രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങള്‍

12:30pm 26/7/2106 രോഗങ്ങളെ തടയാന്‍ ശരീരത്തിന് ശക്തമായൊരു പ്രതിരോധ സംവിധാനമുണ്ട്. ശരീരത്തെ കടന്നാക്രമിക്കുന്ന ഹൃദ്രോഗങ്ങള്‍, പ്രമേഹം, കാന്‍സര്‍, അള്‍ഷിമേഷ്യസ് തുടങ്ങിയ എന്തിനെയും പ്രതിരോധിക്കാന്‍ ശരീരത്തിന് കഴിയും. എന്നാല്‍ പ്രതിരോധ സംവിധാനത്തിന് തകരാര്‍ സംഭവിക്കുമ്പോഴാണ് രോഗങ്ങള്‍ ശരീരത്തെ കീഴ്‌പ്പെടുത്തുന്നത്. ഭക്ഷണ ശീലത്തിലെ പ്രശ്‌നങ്ങള്‍, വ്യായാമത്തിന്റെ കുറവ്, അമിതമായ സ്‌ട്രെസ് തുടങ്ങി എന്തും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. അതില്‍ പ്രധാനമാണ് ആന്റി ഓക്‌സിഡന്റസ്. ശരീരത്തിലെത്തുന്ന വിഷമാലിന്യങ്ങളെ നിര്‍ജീവമാക്കുന്നതിന് ആന്റി Read more about രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങള്‍[…]

അല്‍പം ജീരകം മതി ദഹനക്കേടിനു

04:50pm 09/7/2016 പൊള്ളലിനു തേന്‍ ആന്റി ഓക്‌സിഡന്റ് ഗുണമുളളതിനാല്‍ ജീരകം ആരോഗ്യജീവിതത്തിനു ഗുണപ്രദം. ജീരകമിട്ടു തിളപ്പിച്ച വെള്ളം ഗുണപ്രദം. നീര്‍വീക്കം കുറയ്ക്കുന്നു. ഡയറ്ററി നാരുകള്‍ ധാരാളം. ഇരുമ്പ്, കാല്‍സ്യം, മാംഗനീസ്, പൊട്ടാസ്യം, സെലിനിയം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ജീരകത്തിലുണ്ട്. ദഹനക്കേട്, അതിസാരം, അസിഡിറ്റി, വയറുവേദന, ജലദോഷം, ചുമ, പനി, തൊണ്ടപഴുപ്പ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ജീരകം ഗുണപ്രദം. ആഹാരം ദഹിച്ചു പോഷകങ്ങളെ ശരീരം വലിച്ചെടുത്ത് ഊര്‍ജമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുന്നതിനു സഹായകം. ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഗുണപ്രദം. സ്തനം, കുടല്‍ Read more about അല്‍പം ജീരകം മതി ദഹനക്കേടിനു[…]

64 കറികള്‍ക്ക് പകരം വെയ്യ്ക്കാന്‍ ഇഞ്ചി

03:15pm 28/6/2016 ഇഞ്ചിയുടെ ആരോഗ്യസിദ്ധികളും പോഷക സിദ്ധികളും അമൂല്യം. ഇഞ്ചി ചതച്ചു ചേര്‍ത്താല്‍ ചായയ്ക്കു രുചിയേറും, ഗുണവും. ഇഞ്ചിയിലുളള ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദം. യാത്രയ്ക്കു പുറപ്പെടും മുമ്പ് ഇഞ്ചി ചേര്‍ത്ത ചായ കഴിച്ചാല്‍ യാത്രയ്ക്കിടയില്‍ മനംപിരട്ടലും ഛര്‍ദിക്കുമുളള സാധ്യത കുറയ്ക്കാം. സുഗന്ധദ്രവ്യമായ ഇഞ്ചി നിരവധി രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ എ,സി,ഇ, ബി കോംപ്ലക്‌സ്, ധാതുക്കളായ മഗ്നീഷ്യം, Read more about 64 കറികള്‍ക്ക് പകരം വെയ്യ്ക്കാന്‍ ഇഞ്ചി[…]

