രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങള്‍

12:30pm 26/7/2106
download

രോഗങ്ങളെ തടയാന്‍ ശരീരത്തിന് ശക്തമായൊരു പ്രതിരോധ സംവിധാനമുണ്ട്. ശരീരത്തെ കടന്നാക്രമിക്കുന്ന ഹൃദ്രോഗങ്ങള്‍, പ്രമേഹം, കാന്‍സര്‍, അള്‍ഷിമേഷ്യസ് തുടങ്ങിയ എന്തിനെയും പ്രതിരോധിക്കാന്‍ ശരീരത്തിന് കഴിയും. എന്നാല്‍ പ്രതിരോധ സംവിധാനത്തിന് തകരാര്‍ സംഭവിക്കുമ്പോഴാണ് രോഗങ്ങള്‍ ശരീരത്തെ കീഴ്‌പ്പെടുത്തുന്നത്. ഭക്ഷണ ശീലത്തിലെ പ്രശ്‌നങ്ങള്‍, വ്യായാമത്തിന്റെ കുറവ്, അമിതമായ സ്‌ട്രെസ് തുടങ്ങി എന്തും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. അതില്‍ പ്രധാനമാണ് ആന്റി ഓക്‌സിഡന്റസ്.

ശരീരത്തിലെത്തുന്ന വിഷമാലിന്യങ്ങളെ നിര്‍ജീവമാക്കുന്നതിന് ആന്റി ഓക്‌സിഡന്‍സ് അത്യാവശ്യമാണ്. വൈറ്റമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റ് ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്. കോളിഫ്‌ളവര്‍, കാബേജ്, നെല്ലിക്ക, കാരറ്റ് തുടങ്ങിയവയിലൊക്കെ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീര കോശങ്ങളെ നശിക്കാതെ കാത്തു രക്ഷിക്കാന്‍ ആന്റി ഓക്‌സിഡന്റ്‌സിന് കഴിയും.

കാന്‍സറിനെപ്പോലും പ്രതിരോധിക്കുന്നതാണ് ഒമേഗാ ത്രി ഫാറ്റി ആസിഡ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഒമേഗാ ത്രി. മത്സ്യങ്ങളിലാണ് ഒമേഗാ ത്രി ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. മത്തിയടക്കമുള്ള ചെറുമീനുകള്‍ ഒമേഗാ ത്രിയുടെ കലവറയാണ്.

പ്രകൃതിയിലെ തന്നെ ഏറ്റവും ശക്തമായ ഒരു ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകമാണ് കര്‍കുമിന്‍. മഞ്ഞളിലാണ് ഇത് ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്. രോഗപ്രതിരോധനത്തിന് മഞ്ഞളിനോടും ഗുണമുള്ള മറ്റൊന്നുമില്ല. കടുംനിറമുള്ള ഫലങ്ങളില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സും ഇതേപോലെ തന്നെ ശരീരത്തിന് ഏറെ അത്യാവശ്യമാണ് ഘടകമാണ്. ആപ്പിള്‍, ബ്ലൂബെറി, ചെറി, ബ്രോക്കോളി എന്നിവയില്‍ ധാരാളം പോളിഫിനോള്‍സ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഏറ്റവും മികച്ച ഫ്‌ളവനോയിഡാണ് ക്വിര്‍സ്റ്റിന്‍. വെളുത്തുള്ളി, ബ്രോക്കോളി, മുന്തിരി, എന്നിവയിലൊക്കെ ക്വിര്‍സ്റ്റിന്‍ അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെട്ടു നില്‍ക്കുകയും അതുവഴി രോഗങ്ങളെ തടയാനും കഴിയും.