ഐഫോൺ എസ്​.ഇ വൻ വിലക്കുറവിൽ ലഭ്യമാവുന്നതായി റിപ്പോര്‍ട്ട്.

09:44 am 21/3/2017 മുംബൈ: ​ആപ്പിള്‍ ഐഫോൺ എസ്​.ഇ വൻ വിലക്കുറവിൽ ലഭ്യമാവുന്നതായി റിപ്പോര്‍ട്ട്. ഓഫ്​ലൈൻ സ്​റ്റോറുകൾ വഴി 19,999 രൂപക്കാണ്​ എസ്​.ഇ ലഭിക്കുക. ​ഐഫോൺ എസ്​.ഇയുടെ 16 ജി.ബി മോഡലാണ്​ 19,999 രൂപക്ക്​ലഭിക്കുക. ക്രെഡിറ്റ്​ ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ ഫോൺ വാങ്ങുന്നവർക്കാണ്​ ഡിസ്​കൗണ്ട്​ നൽകുകയെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങൾ ​റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഓഫറിനെക്കുറിച്ച് ഔദ്യോഗികമായി ആപ്പിൾ പ്രതികരിച്ചിട്ടില്ല.

കോയിൻ ബൂത്തുകളിൽ നിന്ന് ഇനി മുതൽ ഇന്‍റര്‍നെറ്റ് പ്രതീക്ഷിക്കാം.

09:29 am 13/3/2017 ദില്ലി; കോയിന്‍ ബോക്സ് ഫോണുകള്‍ പോലെ വൈഫൈ സ്പോട്ടുകള്‍ തുടങ്ങാന്‍ ട്രായി അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ചെറിയ തോതില്‍ ഇന്‍റര്‍നെറ്റ് അപ്രാപ്യമായവര്‍ക്ക് അത് എത്തിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുമെന്നാണ് ട്രായി പ്രതീക്ഷിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് ഡാറ്റ ഓഫീസ് (പിഡിഒ) എന്നാണ് ഈ ആശയത്തിന് നല്‍കിയിരിക്കുന്ന പേര്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാം ഇത് തുടങ്ങാനുള്ള അനുമതി നല്‍കാനാണ് ട്രായി ആലോചിക്കുന്നത്. ഇതിന് പുറമേ ചില സ്ഥാപനങ്ങള്‍ക്കും ഇതിന് ആവശ്യമായ Read more about കോയിൻ ബൂത്തുകളിൽ നിന്ന് ഇനി മുതൽ ഇന്‍റര്‍നെറ്റ് പ്രതീക്ഷിക്കാം.[…]

നോക്കിയ 3310 നോക്കിയ അവതരിപ്പിച്ചു.

09:02 am 28/2/2017 നോക്കിയ 3310 നോക്കിയ അവതരിപ്പിച്ചു. ബാഴ്സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ മൂന്ന് സ്മാർട്ട് ഫോണുകളും നോക്കിയ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍ ഈ ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇതാ നോക്കിയ 3310 ന്‍റെ പ്രത്യേകതകള്‍. ഇരട്ട സിം ഫോണായാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. കൂടെ ക്യാമറയും ഉണ്ട്. ഫിസിക്കൽ കീബോർഡ് തന്നെയാണ്. എന്നാൽ ഡിസ്പ്ലെ ബ്ലാക്ക് വൈറ്റിൽ നിന്ന് കളറായി. രണ്ടു മെഗാപിക്സൽ കാമറയാണ് 3310 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് Read more about നോക്കിയ 3310 നോക്കിയ അവതരിപ്പിച്ചു.[…]

മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8

09:50 am 24/2/2017 ടച്ച് ഐഡിക്കു പകരം മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8 എത്തുന്നതായി റിപ്പോര്‍ട്ട്. ഐ ഫോണിന്‍റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ഈ ഫീച്ചറിന് 3D ഇമേജിങിന്റെ പിന്‍ബലം വേണമെന്നതിനാല്‍ 3D ക്യാമറയും പുതിയ ഫോണില്‍ പ്രതീക്ഷിക്കാം. ഫോണിലെ 2D ക്യാമറകള്‍ ഫോട്ടോയിലെ മുഖത്തെയും തിരിച്ചറിയും. അതിനാല്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ഫോണിനു മുന്നില്‍ ഒരാളുടെ ഫോട്ടോ കാണിച്ചാല്‍ മതി. ഈ സൂരക്ഷാ വീഴ്ച ഒഴിവാക്കാനായി ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡെപ്ത് വിവരവും ശേഖരിക്കുന്ന Read more about മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8[…]

ജിയോയില്‍ നിന്നുള്ള സൗജന്യ ഡാറ്റ-വോയ്‌സ് കോളുകള്‍ക്ക് ക്ലീന്‍ ചിറ്റ്.

