പാദങ്ങളെ സംരക്ഷിക്കാം

01:44pm 29/3/2016

images (4)
ഒരാളുടെ കാലു കണ്ടാല്‍ അറിയാം അയാളുടെ സ്വഭാവം എന്നു പണ്ടു പഴമക്കാര്‍ പറയുമായിരുന്നു. പ്രായമേറുംതോറും പാദപരിപാലനം അത്യാവശ്യമായിത്തീരുന്നു.
പ്രമേഹരോഗികള്‍ പാദങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. പ്രമേഹം പാദങ്ങളെ ഗുരുതരമായി ബാധിക്കും. പാദത്തിലുണ്ടാകുന്ന വ്രണങ്ങള്‍ ചിലപ്പോള്‍ കരിയാതെ വരാം.
പ്രമേഹരോഗികളില്‍ പതിനഞ്ചുശതമാനം മുതല്‍ ഇരുപതുശതമാനംവരെ ആളുകള്‍ക്ക് പാദരോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാല്‍മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ഇരുപത്തിയഞ്ചുശതമാനം പേരും പ്രമേഹരോഗവുമായി ബന്ധപ്പെട്ട രോഗമുള്ളവരാണ്.

പാദത്തിലുണ്ടാകുന്ന ചെറിയൊരു മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്്, രക്തക്കുഴലുകളുടെ വൈകല്യം, രോണാണുബാധ തുടങ്ങിയവയാണ് .
പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നതും കരിയാതാവുന്നതിനും കാരണം. പ്രമേഹരോഗികളുടെ പ്രായത്തിനനുസരിച്ച് പാദസംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്നു. പ്രായമേറുംതോറും പാദപരിപാലനം അത്യാവശ്യമായിത്തീരുന്നു.
പാദരോഗങ്ങള്‍ക്ക് കാരണം
നാഡീവ്യൂഹങ്ങളുടെ തകരാറാണ് പാദരോഗങ്ങള്‍ക്ക് പ്രധാന കാരണം ശരീരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുകയും തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ശരീരാവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സെന്‍സറി മോട്ടോര്‍ സംവിധാനത്തിന് തകരാര്‍ സംഭവിക്കുന്നതാണ് പാദരോഗങ്ങള്‍ക്ക് കാരണം.
സെന്‍സറിമോട്ടോര്‍ സിസ്റ്റത്തിന്റെ തകരാര്‍മൂലം ശരീരത്തിലെ പേശികള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടമാകുന്നു. ഇതോടൊപ്പം കുടല്‍, ആമാശയം, മൂത്രാശയം, വിയര്‍പ്പുഗ്രന്ഥികള്‍ എന്നിവയെ നിയന്ത്രിച്ചുപോരുന്ന നാഡികള്‍ക്കു ബലക്ഷയമുണ്ടാകുന്നു.
വിയര്‍പ്പുഗ്രന്ഥികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചര്‍മ്മത്തില്‍ ജലാംശം കുറയുന്നു. ചര്‍മ്മം വിണ്ടുകീറി മുറിവുകളുണ്ടാകുന്നു.
നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനതകരാര്‍മൂലം അവതാളത്തിലാകുന്ന പേശികള്‍ സങ്കോചവികാസ വ്യവസ്ഥ പാലിക്കപ്പെടാത്ത സ്ഥിതി ഉണ്ടാകുന്നതോടെ വിരലുകളുടെ സ്വഭാവിക ആകൃതി നഷ്ടമാകുന്നു.
ഇത്തരത്തില്‍ ആകൃതിയില്‍ വ്യത്യാസം വന്ന പാദമൂന്നി നടക്കുമ്പോള്‍ ഒരു പ്രത്യേകഭാഗത്ത് കൂടുതല്‍ മര്‍ദ്ദം അനുഭവപ്പെടുന്നു. ഈ ഭാഗത്തെ ചര്‍മ്മത്തിന് കട്ടികൂടി അവിടെ വ്രണം രൂപപ്പെടുന്നു.
ഈ തഴമ്പുകള്‍ അടര്‍ന്നുപോകുമ്പോള്‍ അവിടെ വ്രണം രൂപപ്പെടും. നാഡീതകരാര്‍മൂലം പ്രതികരണശേഷി നഷ്ടപ്പെടുന്നതിനാല്‍ ഈ ഭാഗത്ത് വേദന അനുഭവപ്പെടുകയില്ല.