35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ

08:07 am 31/12/2016 മോസ്കോ/വാഷിങ്ടണ്‍: തങ്ങളുടെ 35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ. അമേരിക്കയുടെ നടപടിക്ക് തിരിച്ചടിയായി യു.എസിന്‍െറ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് വിദേശകാര്യ മന്ത്രി സര്‍ജി ലാവ്്റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര നടപടി ഉണ്ടാവില്ളെന്ന് വ്യക്തമാക്കിയ പുടിന്‍, നിയുക്ത യു.എസ് പ്രസിഡന്‍റ്് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതുവരെ കാത്തിരിക്കുമെന്നും പറഞ്ഞു. നവംബറില്‍ നടന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കഴിഞ്ഞദിവസം 35 റഷ്യന്‍ Read more about 35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ[…]

എ.ടി.എം ൽ നിന്നും ഇനി 4500 രൂപ പിൻവലിക്കാം.

08:04 am 31/12/2016 ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. ഇത് ജനുവരി ഒന്നിന് നിലവില്‍വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി തുടരും.

ജോണ്‍സണ്‍ തലവടി 2016-ലെ കര്‍ഷകശ്രീ

08:03 am 31/12/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി ആണ്ടുതോറും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിന് ന്യൂഹൈഡ് പാര്‍ക്കില്‍ നിന്നുള്ള ജോണ്‍സണ്‍ തലവടി അര്‍ഹനായി. കര്‍ഷക പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു വന്നിട്ടുള്ളവരുടെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തുന്നതിന് അല്‍പം വ്യായാമം, മാനസീകോല്ലാസം എന്നിവ ലക്ഷ്യമിട്ട് തുടങ്ങിയ ഈ പരിപാടിക്ക് നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നാണ് വിജയയിലെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനത്തിന് സ്റ്റീഫന്‍ തോമസ് കടമ്മനിട്ടയും, മൂന്നാം സമ്മാനത്തിന് മുരളീധരന്‍ എല്‍മോണ്ടും അര്‍ഹരായി. വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്ത Read more about ജോണ്‍സണ്‍ തലവടി 2016-ലെ കര്‍ഷകശ്രീ[…]

കേസില്‍പ്പെട്ട നേഴ്‌സുമാര്‍ക്ക് ഫൊക്കാന വിമന്‍സ് ഫോറം സഹായമെത്തിക്കും

08:00 am 31/12/2016 ലീല മാരേട്ട് ന്യുയോര്‍ക്ക്: ലോംഗ് ഐലന്‍ഡില്‍ രണ്ടു മലയാളി നേഴ്‌സുമാരെ അറസ്റ്റ് ചെയ്തത് ആശങ്കയുണര്‍ത്തുന്നുവെന്നു ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട് പറഞ്ഞു. അവര്‍ക്ക് എല്ലാവിധ സഹായവും എത്തിക്കാന്‍ ഫൊക്കാന മുന്നിലുണ്ടാവും. അലാറം അടിച്ചിട്ട് ഒന്‍പതു മിനിട്ടു കഴിഞ്ഞാണു നേഴ്‌സുമാരും ആഫ്രിക്കന്‍ അമേരിക്കനായ നേഴ്‌സിംഗ് എയ്ഡും എത്തിയതെന്നു പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഒരേ സമയം മൂന്നു പേര്‍ ഏത്താതിരിക്കാന്‍ പ്രത്യേക കാരണമുണ്ടോ എന്നറിയേണ്ടതുണ്ട്. സ്ഥാപനത്തില്‍ ആവശ്യത്തിനുള്ള ജോലിക്കാര്‍ ഉണ്ടായിരുന്നോ? അതോ അമിതാധ്വാനം അടിച്ചേല്പിച്ച് Read more about കേസില്‍പ്പെട്ട നേഴ്‌സുമാര്‍ക്ക് ഫൊക്കാന വിമന്‍സ് ഫോറം സഹായമെത്തിക്കും[…]

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം ജനുവരി എട്ടിന് ഞായറാഴ്ച

08:00 am 31/12/2016 – മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (മാഗ്) ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5:30ന് സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുല്‍ രവീന്ദ്ര ജോഷി മുഖ്യാതിഥിയായിരിക്കും. റവ. ഫാ. തോമസ് വര്‍ഗീസ് (സന്തോഷ് അച്ചന്‍) ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കും. ഹ്യുസ്റ്റന്‍ Read more about മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം ജനുവരി എട്ടിന് ഞായറാഴ്ച[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം

07:59 am 31/12/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: 2016 ഡിസംബര്‍ 24 ശനിയാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുപ്പിറവിയുടേയും, ശാന്തിയുടേയും സമാധാനത്തിന്റേയും, നന്മയുടേയും സ്‌നേഹത്തിന്റേയും, പങ്കുവെക്കലിന്റേയും സന്ദേശമായ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം നടന്നത്. ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന ക്രിസ്മസ് സന്ദേശത്തില്‍, രാജാധിരാജനും, സകലത്തിന്റേയും ഉടയവനും പരിപാലകനുമായ ദൈവം ആദിമാതാപിതാക്കള്‍ക്ക് നല്കിയ വാഗ്ദാനപ്രകാരം, Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം[…]

