ഐ.ഒ.എസ്. 10 2 അപ്ഡേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

01:15 pm 15/12/2016
images (2)
ദില്ലി: ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ്. 10.2 മായി ആപ്പിള്‍ രംഗത്ത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ ഐ.ഒ.എസ്. 10 ന്‍റെ രണ്ടാമത്തെ അപ്ഡേഷനാണ് ഇത്.മുമ്പിറക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കൊണ്ടാണ് ഐ.ഒ.എസ്. 10.2 ന്‍റെ വരവ്.
പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രധാനമായും ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഇറക്കിയത്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെ അടിയന്തര സേവനങ്ങളുടെ നമ്പറുകളെല്ലാം 112 ലേക്കു മാറും. അടിയന്തരഘട്ടങ്ങളില്‍ ഈ നമ്പറിലേക്കു വിളിക്കുന്നതിനാവശ്യമായ പരിഷ്‌കാരങ്ങളുമായാണ് ഐ.ഒ.എസ്. 10.2 ന്‍റെ രൂപകല്‍പന.
ആദ്യമായാണ് ഇത്തരം മാറ്റവുമായി മൊബൈല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പാനിക് കോള്‍ എന്നാണ് ആപ്പിളിതിന് പേരിട്ടത്. പവര്‍ ബട്ടണിലാണ് പാനിക് ബട്ടണ്‍ സ്ഥാനം പിടിച്ചത്.
എത്ര തവണ അടുപ്പിച്ച് അമര്‍ത്തിയാലാണ് പാനിക് കോള്‍ പോകേണ്ടതെന്ന് മൊബൈലില്‍ നമ്മള്‍ ആദ്യംതന്നെ നിര്‍ദേശം നല്‍കണമെന്നു മാത്രം.