08:39 am 3/2/2017 മുംബൈ: റിലയന്‍സ് ജിയോയില്‍ നിന്നുള്ള സൗജന്യ ഡാറ്റ-വോയ്‌സ് കോളുകള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്ലീന്‍ ചിറ്റ്. ഏറെ നാളത്തെ വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിലയന്‍സ് ജിയോയ്ക്ക് ഇന്ന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ട്രായിയുടെ ഉത്തരവോടെ ജിയോയില്‍ നിന്നുള്ള നിലവിലെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന താരിഫ് പ്ലാന്‍ 2017 മാര്‍ച്ച് 2 വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്തു. ടെലികോം റെഗുലേറ്ററിന്റെ യാതൊരു നിയമങ്ങളും റിലയന്‍സ് ജിയോയുടെ സൗജന്യ Read more about ജിയോയില്‍ നിന്നുള്ള സൗജന്യ ഡാറ്റ-വോയ്‌സ് കോളുകള്‍ക്ക് ക്ലീന്‍ ചിറ്റ്.[…]

വാട്​സ്​ ആപ്പിൽ പുതിയ ഫീച്ചർ .

06:20 pm 28/1/2017 കാലിഫോർണിയ: വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഫീച്ചർ ആണ്​ അയച്ച മെസേജുകൾ ഡിലീറ്റ്​ ചെയ്യാനുള്ള സംവിധാനം. ഇപ്പോൾ വാട്​സ്​ ആപ്പിൽ മെസേജ്​ അയച്ച്​ കഴിഞ്ഞാൽ അത്​ ഡിലീറ്റ്​ ചെയ്യാനോ എഡിറ്റ്​ ചെയ്യാനോ സാധിക്കില്ല. എന്നാൽ പുതിയ ഫീച്ചർ പ്രകാരം അയച്ച മെസേജുകൾ സ്വീകരിക്കുന്ന വ്യക്​തി വായിക്കുന്നതിന്​ മുമ്പായി ഇനി ഡിലീറ്റ്​ ​ചെയ്യാനും എഡിറ്റ്​ ചെയ്യാനും സാധിക്കും. വാട്​സ്​ ആപ്പി​െൻറ ബീറ്റ വേർഷനിലാണ്​ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്​. അയച്ച വാട്​സ്​ ആപ്പ്​ മെസേജ്​ Read more about വാട്​സ്​ ആപ്പിൽ പുതിയ ഫീച്ചർ .[…]

ജിയോ ബ്രോഡ് ബ്രാന്‍ഡ്; മൂന്നുമാസം സൗജന്യമെന്നു സൂചന

08 40 am 18/1/2017 മുംബൈ: ഒരു ഒരു ജിബിപിഎസ് വേഗതയില്‍ കണക്ഷന്‍ സാധ്യമാക്കുന്ന റിലൈന്‍സ് ബ്രോഡ്ബാന്‍ഡ് ജിയോ ഫൈബര്‍ ടു ഹോം ( FTTH ) വയേര്‍ഡ് നെറ്റ്‌വര്‍ക്ക് ഉടന്‍പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോ ഗിഗാഫൈബര്‍ എന്ന പേരിലാണ് ഈ സര്‍വ്വീസ് അറിയപ്പെടുന്നത്. വീട്ടിലിരുന്ന് ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് എച്ച്ഡി സിനിമകളും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഈ സംവിധാനത്തിന്‍റെ വലിയ പ്രത്യേകതകളിലൊന്നായി റിലയന്‍സ് അവകാശപ്പെടുന്നത്. ഈ സര്‍വീസ് കുറച്ചുനാളായി പുണെയിലും മുംബൈയിലും പരീക്ഷിച്ച് വരികയാണ് റിലയന്‍സ്. Read more about ജിയോ ബ്രോഡ് ബ്രാന്‍ഡ്; മൂന്നുമാസം സൗജന്യമെന്നു സൂചന[…]

