ബി​ഹാ​റി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു.

04:35 pm 29/4/2017

പാ​റ്റ്ന: ശ​നി​യാ​ഴ്ച രാ​വി​ലെ ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ലു​ള്ള ഉ​ർ​ദു ക​ന്യാ മി​ഡി​ൽ സ്കൂ​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം ഇ​വ​രെ വി​ട്ട​യ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ​ക്കൂ​ന​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നും ഇ​ത് ബോം​ബ് സ്ഫോ​ട​നം അ​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം വ്യ​ക്ത​മാ​ക്കി. മാ​ലി​ന്യ​ക്കൂ​ന​യി​ലു​ണ്ടാ​യി​രു​ന്ന വെ​ടി​മ​രു​ന്നു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.