പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി

04:33 pm 29/4/2017

മൂന്നാർ: നിരാഹാര സമരം നടത്തിയിരുന്ന പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. ഗോമതി, കൗസല്യ എന്നിവരെയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. സമരം നടത്തുന്ന പ്രവർത്തകരുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ്​ നടപടി.

അറസ്​റ്റിനെ പൊമ്പിളൈ ഒരുമൈ പ്രവർത്തകരും സമരത്തിന്​ പിന്തുണ നൽകുന്ന ആം ആദ്​മി പ്രവർത്തകരുൾപ്പടെയുള്ളവരും എതിർത്തുവെങ്കിലും പൊലീസ്​ ബലമായി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. അറസ്​റ്റ്​ ചെയ്​ത പ്രവർത്തകരെ അടിമാലി താലൂക്ക്​ ആശുപത്രിയിലേക്ക്​ കൊണ്ടു പോയി.അതേ സമയം, ആശുപത്രിയിലും നിരാഹാരം തുടരുമെന്ന്​ പെമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി പറഞ്ഞു.