അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച ആളെ പിടികൂടിയത്​ എ.എസ്​.​ ഐ ആയ അച്ഛന്റെ സഹായ​ത്തോടെ.

03:12 pm 20/1/2017
images (6)
ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ച പ്ലേസ്കൂൾ അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച യുവാവിനെ പിടികൂടിയത്​ എ.എസ് ഐ ആയ അച്ഛന്റെ സഹായ​ത്തോടെ. വെസ്​റ്റ്​ ഡൽഹി ജില്ലയിൽ ജോലി ചെയ്യുന്ന എ.എസ്​.​െഎ രാജ്​ സിങ്ങാണ്​ കുറ്റംചെയ്​ത മകനെ നിയമത്തിനു മുന്നിൽ ഹാജരാക്കി സത്യസന്ധത തെളിയിച്ചത്​.

ഏഴുദിവസത്തെ മെഡിക്കൽ ലീവെടുത്ത്​ വീട്ടിൽ കഴിയുകയായിരുന്ന രാജ്​ സിങ്​ മകൻ അമിത്​ കുറ്റവാളിയാണെന്ന്​ അറിഞ്ഞപ്പോൾ നാജഗർ പൊലീസ്​ സ്​റ്റേഷനിലെത്തി മകനെ പിടികൂടാൻ സഹായിക്കാമെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥനോട്​ അറിയിക്കുകയായിരുന്നു. അതിനു മുമ്പ്​ തന്നെ വീട്ടുകാരോട്​ മകന്​ അഭയം നൽകരുതെന്ന്​ താക്കീതും ചെയ്​തിരുന്നു. റോഷൺപുരത്തുള്ള ചില ബന്ധു വീടുകളിൽ ചെന്ന്​ അമിത്​ അവിടെ ഒളിച്ചിരിപ്പുണ്ടോ എന്ന്​ സിങ്​ പരിശോധിച്ചിരുന്നു.

താനൊരു പൊലീസ്​ ഉദ്യോഗസ്​ഥനാണെന്നും മറ്റേതൊരു കുറ്റവാളിയേയും പോലെതന്നെയാണ്​ കുറ്റം ചെയ്​ത ത​െൻറ മകനെന്നും സിങ്​ പറഞ്ഞു. മകനെ കണ്ടെത്താൻ എ.എസ്​.​െഎ അന്വേഷണ സംഘത്തെ സഹായിച്ചതായി സൗത്​–വെസ്​റ്റ്​ ജോയിൻറ്​ പൊലീസ്​ കമ്മീഷണർ ദീപേന്ദ്ര പഥക്​ പറഞ്ഞു. ജോലിയോടുള്ള അ​േദ്ദഹത്തി​െൻറ ആത്​മാർഥതയെ ഞങ്ങൾ ബഹുമാനിക്കുന്നു. മറ്റുള്ളവർക്ക്​ അദ്ദേഹം മാതൃകയാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.