ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്

03:12 pm 20/1/2017
images (7)

ബീറ്റ്‌റൂട്ട് ജ്യൂസിലെ ജൈവീക സവിശേഷതകള്‍ – ബീറ്റ്‌റൂട്ട് ജ്യൂസില്‍ ജൈവീക സവിശേഷതകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു.
മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു – പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.
മാലിന്യം ഇല്ലാതാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു – ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഹൃദയത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു – നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.