ക്രിസ്തുമസ് നവവത്സര വര്‍ണകാഴ്ചകളുമായി യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക്

07:56 am 31/12/2016 ന്യൂയോര്‍ക്ക് : അമേരിക്കന്‍ നഗരങ്ങളിലെ ക്രിസ്തുമസ് നവവത്സര ആഘോഷവേളയിലെ വര്‍ണകാഴ്ചകളും ,ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച മിസ്സ് ഇന്ത്യ 2016 , 3ഉ മനോഹാരിതയില്‍ ന്യൂയോര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ദീപാലങ്കാരങ്ങളുടെ ഉത്സവം (Festival Of Lights ) എന്നീ പ്രോഗ്രാമുകളമായി ഈയാഴ്ചത്തെ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ന്യൂയോര്‍ക്ക് സമയം ശനിയാഴ്ച രാവിലെ 8 മണിക്ക് സംപ്രേഷണം ചെയ്യുന്നു. കൂടാതെ നൈറ്റ് ശ്യാമളന്റെ പുതിയ ഹോളിവുഡ് ചിത്രം Split ന്റെ അണിയറവിശേഷങ്ങള്‍ Read more about ക്രിസ്തുമസ് നവവത്സര വര്‍ണകാഴ്ചകളുമായി യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക്[…]

നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍

08:28 pm 30/12/2016 ബ്ലസന്‍ ഹ്യൂസ്റ്റണ്‍ ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം ലോകം മുഴുവന്‍ ആഘോഷിക്കുന്ന ദിനമാണ് ഡിസംബര്‍ 25. ലോകചരിത്രത്തിലും മാനവരാശി യിലും ഇത്രയധികം പ്രാധാന്യ ത്തോടെ ആഘോഷിക്കുന്ന മറ്റൊരു ജന്മദിനമില്ലെന്നുതന്നെ പറയാം. യേശുവിന്റെ ജനനം വാഗ്ദാന പൂര്‍ത്തീകരണത്തിന്റെയും കാത്തിരിപ്പിന്റെ അവസാനവുമായിരുന്നു. ആദി മാതാപിതാക്കള്‍ ഏദന്‍ തോട്ടത്തി ലെ വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോള്‍ അവര്‍ക്ക് സ്വര്‍ക്ഷീയ സൗഭാഗ്യവും പറുദീസയും നഷ്ടപ്പെട്ടു. അജ്ഞതയാല്‍ മൂടപ്പെട്ട അവരുടെ തൃഷ്ണ തുറക്കപ്പെടുകയും തങ്ങള്‍ സത്താനാല്‍ വഞ്ചിതരാകപ്പെട്ടുയെന്ന ബോധം അവര്‍ക്കുണ്ടാകുകയും ചെയ്തു. Read more about നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍[…]

ജനുവരി ഒന്ന് മുതല്‍ 19 സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ്

08:25 pm 30/12/2016 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: 2017 ജനുവരി ഒന്ന് മുതല്‍ അമേരിക്കയിലെ പത്തൊമ്പത് സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ് നിലവില്‍ വരുന്നു. ലക്ഷക്കണക്കിനു സാധാരണ തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മസാച്യുസിറ്റ്‌സ്, വാഷിങ്ടന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ദ്ധനവ്. മണിക്കൂറിന് 11 ഡോളര്‍! കലിഫോര്‍ണിയയില്‍ 10.50 ഡോളര്‍ ലഭിക്കുമ്പോള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമാണ് 11 ഡോളര്‍. ഡൗണ്‍ സ്‌റ്റേറ്റ് സബര്‍ബ്‌സില്‍ 10 ഡോളറും മറ്റിടങ്ങളില്‍ 9.70 ഡോളറുമാണ്. ന്യൂയോര്‍ക്ക് ഫാസ്റ്റ് Read more about ജനുവരി ഒന്ന് മുതല്‍ 19 സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ്[…]

മയക്കു മരുന്നുപയോഗിച്ച യുവാവിന് പൊലീസ് നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സ് !

08:24 pm 30/12/2016 – പി.പി.ചെറിയാന്‍ ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): മയക്കു മരുന്ന് ഉപയോഗിച്ച യുവാവിനെ കൈയ്യോടെ പിടികൂടിയ പൊലീസ് ജയിലില്‍ അടയ്ക്കുന്നതിനു പകരം നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ആര്‍ലിംഗ്ടണ്‍ പൊലീസ് ഓഫിസര്‍ എറിക്ക് ബോള്‍ സിനിമ തിയേറ്ററില്‍ എത്തിയതായിരുന്നു. തിയേറ്ററിന് പുറത്ത് ചില യുവാക്കള്‍ നിന്ന് കഞ്ചാവ് വലിക്കുന്നുണ്ടെന്ന വിവരം ആരോ എറിക്കിന് കൈമാറി. പൊലീസ് എത്തുന്നതിനുമുമ്പ് ഉപയോഗിച്ചു തീര്‍ന്നിരുന്ന കഞ്ചാവ് സിഗരറ്റ് കളത്തിരുന്നുവെങ്കിലും കഞ്ചാവിന്റെ മണം പരിസരത്ത് നിന്നും മാറിയിരുന്നില്ല. Read more about മയക്കു മരുന്നുപയോഗിച്ച യുവാവിന് പൊലീസ് നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സ് ![…]