നെല്ലിക്ക ടോണിക് കൊണ്ടു വിളര്‍ച്ച തടയാം

01:00 pm 16/8/2016

images (3)

നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയില്‍ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേന്‍, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേര്‍ന്ന് നല്ല ലായനി രൂപത്തില്‍ ആയിക്കഴിഞ്ഞിരിക്കും.

ഇതു ദിവസവും ഓരോ സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേര്‍ന്നാല്‍ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം. തേനിനു പകരം ശുദ്ധമായ ശര്‍ക്കരയും ഉപയോഗിക്കാം.