ദേഷ്യം അതിരുവിട്ടാല്‍

04:25pm 13/4/2016 നിത്യ ജീവിതത്തില്‍ ഇക്കൂട്ടര്‍ എല്ലാ കാര്യങ്ങളോടും ദേഷ്യത്തോടെ ആയിരിക്കും പ്രതികരിക്കുന്നത്. ചെറു പ്രായം മുതലേ ഇവരുടെ രീതി ഇതുതന്നെയായിരിക്കും. അതുകൊണ്ടാണ് ദേഷ്യം ഒരു പ്രകൃതമായി മാറുന്നത്. മനുഷ്യസഹജമായ ഒരു വികാരമാണ് ദേഷ്യം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്തവര്‍ ചുരുക്കമാണ്. നിലനില്‍പ്പിനു നേരെയുള്ള ഭീഷണികളോട് മനുഷ്യന്‍ മൂന്നു രീതിയിലാണ് പ്രതികരിക്കുന്നത്. ഏറ്റുമുട്ടുക, ഭയന്ന് മാറിനില്‍ക്കുക, ഭീഷണിയില്‍ നിന്നും പറന്നകലുക. ഇതില്‍ ഭീക്ഷണികളോട് ഏറ്റു മുട്ടേണ്ടിവരുമ്പോള്‍ അതിനെ ശക്തമായി ചെറുത്തു നില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ Read more about ദേഷ്യം അതിരുവിട്ടാല്‍[…]

പാദങ്ങളെ സംരക്ഷിക്കാം

01:44pm 29/3/2016 ഒരാളുടെ കാലു കണ്ടാല്‍ അറിയാം അയാളുടെ സ്വഭാവം എന്നു പണ്ടു പഴമക്കാര്‍ പറയുമായിരുന്നു. പ്രായമേറുംതോറും പാദപരിപാലനം അത്യാവശ്യമായിത്തീരുന്നു. പ്രമേഹരോഗികള്‍ പാദങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. പ്രമേഹം പാദങ്ങളെ ഗുരുതരമായി ബാധിക്കും. പാദത്തിലുണ്ടാകുന്ന വ്രണങ്ങള്‍ ചിലപ്പോള്‍ കരിയാതെ വരാം. പ്രമേഹരോഗികളില്‍ പതിനഞ്ചുശതമാനം മുതല്‍ ഇരുപതുശതമാനംവരെ ആളുകള്‍ക്ക് പാദരോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാല്‍മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ഇരുപത്തിയഞ്ചുശതമാനം പേരും പ്രമേഹരോഗവുമായി ബന്ധപ്പെട്ട രോഗമുള്ളവരാണ്. പാദത്തിലുണ്ടാകുന്ന ചെറിയൊരു മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്്, Read more about പാദങ്ങളെ സംരക്ഷിക്കാം[…]

നടുവേദന ഒഴുവാക്കാം ഒന്നു ശ്രദ്ധിച്ചാല്‍

09:20am 25/3/2016 ഏറ്റവും കൂടുതല്‍ ആളുകളെ ഇന്നു അലട്ടുന്ന പശ്‌നമാണു ഡിസ്‌ക് സിന്‍ഡ്രോം അഥവാ ഡിസ്‌ക് പ്ര?ലാപ്‌സ്. പ്രായമായവരിലാണ് ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്‍ കൊണ്ടു നിര്‍മിതമാണു നട്ടെല്ല് . ആദ്യമൊക്കെ ആരും നടുവേദന അത്ര കാര്യമാക്കാറില്ല. വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളനീക്കും. ഒടുവില്‍ വേദന അസഹനീയമാകുമ്പോള്‍ ഡോക്ടറെ കാണും. നടുവേദനയുടെ കാരണം കണ്ടെത്തി ഡോക്ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദന സംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ Read more about നടുവേദന ഒഴുവാക്കാം ഒന്നു ശ്രദ്ധിച്ചാല്‍[…]

കുട്ടികളുടെ പഠനം മാതാപിതാകളുടെ കരുതലോടെ

08:19am 7/3/2016: തങ്ങളുടെ മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനാണു എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതിനായി പേരും പെരുമയുള്ള സ്‌കൂളുകളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കും. അവര്‍ക്കു പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. അതിരാവിലെ വിളിച്ചുണര്‍ത്തി സ്‌പെഷല്‍ ട്യൂഷനും ഹോം ട്യൂഷനും പറഞ്ഞയക്കും. എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമപ്പിച്ച് സ്‌കൂള്‍ ബസില്‍ യാത്രയാക്കും. വൈകിട്ട് മടങ്ങിയെത്തിയാല്‍ ഹോം വര്‍ക്കുകള്‍ ചെയ്യിക്കാന്‍ കൂടെയിരിക്കും. ഇങ്ങനെ മക്കളെ പഠിപ്പിക്കാനുള്ള വ്യഗ്രതയാണു ഓരോ കുടുംബങ്ങളിലും അരങ്ങേറുന്നത്. അതേസമയം മക്കളുടെ പഠനകാര്യത്തിലുള്ള അമിതമായ ഉത്കണ്ഠയും ആശങ്കകളും ചില Read more about കുട്ടികളുടെ പഠനം മാതാപിതാകളുടെ കരുതലോടെ[…]

