ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

08:10 am 31/12/2016
images (1)
ശബരിമല: മണ്ഡല പൂജയുടെ തലേദിവസം തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രിജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ പോലിസിന് വിഴ്ചപറ്റിയിട്ടില്ലന്നും റിപ്പോര്‍ട്ട്. മണ്ഡലപൂ‍ജയുടെ തലേദിവസം ഡിസംബര്‍ ഇരുപത്തിയഞ്ചിന് ദീപാരാധന സമയത്താണ് മാളികപ്പുറം ക്ഷേത്രത്തിന് സമിപം തിക്കിലും തിരക്കിലും പെട്ട് മുപ്പത്തിമൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയത്. ചവിട്ടേറ്റായിരുന്നു പലര്‍ക്കും പരുക്ക് ഏറ്റത്.
തിരക്ക് നിയന്ത്രിക്കുന്നകാര്യത്തില്‍ പോലിസിന് വിഴ്ചപറ്റിയിട്ടില്ലന്നാണ് ഐ ജി സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നത്.അപകടനടന്ന സ്ഥലത്തും പരുസരത്തുമായി ഏഴുപത്തി ഒന്ന് പോലീസ്കാര്‍ ഉണ്ടായിരുന്നു വെന്നും അപകടം നടന്ന സ്ഥലത്ത് പതിനൊന്ന് പോലീസ്കാര്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വടം വഴുതിയല്ല അപകടം സംഭവിച്ചത്, അപകടം നടന്നതിന് ശേഷം വടം ഉപയോഗിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നകാര്യത്തില്‍ പൊലീസ് നടത്തിയ പ്രവര്‍ത്തനം പരുക്ക് പറ്റിയ പലരുടെയും ജീവന്‍ ര്കഷിക്കാന്‍ കഴിഞ്ഞു എന്നുംപറയുന്നു.ബാരിക്കേ‍‍ഡ് പഴക്കം ചെന്നതായിരുന്നു. ബാരിക്കേ‍ഡ് തകര്‍ന്ന് തീടത്ഥാടകര്‍ നിലത്ത് വീഴാന്‍ തുടങ്ങിയ സമയത്ത് പോലീസ് പുറകില്‍നിന്നും തിരക്ക് നിയന്ത്രിച്ചതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞുവെന്നും ഐ ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, തിരക്ക് നിയന്ത്രിക്കുന്നതിനിയടില്‍ വടം വഴുതിയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് സ്‌പെഷ്യല്‍ ബ്രഞ്ച് ആദ്യം നല്‍കിയ റിപ്പോര്‍ട്ട് . ഇതിനെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിനും ഡി ജി പിക്കും സംഭവസമയത്തെ സി സി ടിവി ദൃശ്യങ്ങളും റിപ്പോര്‍ട്ടിന് ഒപ്പം നല്‍കിയുടുണ്ട്.