എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍

08.33 PM 03/05/2017 ഉറക്കമില്ലായ്‌മ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ മോശം ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, മാനസികസമ്മര്‍ദ്ദം, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കാരണമാണ് ഉറക്കക്കുറവ് അനുഭവപ്പെടുന്നത്. ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്‌താല്‍ ഉറക്കക്കുറവ് പരിഹരിക്കാം. എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന 7 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… 1, വാഴപ്പഴം ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് Read more about എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍[…]

പൈനാപ്പിള്‍ കഴിക്കു ആരോഗ്യം കാക്കാം.

11:26 am 10/4/2017 പൈനാപ്പിള്‍ ഇഷ്ട്ടമില്ലാത്തവർ ചുരുക്കം. നാട്ടില്‍ കൈതച്ചക്ക എന്ന പേരില്‍ അറിയപ്പെടുന്ന പൈനാപ്പിള്‍, ജ്യൂസ് പ്രേമികളുടെ ഇഷ്‌ട വിഭവമാണ്. പൈനാപ്പിള്‍ ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഇവിടെയിതാ, പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന 6 ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… 1, വേദന സംഹാരി- കഠിനമായ വേദനകള്‍ക്ക് ആശ്വാസമേകുന്ന ഘടകങ്ങള്‍ പൈനാപ്പിളിലുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ബ്രോമെലെയ്ന്‍ എന്ന എന്‍സൈം, വേദന ശമിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുപോലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ Read more about പൈനാപ്പിള്‍ കഴിക്കു ആരോഗ്യം കാക്കാം.[…]

നടന്നോളു അർബുദത്തെ ചെറുത്തു നിൽക്കാം.

10:39 am 23/2/2017 ലണ്ടന്‍: 30 മിനിറ്റ് വീതം ആഴ്ചയില്‍ മൂന്നു ദിവസം നടക്കുന്നത് അര്‍ബുദരോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് പഠനം. സറേ സര്‍വകലാശാല, കിങ്സ് കോളജ് ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഉയര്‍ന്ന തോതില്‍ അര്‍ബുദം ബാധിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും രോഗലക്ഷണങ്ങള്‍ കുറച്ചു കൊണ്ടുവരാനും നടത്തത്തിലൂടെ കഴിയുമെന്നാണ് പഠനം പറയുന്നത്. വ്യായാമം അര്‍ബുദരോഗികളുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നതായി കണ്ടത്തെിയിരുന്നു. എന്നാല്‍, സാധാരണയായി അര്‍ബുദബാധിതര്‍ ചികിത്സാ കാലത്തും തുടര്‍ന്നും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വിമുഖത കാണിക്കുന്നത് പതിവാണ്. Read more about നടന്നോളു അർബുദത്തെ ചെറുത്തു നിൽക്കാം.[…]

ഭക്ഷണത്തിനുശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

08:50 am 7/2/2017 ഭക്ഷണം കഴിച്ചശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ തെളിയിക്കുന്നത് ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം മാത്രമെ വെള്ളം കുടിക്കാവൂ എന്നാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കണോ? തണുത്തവെള്ളം കുടിക്കണോ? ഭക്ഷണം കഴിച്ചശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തില്‍നിന്നുള്ള എണ്ണ കട്ടപിടിക്കാന്‍ Read more about ഭക്ഷണത്തിനുശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.[…]

ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്

03:12 pm 20/1/2017 ബീറ്റ്‌റൂട്ട് ജ്യൂസിലെ ജൈവീക സവിശേഷതകള്‍ – ബീറ്റ്‌റൂട്ട് ജ്യൂസില്‍ ജൈവീക സവിശേഷതകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു. മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു – പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. മാലിന്യം ഇല്ലാതാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു – ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. Read more about ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്[…]

കാപ്പി അൾഷിമേഴ്​സിനെ പ്രതിരോധിക്കും.

