നടന്നോളു അർബുദത്തെ ചെറുത്തു നിൽക്കാം.

10:39 am 23/2/2017
download (6)

ലണ്ടന്‍: 30 മിനിറ്റ് വീതം ആഴ്ചയില്‍ മൂന്നു ദിവസം നടക്കുന്നത് അര്‍ബുദരോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് പഠനം. സറേ സര്‍വകലാശാല, കിങ്സ് കോളജ് ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഉയര്‍ന്ന തോതില്‍ അര്‍ബുദം ബാധിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും രോഗലക്ഷണങ്ങള്‍ കുറച്ചു കൊണ്ടുവരാനും നടത്തത്തിലൂടെ കഴിയുമെന്നാണ് പഠനം പറയുന്നത്. വ്യായാമം അര്‍ബുദരോഗികളുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നതായി കണ്ടത്തെിയിരുന്നു. എന്നാല്‍, സാധാരണയായി അര്‍ബുദബാധിതര്‍ ചികിത്സാ കാലത്തും തുടര്‍ന്നും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വിമുഖത കാണിക്കുന്നത് പതിവാണ്.

42 അര്‍ബുദബാധിതരെ രണ്ടു സംഘങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു സംഘത്തിന് ഇടവിട്ട ദിവസങ്ങളില്‍ 30 മിനിറ്റ് വീതം നടക്കുന്നതിനും ആഴ്ചയിലൊരിക്കല്‍ സംഘം ചേര്‍ന്ന് നടക്കുന്നതിനും പ്രചോദനമേകുന്ന അഭിമുഖം നല്‍കി. അടുത്തസംഘം ആളുകളോട് നിലവില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നടക്കാന്‍ നിര്‍ദേശിച്ചവരുടെ മാനസിക, ശാരീരിക, വൈകാരിക ആരോഗ്യം വര്‍ധിച്ചതായി കണ്ടത്തെി. സ്ഥിരമായ നടത്തത്തിലൂടെ തങ്ങളുടെ ജീവിതനിലവാരത്തില്‍ കാര്യമായ വ്യത്യാസമുണ്ടായതായി പഠനത്തിന്‍െറ ഭാഗമായവര്‍ സാക്ഷ്യപ്പെടുത്തിയതായി കിങ്സ് കോളജിലെ ഗവേഷകനായ ജോ ആംസ് പറഞ്ഞു. ബി.ഐം .ജെ ഓപണ്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.