കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം

10:40 am 23/2/2017
images (7)
തിരുവനന്തപുരം: നോട്ട് റദ്ദാക്കലിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം. നോട്ട് നിരോധനം സംസ്ഥാന സർക്കാരിനും സാധാരണ ജനങ്ങൾക്കും തിരിച്ചടിയായെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഗവർണർ പറഞ്ഞു. സഹകരണ മേഖല സ്തംഭിച്ചു. നോട്ട് റദ്ദാക്കൽ തീരുമാനം സർക്കാരിന്‍റെ റവന്യു വരുമാനം കുറച്ചുവെന്നും നിയസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ നിയമസഭയിൽ എത്തിയ ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു. അതേസമയം, പ്രതിഷേധപ്രകടനവുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. സ്ത്രീ സുരക്ഷ, റേഷൻ വിതരണം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. എന്നാൽ നിയമസഭ തടസപ്പെടുത്തുന്ന നടപടികളൊന്നും പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നാണ് ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം നടക്കുന്നത്. മാ​​​ർ​​​ച്ച് 16 വ​​​രെ നീ​​​ളു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 15 ദി​​​വ​​​സം സ​​​ഭ സ​​​മ്മേ​​​ളി​​​ക്കു​​​ന്നു​​​ണ്ട്.