ഒരു നോട്ടം മതി ഈ ‘നോട്ട്’ തുറക്കാന്‍

12:59 pm 16/8/2016

download (15)

‘ഇന്‍റലിജന്‍്റ് സ്മാര്‍ട്ട്ഫോണ്‍’ എന്ന് സാംസങ് വിശേഷിപ്പിക്കുന്ന ഗാലക്സി നോട്ട് 7 ആഗസ്റ്റ് 19ന് വിപണിയിലത്തെും. കണ്ണുകള്‍ ഉപയോഗിച്ച് ഫോണ്‍ തുറക്കാന്‍ കഴിയുന്ന ഐറിസ് സ്കാനറാണ് നോട്ട് 7ന്‍്റെ പ്രത്യേകത. കൂടാതെ മുന്‍ഗാമികളായ നോട്ടിനൊപ്പം കണ്ടിരുന്ന 0.7 എം.എം എസ് പെന്നും ഗ്യാലക്സി നോട്ടിനോടൊപ്പമുണ്ട്.

കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 5 സംരക്ഷണമുള്ള 2560 X 1440 പിക്സല്‍ റസലൂഷന്‍ 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡ്യുവല്‍ എഡ്ജ് സൂപ്പര്‍ അലോലെഡ് സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 518 പിക്സലാണ് വ്യക്തത. എപ്പോഴും ഓണായിരിക്കുന്ന ഡിസ്പ്ളേയാണ്. ഇരട്ട ഫ്ളാഷും ഡ്യുവല്‍ പിക്സലുമുള്ള 12 മെഗാപിക്സല്‍ പിന്‍കാമറ, 5 മെഗാപിക്സല്‍ മുന്‍ സെല്‍ഫി കാമറ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപറേറ്റിങ് സിസ്റ്റം, 4 ജി.ബി റാം, ക്വാല്‍കോം നാലുകോര്‍ പ്രോസസര്‍ അല്ളെങ്കില്‍ എട്ടുകോര്‍ എക്സൈനോസ് പ്രോസസര്‍, 256 ജിബി വരെ ഉയര്‍ത്താവുന്ന 64 ജി.ബി ഇന്‍്റേണല്‍ സ്റ്റോറേജ്, 3500 എംഎഎച്ച് ബാറ്ററി, വയര്‍ലസ് ചാര്‍ജിങ് പിന്തുണ എന്നിവയാണ് വിശേഷങ്ങള്‍. യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, ബ്ളൂടൂത്ത് 4.2, വൈ-ഫൈ, ജിപിഎസ്, എന്‍എഫ്സി, 4ജി കണക്ടിവിറ്റി, 169 ഗ്രാം ഭാരം എന്നിവയുണ്ട്. സാംസങ് പേ എന്ന പണമിടപാട് സംവിധാനം ഉപയോഗിച്ച് ഐറിസ് സ്കാനറിന്‍െര്‍ സുരക്ഷയില്‍ പണമടക്കാന്‍ കഴിയും
കോറല്‍ ബ്ളൂ, ബ്ളാക്ക് ഒനിക്സ്, സില്‍വര്‍ ടൈറ്റാനിയം, ഗോള്‍ഡ് പ്ളാറ്റിനം എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. ആഗസ്ത് 19 മുതല്‍ ആഗോള ഫോണ്‍ ലഭ്യമാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യയില്‍ എന്നത്തെുമെന്ന് വ്യക്തമല്ല. വില വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

വിശേഷങ്ങള്‍ വിശദമായി:
ഐറിസ് സ്കാനറിനൊപ്പം വിരലടയാള സ്കാനറും നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ച് അടി ആഴമുള്ള വെള്ളത്തില്‍ വീണാല്‍ 30 മിനിറ്റ് വരെ സമയം ഫോണില്‍ വെള്ളം കയറില്ല. ഉപയോക്താക്കളുടെ സ്വകാര്യ-വ്യക്തിഗത വിവരങ്ങള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന സെക്വര്‍ ഫോള്‍ഡറുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഒരിടത്ത് സൂക്ഷിച്ചുവെക്കാം. സാസംങ്ങിന്‍്റെ KNOX സെക്യൂരിറ്റി ആണ് ഫോള്‍ഡറിനെ സംരക്ഷിക്കുന്നത്. ഫിംഗര്‍പ്രിന്‍റ്/ഐറിസ് സ്കാനര്‍ വഴി മാത്രമേ ഫോള്‍ഡര്‍ ലഭ്യമാകൂ.