യതയു​ണ്ടെന്ന​ മുന്നറിയിപ്പാണ്​ ഇസ്രായേൽ പുറപ്പിടുവിച്ചത്​​
ഇന്ത്യയിലുള്ള ഇസ്രായേലി സഞ്ചാരികൾക്ക്​ നേരെ ആക്രമണ സാധ്യതയു​ണ്ടെന്ന്​ ഇസ്രായേലി തീവ്രവാദ വിരുദ്ധ ഡയറക്​ട​േററ്റ്​ പ്രസ്​താവനയിൽ പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയുടെ തെക്ക്​–പടിഞ്ഞാറൻ മേഖലയി​ലുള്ള സഞ്ചാരികൾക്ക്​ നേരെയാവും ​ആക്രമണങ്ങളുണ്ടാവുകയെന്നും മുന്നറിയിപ്പിൽ പറയുന്നു.

പുതുവൽസര ദിനത്തോട്​ അനുബന്ധിച്ച്​ നടത്തുന്ന ബീച്ച്​ പാർട്ടികളിൽ വിദേശികൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്​. ഇന്ത്യയിലെ ഗോവ, പൂ​െണ, മുംബൈ, കൊച്ചി തുടങ്ങിയ സ്​ഥലങ്ങളിലെ പാർട്ടികളിൽ പ​െങ്കടുക്കുന്നവർ ശ്രദ്ധിക്കണം. പരമാവധി ഇത്തരം സ്​ഥലങ്ങളിലെ പാർട്ടികൾ ഒഴിവാക്കണമെന്നും നിർദേശമ​ുണ്ട്​. യാത്രക്കാർ പ്രാദേശിക ടി.വി ചാനലുകളിലെ വാർത്തകൾ ശ്രദ്ധിക്കണമെന്നും ഇസ്രായേൽ ഭരണകൂടം പറയുന്നു.

ഇൗ വാർത്ത ന്യൂഡൽഹിയി​ലെ ഇസ്രായേലി എംബസി സ്​ഥിരീകരിച്ചു. ന്യൂ ഇയർ പാർട്ടികളിൽ തങ്ങളുടെ പൗരൻമാർ ആക്രമിക്കപ്പെടാനുള്ള സാധ്യതയുള്ളത്​ കൊണ്ടാണ്​ മുന്നറിയിപ്പ്​ നൽകിയതെന്ന്​ ന്യൂഡൽഹിയിലെ ഇസ്രായേലി എംബസി വക്​താവ്​ പറഞ്ഞു.

ഇസ്രായേലി പൗരൻമാർ പുതുവർഷം ആഘോഷിക്കുന്നതിനായി എത്തുന്ന പ്രധാനപ്പെട്ട സ്​ഥലങ്ങളിലൊന്നാണ്​ ഇന്ത്യ. 20,000 ഇസ്രായേലി പൗരൻമാർ ഒാരോ വർഷവും ഇന്ത്യയി​ലെത്തുന്നുണ്ടാണ്​ കണക്ക്​.ബർലിനിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്​ചാത്തലത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക്​ വൻ സുരക്ഷയാണ്​ ലോകത്ത്​ മുഴുവൻ ഏർപ്പെടുത്തിയിരിക്കുന്നത്​.