സുഖമായി ചിരിക്കാം

01:40pm 21/6/2016 പല്ലില്‍ എന്തു വ്യത്യാസങ്ങള്‍ സംഭവിച്ചാലും പുതിയ ഡെന്റല്‍ രീതിയനുസരിച്ച് ഈ നിറങ്ങള്‍ മാറ്റി എടുക്കാവുന്നതാണ്. അതിനെ ബ്ലീഡിംഗ് അല്ലെങ്കില്‍ ടൂത്ത് വൈറ്റ്‌നിംഗ് എന്നു വിളിക്കുന്നു. എന്നാല്‍ പല്ലിന്റെ ഉപരിതലത്തില്‍ കാണുന്ന ഇനാമല്‍ നീക്കം ചെയ്യാതെ പല്ലിന്റെ സ്വാഭാവിക നിറം വര്‍ധിപ്പിക്കുന്ന രീതിയാണിത്. പല്ലിന്റെ ഭംഗി അതിന്റെ വെണ്മയാണ്. നിറം മങ്ങിയതോ മഞ്ഞപ്പ് ബാധിച്ചതോ ആയ പല്ലുള്ളവര്‍ ചിരിക്കുന്നതിനും വായ തുറന്ന് സംസാരിക്കുന്നതിനും അല്‍പം മടി കാണിക്കും രാവിലെയും വൈകിട്ടും മുടങ്ങാതെ ബ്രഷ് ചെയ്തിട്ടും പല്ല് Read more about സുഖമായി ചിരിക്കാം[…]

മുട്ടുവേദന മാറാന്‍ 10 വിദ്യകള്‍

10:10am 30/5/2016 മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം Read more about മുട്ടുവേദന മാറാന്‍ 10 വിദ്യകള്‍[…]

ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദം

09:30am 20/5/2016 പല്ലുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ശരീരത്തെ ആകെ ബാധിക്കും. പല്ലുവേദന, നീര്‍ക്കെട്ട്, പല്ലില്‍ പോട് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ദന്തസംരക്ഷണത്തിന്റെ അഭാവത്തിലുണ്ടാകുന്നത് പല്ലിന്റെ ആരോഗ്യം സ്ത്രീകളെ എക്കാലത്തും അലട്ടിക്കൊണ്ടിരിക്കും. അതിനു പുറമേ സൗന്ദര്യപ്രശ്‌നങ്ങളും. നമ്മുടെ ജീവിതശൈലിയുടെ പ്രത്യേകതയാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം. ജീവിതത്തിലെ തിരക്കുകള്‍ മൂലം സ്ത്രീകള്‍ക്ക് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പല്ലുകള്‍ക്ക് പ്രത്യേക സംരക്ഷണം ഉണ്ടയേതീരൂ. പല്ലുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ശരീരത്തെ ആകെ ബാധിക്കും. പല്ലുവേദന, നീര്‍ക്കെട്ട്, Read more about ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദം[…]

കുട്ടികളിലെ കണ്ടുവരുന്ന അമിതവണ്ണവും

11:32am 9/5/2016 അമിതവണ്ണം ഒരു വലിയ ആര്യോഗ്യപ്രശ്നമായി ലോകത്തെമ്പാടും ഉയര്‍ന്നു വരികയാണ്. പ്രധാനമായും ജീവിതരീതികളിലെ തകരാറു കാരണമുണ്ടാകുന്ന ഈ അവസ്ഥ മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ കുട്ടികളിലും ലോകമെങ്ങും വര്‍ദ്ധിച്ചു വരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. പോഷകാഹാരക്കുറവിനോടൊപ്പം അമിതവണ്ണവും ഒരു പ്രധാനപ്രശ്നമായി നിലനില്‍ക്കുന്ന ഒരു വിചിത്രമായ അവസ്ഥ നമ്മള്‍ ഇവിടെ കാണുന്നു. ലോകാര്യോഗസംഘടനയുടെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുട്ടികളിലെ അമിതവണ്ണത്തിലും പൊണ്ണത്തടിയിലും കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.ഇന്ത്യയില്‍ നിന്നുള്ള Read more about കുട്ടികളിലെ കണ്ടുവരുന്ന അമിതവണ്ണവും[…]

