ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നാലും അഞ്ചും പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

11:30 am 10/4/2017

കൊച്ചി: ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിനെയും ദിപിനെയും അറസ്റ്റ് ചെയുന്നത് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ല എന്നതിനാലാണ് കോടതിയുടെ നിർദേശമെന്നാണ് വിവരം.അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയ പ്രോസിക്യൂഷൻ ഇരുവരും പോലീസിന്‍റെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി.

അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതിയും നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിന്‍റെ ഭാര്യ കോടതി അലക്ഷ്യ ഹർജി നൽകി. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്ത നടപടിയെത്തുടർന്നാണ് ഹർജി നൽകിയത്
– See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=203956#sthash.6VenOG9W.dpuf