ആക്സിസ് ബാങ്കിന്റെ ശാഖയിൽ റെയ്ഡിൽ 60 കോടി രൂപ കണ്ടെത്തി.

01:10 pm 15/12/2016

images (1)

ന്യൂഡൽഹി: ആക്​സിസ്​ ബാങ്കിന്റെ നോയ്​ഡ ശാഖയിൽ ആദായ നികുതി വകുപ്പ്​ നടത്തിയ റെയ്​ഡിൽ 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ച 60 കോടി രൂപ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയുള്ള ​ശ്രമമാണ്​ നടന്നതെന്ന്​ കരുതുന്നു. നേരത്തെയും ആക്​സിസ്​ ബാങ്കി​െൻറ ശാഖകളിൽ ആദായ നികുതി വകുപ്പ്​ നടത്തിയ പരിശോധനയിൽ ക്രമക്കേട്​ കണ്ടെത്തിയിരുന്നു.

നവംബർ എട്ടിന്​ പ്രധാനമന്ത്രി നോട്ട്​ അസാധുവാക്കിയതുമുതൽ ഇതുവരെ 100 കോടി രൂപയുടെ പഴയ നോട്ടുകൾ വിവിധ അ​ക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ്​ ആദായ നികുതി വകുപ്പ്​ നൽകുന്ന സൂചന. നവംബർ 25 ന്​ ഡൽഹിയിലെ കശ്​മീരി ഗേറ്റ്​ ശാഖയിൽ നടത്തിയ പരിശോധനയിൽ മൂന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ​ നോട്ടുകളുമായി രണ്ട്​ പേർ പിടിയിലായിരുന്നു. ക്രമക്കേടിനെ തുടർന്ന്​ കശ്​മീരി ഗേറ്റ്​ ശാഖയിലെ ആറ്​ പേർ അടക്കം 19 ഉദ്യോഗസ്ഥരെ ബാങ്ക്​ സസ്​പെൻഡ്​ ചെയ്​തിരുന്നു.