ജിയോയുടെ സൗജന്യ 4ജി സേവനം ഇനി 3ജി ഫോണുകളിലും

12:06 am 23/12/2016 ദില്ലി: 3ജി ശേഷിയുള്ള സ്മാർട്ട് ഫോണിലും റിലയൻസ് ജിയോയുടെ സൗജന്യ 4ജി സേവനം എത്തുന്നു. ഇതിനുള്ള ഒരുക്കങ്ങൾ കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഈ മാസാവസാനത്തോടെ ഇതിനുള്ള ആപ്ലിക്കേഷൻ റിലയൻസ് പുറത്തിറക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ 3ജി ഹാൻഡ് സെറ്റിലും 4ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്നിന് ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നാണ് സൂചന. ജിയോയുടെ സൗജന്യ സേവനം മാർച്ച് വരെ നീട്ടിയിരുന്നു. നിലവിൽ 4ജി ഫോണുകൾ ഉള്ളവർക്കു മാത്രമേ ജിയോ ഉപയോഗിക്കാൻ സാധിക്കൂ. 52 Read more about ജിയോയുടെ സൗജന്യ 4ജി സേവനം ഇനി 3ജി ഫോണുകളിലും[…]

ഐ.ഒ.എസ്. 10 2 അപ്ഡേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

01:15 pm 15/12/2016 ദില്ലി: ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ്. 10.2 മായി ആപ്പിള്‍ രംഗത്ത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ ഐ.ഒ.എസ്. 10 ന്‍റെ രണ്ടാമത്തെ അപ്ഡേഷനാണ് ഇത്.മുമ്പിറക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കൊണ്ടാണ് ഐ.ഒ.എസ്. 10.2 ന്‍റെ വരവ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രധാനമായും ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഇറക്കിയത്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെ അടിയന്തര സേവനങ്ങളുടെ നമ്പറുകളെല്ലാം 112 ലേക്കു മാറും. അടിയന്തരഘട്ടങ്ങളില്‍ ഈ നമ്പറിലേക്കു വിളിക്കുന്നതിനാവശ്യമായ പരിഷ്‌കാരങ്ങളുമായാണ് ഐ.ഒ.എസ്. Read more about ഐ.ഒ.എസ്. 10 2 അപ്ഡേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു[…]

ബിഎസ്‌എന്‍എല്ലിന്‍റെ ഓഫര്‍ എന്ന പേരില്‍ വാട്ട്സ്‌ആപ്പ് വഴി വ്യാജസന്ദേശം പ്രചരിക്കുന്നു.

11:12 am 8/12/2016 ദില്ലി: ബിഎസ്‌എന്‍എല്‍ 4ജി എക്സ്പ്രസ് സിം പുറത്തിറക്കിയെന്ന പേരിലാണ് സന്ദേശം. ഒരു വ്യാജലിങ്ക് അടക്കമാണ് ഈ സന്ദേശം എത്തുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയര്‍ സൈറ്റിലേക്ക് ഡീഡയറക്‌ട് ചെയ്യും. സന്ദേശം ഇങ്ങനെയാണ്, ബിഎസ്‌എന്‍എല്ലിന്‍റെ 4ജി സിം ഉപയോഗിച്ചാല്‍ ആണ്‍ലിമിറ്റഡ് കോളും, ഡാറ്റയും ഒരു വര്‍ഷത്തോളം ഫ്രീയായി ലഭിക്കും. എന്നാല്‍ ഇതുവരെ 4ജി സേവനം ബിഎസ്‌എന്‍എല്‍ ആരംഭിച്ചിട്ടില്ലെന്നതാണ് സത്യം. ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ തന്നെ റാഞ്ചുവാന്‍ ഹാക്കര്‍മാര്‍ക്ക് സഹായിക്കുന്നതയിരിക്കാം ഈ സന്ദേശത്തിലെ ലിങ്ക് എന്നാണ് Read more about ബിഎസ്‌എന്‍എല്ലിന്‍റെ ഓഫര്‍ എന്ന പേരില്‍ വാട്ട്സ്‌ആപ്പ് വഴി വ്യാജസന്ദേശം പ്രചരിക്കുന്നു.[…]