പൈനാപ്പിള്‍ കഴിക്കു ആരോഗ്യം കാക്കാം.

11:26 am 10/4/2017

പൈനാപ്പിള്‍ ഇഷ്ട്ടമില്ലാത്തവർ ചുരുക്കം. നാട്ടില്‍ കൈതച്ചക്ക എന്ന പേരില്‍ അറിയപ്പെടുന്ന പൈനാപ്പിള്‍, ജ്യൂസ് പ്രേമികളുടെ ഇഷ്‌ട വിഭവമാണ്. പൈനാപ്പിള്‍ ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഇവിടെയിതാ, പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന 6 ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
1, വേദന സംഹാരി-
കഠിനമായ വേദനകള്‍ക്ക് ആശ്വാസമേകുന്ന ഘടകങ്ങള്‍ പൈനാപ്പിളിലുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ബ്രോമെലെയ്ന്‍ എന്ന എന്‍സൈം, വേദന ശമിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുപോലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആസ്‌പിരിന്‍ ഗുളികയുടെ ഫലം ഇതിന് കിട്ടും.
2, കൊഴുപ്പിനെ ഇല്ലാതാക്കും-
പൈനാപ്പിളില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കൊഴുപ്പിനെ കത്തിച്ചുകളയുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഭാരം കുറയ്‌ക്കാനും വണ്ണം കുറയ്‌ക്കാനും ആഗ്രഹിക്കുന്നവര്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ഉത്തമമാണ്.
3, കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം-
പൈനാപ്പിള്‍ ശീലമാക്കുന്നത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന‍് സഹായിക്കും. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍-സി, മാംഗനീസ്-പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും കണ്ണുകളിലെ കോശങ്ങള്‍ നശിക്കുന്നതിനെ ചെറുക്കും. ഇത് കാഴ്‌ച സംബന്ധമായ പ്രശ്‌നങ്ങളില്‍ ആശ്വാസമേകും. കൂടാതെ കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന ബീറ്റ കരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്.
4, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും-
രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. കുറഞ്ഞ അളവില്‍ സോഡിയവും കൂടിയ അളവില്‍ പൊട്ടാസ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായകരമാണ്.
5, സ്ത്രി വന്ധ്യതയെ ചെറുക്കും-
സ്‌ത്രീകളില്‍ ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഫോളിക് ആസിഡ്, പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വന്ധ്യതാ പ്രശ്‌നമുള്ള സ്‌ത്രീകള്‍ക്ക് ഉത്തമ ഭക്ഷണമാണ് പൈനാപ്പിള്‍ എന്നു പറയാം.
6, വിറ്റാമിന്‍ കലവറ-
പൈനാപ്പിളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ധാതുക്കളായ പൊട്ടാസ്യം, കാല്‍സ്യം, കരോട്ടന്‍, എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ധാരാളം ആന്റി ഓക്‌സിഡന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, സന്ധിവാതം, വിവിധതരം ക്യാന്‍സര്‍ എന്നിവയെയും ചെറുക്കാന്‍ ഇത് സഹായിക്കും. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും ഇത് നല്ലതാണ്.