കാഴ്ച തകരാറിന് ആയുര്‍വേദ അത്യത്തമം

12:30pm 03/3/2016 ഇന്നത്തെ യുഗത്തില്‍ കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് കണ്ണട ധരിച്ചാല്‍ കാഴ്ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ ഏകദേശം 5 മുതല്‍ 123 ദശലക്ഷത്തോളമുണ്ട്. ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്. കുട്ടികളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇത് ചെറിയ പ്രായത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ടത് ഭാവിയില്‍ കണ്ണട ആശ്രയിക്കേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പരാശ്രയത്തിന് വിരാമമിടുന്നത് സഹായകരമാകും. ഇതിന് ശക്തമായ ഒരു ബദല്‍ മാര്‍ഗം Read more about കാഴ്ച തകരാറിന് ആയുര്‍വേദ അത്യത്തമം[…]

ചൂടിനു തണുപ്പ് നല്‍കാന്‍ ഫ്രഷ് ജൂസുകള്‍

01:30pm 29/2/2016 പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും. വേനല്‍ക്കാലച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഉള്ളം തണുപ്പിക്കാന്‍ ആരോഗ്യപാനീയങ്ങള്‍. വീട്ടില്‍ എളുപ്പം തയാറാക്കാവുന്നതും ഏതു പ്രായക്കാര്‍ക്കും കഴിക്കാനാവുന്നതുമായ പത്തുതരം ഹെല്‍ത്തി ജൂസുകള്‍. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും. സൂര്യപ്രഭയില്‍ ചര്‍മ്മം വാടിക്കരിയാതിരിക്കാനും ജൂസുകള്‍ സഹായിക്കുന്നു. പിനാ ക്യാരോ ജൂസ് 1. കാരറ്റ് – Read more about ചൂടിനു തണുപ്പ് നല്‍കാന്‍ ഫ്രഷ് ജൂസുകള്‍[…]

കാത്സ്യം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു നടുവേദന കുറയ്ക്കാം

12:13pm 26/2/2016 നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം . നാരടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇലക്കറികളിലും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും നാരിന്റെ അളവ് വളരെ കൂടുതലാണ്. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നാരുകളാല്‍ സമ്പന്നമാണ്. നടുവേദനയുടെ കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. അമിതവണ്ണം കുറയ്ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. അമിത വണ്ണമുള്ളവര്‍ Read more about കാത്സ്യം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു നടുവേദന കുറയ്ക്കാം[…]

ഹൃദ് രോഗങ്ങല്‍ക്ക് ആയുര്‍വേദം ഉത്തമ്മം

11:11am 26/2/2016 നിത്യജീവിതശൈലികളും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന പല രോഗങ്ങള്‍ക്കും കാരണമെന്ന് ആയുര്‍വേദം ഊന്നി പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ തടയാനാകും .പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന് വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്ടിക്ക് വേണ്ടിവരുന്ന കാലം 20 – 24 വയസാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ ആയുസ് നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ Read more about ഹൃദ് രോഗങ്ങല്‍ക്ക് ആയുര്‍വേദം ഉത്തമ്മം[…]

ആരോഗ്യ രക്ഷിക്കാം ഇലകളിലൂടെ

12:27pm 19/2/2016 ആരോഗ്യരക്ഷ നേടണമെങ്കില്‍ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നാല്‍ ഇന്ന് ഇലക്കറികള്‍ ആഹാരത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ ഫലമാണ് പെരുകുന്ന ജീവിതശൈലി രോഗങ്ങള്‍. വല്ലപ്പോഴുമെങ്കിലും ഇലകളിലേക്ക് തിരിച്ചു പോയാല്‍ സുസ്ഥിരമായ ആര്യോഗ ജീവിതം നേടിയെടുക്കാവുന്നതേയുള്ളു. അതിന് ഓരോ ഇലകളുടെയും പോഷകങ്ങളും പ്രത്യേകതകളും അറിഞ്ഞിരിക്കണം. ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രദാനം ചെയ്യുന്നവയാണ് ഇവ. ഈ പത്തിലകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍… പയറില പയര്‍വര്‍ഗങ്ങളില്‍ ഏറ്റവും ഉത്തമം ചെറുപയറാണ്. ഇതിന്റെ ഇലകൊണ്ടുള്ള ഇലക്കറി അത്യുത്തമം. ശരീരകാന്തിയും Read more about ആരോഗ്യ രക്ഷിക്കാം ഇലകളിലൂടെ[…]

ഗുണത്തില്‍ ഒന്നാമത് ബദാം തന്നെ

11:03am 17/2/2016 ബദാം രുചിയും ഗുണവും ഒരുപോലെ അടങ്ങിയ പരിപ്പു വര്‍ഗം.കൊളസ്ട്രോളിനെ പേടിച്ച് പലരും ഇതിനെ ഒഴിവാക്കാറാണു പതിവ്.എന്നാല്‍ ഹൃദ്രോഗം, സ്ട്രോക്ക് ഇവയെ തടയാന്‍ ബദാം ഉത്തമമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ബദാം ഉത്തമമാണ്. ഒരു ബദാം വീതം ദിവസവും കഴിക്കുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന കണ്ണു രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. കൊച്ചു കുട്ടികള്‍ക്ക് പാലില്‍ അരച്ചു ചേര്‍ത്ത് ബദാം കൊടുക്കാവുന്നതാണ്. വിളര്‍ച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യാനും രക്ത ശുദ്ധീകരണത്തിലും ബദാം മുന്നില്‍ തന്നെ. ഇന്ത്യയില്‍ പഞ്ചാബിലും Read more about ഗുണത്തില്‍ ഒന്നാമത് ബദാം തന്നെ[…]