യോഗയിലൂടെ ഓര്‍മ്മശക്തി വീണ്ടു എടുക്കാം

09:05am 29/4/2016 ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും ഇന്ന് രൂപം കൊണ്ടതില്‍ വച്ച് ഏറ്റവും ഫലപ്രദവും ലളിതവും സുഗമവുമായ മാര്‍ഗമാണ് യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ് യോഗാസനങ്ങള്‍. കുട്ടിക്കാലത്ത് തുടങ്ങാം സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്തിത്വവികസനത്തിനും യോഗ സഹായിക്കും. അതിലൂടെ സര്‍വതോന്മുഖമായ പുരോഗതി കൈവരിക്കാനുമാവും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ആസനങ്ങള്‍, പ്രാണായാമം, ശവാസനം അഥവാ യോഗനിദ്ര എന്നിവ പരിശീലിക്കേണ്ടതാണ്. ഏതുപ്രായക്കാര്‍ക്കും സാധാരണ ചെയ്യാവുന്ന ആസനങ്ങളാണ് Read more about യോഗയിലൂടെ ഓര്‍മ്മശക്തി വീണ്ടു എടുക്കാം[…]

ഹെല്‍ത്തി മേക്കപ്പ്

02:30pm 20/4/2016 ആഘോഷങ്ങള്‍ ഇന്നത്തെ കാലത്ത് ഒരു പുതുമയല്ല. എന്നാല്‍ ഓരോ ഫങ്ഷനുകളിലും തിളങ്ങി നില്‍ക്കുവാന്‍ ആരാണ് ആഗ്രഹിക്കാത്തത്. പരമാവധി മേക്കപ്പില്‍ പൊതിഞ്ഞാകും പുറത്തേയ്ക്ക് ഇറങ്ങുന്നതുതന്നെ. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കരുതെന്ന ഒറ്റ മന്ത്രം മാത്രമാകും എല്ലാവരുടെയും മനസില്‍. ഇതിനായി കൈയില്‍ കിട്ടുന്ന എല്ലാത്തരം ക്രീമുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മുഖത്ത് പ്രയോഗിക്കുന്നു. എന്നാല്‍ മേക്കപ്പില്‍ തിളങ്ങാനുള്ള ആഗ്രഹത്തിനു പുറകേ പോകുമ്പോള്‍ ചര്‍മ്മത്തിനു സംഭവിക്കുന്ന പ്രശ്‌നങ്ങളെ ആരും ശ്രദ്ധിക്കാറേയില്ല. വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളും ഇടകലര്‍ത്തി ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥ Read more about ഹെല്‍ത്തി മേക്കപ്പ്[…]

താരന്‍ പരിഹരിക്കാന്‍ ആസ്പിരിന്‍

02.04 AM 16-04-2016 കേശസംരക്ഷണത്തില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്ടമാകുകയും ചെയ്യും. താരന് പരിഹാരമെന്നവണ്ണം നിരവധി എണ്ണകളും ഷാംപൂവും മറ്റ് മരുന്നുകളുമൊക്കെയുണ്ടെങ്കിലും ശാശ്വത പരിഹാരം എവിടെനിന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇവിടെയിതാ, താരന് ഒരു പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുകയാണ്. ആസ്പിരിന്‍ എന്ന ഗുളിക ഉപയോഗിച്ചാല്‍ താരന് പരിഹരിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. താരനെ നശിപ്പിക്കാന്‍ ശേഷിയുള്ള സാലിസിലിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ആസ്പിരിന്‍ ഗുളികകള്‍. മുഖക്കുരു മാറ്റാനും സാധിക്കുന്ന ആസ്പിരിന്‍, Read more about താരന്‍ പരിഹരിക്കാന്‍ ആസ്പിരിന്‍[…]