കാഴ്ച തകരാറിന് ആയുര്‍വേദ അത്യത്തമം

12:30pm 03/3/2016
ഇന്നത്തെ യുഗത്തില്‍ കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് കണ്ണട ധരിച്ചാല്‍ കാഴ്ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ ഏകദേശം 5 മുതല്‍ 123 ദശലക്ഷത്തോളമുണ്ട്. ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്.
കുട്ടികളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇത് ചെറിയ പ്രായത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ടത് ഭാവിയില്‍ കണ്ണട ആശ്രയിക്കേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പരാശ്രയത്തിന് വിരാമമിടുന്നത് സഹായകരമാകും.
ഇതിന് ശക്തമായ ഒരു ബദല്‍ മാര്‍ഗം എന്നനിലയില്‍ ആയുര്‍വേദ നേത്രചികിത്സ ആശാവഹമായ പരിഹാര മാര്‍ഗങ്ങള്‍ നമ്മെ കണിച്ചു തരുന്നുണ്ട്. ലഘുവായ നേത്രവ്യായാമമുള്‍പ്പെടെ മറ്റ് ചികിത്സാമുറകള്‍ വര്‍ഷാവര്‍ഷം ചെയ്യുന്നത് കാഴ്ച മാത്രമല്ല നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍പരമായ മറ്റനേകം വിഷമതകള്‍ മറികടക്കുന്നിനും ഒരു വ്യക്തിയെ വളരെയധികം സഹായിക്കുന്നു.
എന്താണ് ആയുര്‍വേദ ചികിത്സാരീതി?
ആധുനിക നേത്രചികിത്സ ശാസ്ത്രക്രിയകളില്‍ അധിഷ്ഠിതമാണെങ്കില്‍ ഔഷധങ്ങളെ ആശ്രയിച്ചു കൊണ്ടുള്ള ചികിത്സയാണ് ആയുര്‍വേദം അനുവര്‍ത്തിക്കുന്നത്. കേവലം അര്‍മ്മഛേദനം, തിമിരം എടുത്തുകളയല്‍ എന്നീ ചുരുക്കം ശസ്ത്രക്രിയകള്‍ നിഷ്‌കര്‍ഷിക്കുന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷം അസുഖങ്ങളും ഔഷധങ്ങളാലും ചികിത്സാമുറകളാലുമാണ് ഭേദമാക്കുന്നത്.
അര്‍ബുദം, അജക തുടങ്ങി അസാധ്യങ്ങളായ അസുഖങ്ങള്‍ പറയുന്നുണ്ടെങ്കിലും കാഴ്ച വൈകല്യങ്ങള്‍ വലിയ ഒരളവുവരെ ചികിത്സാസാധ്യങ്ങളായി ആയുര്‍വേദം കാണുന്നു. ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) ജീവന്തി (അടപതിയന്‍ കിഴങ്ങ്) തുടങ്ങിയ ഔഷധങ്ങള്‍ നേത്രസംരക്ഷണത്തിന് അത്യുത്തമങ്ങളാണെന്ന് ഏറെക്കുറെ പഴയ തലമുറക്കാര്‍ക്ക് ഇന്നറിയാം. അതോടൊപ്പമോ, അതിലധികമോ ഉദ്ദിഷ്ട ഫലം തരുന്ന ചികിത്സാരീതികളാണ് താഴെ പറയുന്നവ.