08:56 pm 31/12/2016 ലണ്ടൻ: കാപ്പി അൾഷിമേഴ്​സിനെ പ്രതിരോധിക്കുമെന്ന്​ പുതിയ പഠനങ്ങൾ അവകാശപ്പെടുന്നു. അൾഷിമേഴ്​സ്​, പാർക്കിൻസൺസ്​ പോലുള്ള നാഡീ സംബന്ധമായ രോഗങ്ങളെയും പ്രായമേറു​േമ്പാൾ ഉണ്ടാകുന്ന ഒാർമത്തകരാറുകളെയും കാപ്പി കുടിയിലൂടെ പരിഹരിക്കാം. ദിവസം മൂന്നു മുതൽ അഞ്ചു കപ്പ്​ കാപ്പി വ​െ​ര കുടിക്കുന്നത്​ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ലണ്ടനിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻറിഫിക്​ ഇൻഫർമേഷൻ ഒാൺ കോഫിയാണ്​ കാപ്പിയുടെ ഗുണഫലം പുറത്തു വിട്ടിരിക്കുന്നത്​. കാപ്പി അൾഷിമേഴ്​സ്​ സാധ്യത 27 ശതമാനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​. ദീർഘകാലമായുള്ള കാപ്പികുടിയാണ്​ രോഗപ്രതിരോധത്തിന്​ Read more about കാപ്പി അൾഷിമേഴ്​സിനെ പ്രതിരോധിക്കും.[…]

ഉപ്പ് ഏറ്റവും അധികം ഉപയോഗിക്കുന്ന ഇന്ത്യാക്കാര്‍.

11:50 am 25/11/2016 ന്യുഡല്‍ഹി: ഇന്ത്യക്കാര്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച അളവിനേക്കാള്‍ ഇരട്ടിയിലധികം ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതായി പഠനം. ഇത് ഹൃദസംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതായും പഠനഫലങ്ങള്‍ പറയുന്നു. ജോര്‍ജ് ഇന്‍സ്റ്റിറ്റിയുട്ട്ഓഫ് ഹെല്‍ത്ത് സയന്‍സ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 19 വയസ്സില്‍ കുടുതലുള്ള മനുഷ്യന് ആവശ്യമായ ഉപ്പിന്റെ അളവ് 5 ഗ്രാമാണ്. എന്നാല്‍ ഇന്ത്യയില്‍ ആളുകള്‍ ഉപയോഗിക്കുന്നത് 10.98 ഗ്രാം ഉപ്പാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ ഇന്ത്യയിലുമാണ് ഉപ്പി?െന്റ ഉപയോഗം Read more about ഉപ്പ് ഏറ്റവും അധികം ഉപയോഗിക്കുന്ന ഇന്ത്യാക്കാര്‍.[…]

ഗര്‍ഭിണികള്‍ മുട്ടകഴിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

06:22 pm 5/10/2016 മുട്ടയുടെ ഉപയോഗം കൊളസ്‌ട്രോളിനു കാരണമാകുമെന്ന ചിന്ത മുട്ട കഴിക്കുന്നതില്‍ നിന്നു പലരേയും വിലക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്ന് പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍. കാരണം ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. മുട്ടയിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കു സഹായകരമാണ്. കുഞ്ഞിന്‍റെ കേന്ദ്രനാഡിവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം മികച്ച പോഷണം നല്‍കും. ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് സഹായിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷണം ഒഴുവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍.

09:34am 16/9/2016 സാധാരണഗതിയില്‍ മൂന്നു നേരമാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. കൃത്യസമത്ത് ആഹാരം കഴിക്കണമെന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. എന്നാല്‍ ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാലോ? ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തില്‍ ശരീരത്തിന് സംഭവിക്കുന്ന 4 മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1, ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും- ഒരുനേരത്തെ ഭക്ഷണം ഇടയ്‌ക്കിടെ ഒഴിവാക്കിയാല്‍ അത് ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും. ഭക്ഷണം ഒഴിവാക്കുമ്പോള്‍, കലോറി കത്തിക്കുന്നത് കുറയും. ഇത് ഒരുതരത്തില്‍ വണ്ണം കൂടാന്‍ ഇടയാക്കും. ശരീരത്തിന്റെ ഭാരവും വണ്ണവും കുറയ്‌ക്കാന്‍ Read more about ഭക്ഷണം ഒഴുവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍.[…]

നെല്ലിക്ക ടോണിക് കൊണ്ടു വിളര്‍ച്ച തടയാം

01:00 pm 16/8/2016 നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയില്‍ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേന്‍, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേര്‍ന്ന് നല്ല ലായനി രൂപത്തില്‍ ആയിക്കഴിഞ്ഞിരിക്കും. ഇതു ദിവസവും ഓരോ സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേര്‍ന്നാല്‍ പിന്നത്തെ കഥ Read more about നെല്ലിക്ക ടോണിക് കൊണ്ടു വിളര്‍ച്ച തടയാം[…]