നാ​ല് ന​ക്സ​ലു​ക​ളെ സി​ആ​ർ​പി​എ​ഫ് അ​റ​സ്റ്റു ചെ​യ്തു.

06:45 pm 29/4/2017

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജ​പൂ​രി​ൽ​നി​ന്നു നാ​ല് ന​ക്സ​ലു​ക​ളെ സി​ആ​ർ​പി​എ​ഫ് അ​റ​സ്റ്റു ചെ​യ്തു. ശ​നി​യാ​ഴ്ച സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ ചെ​യ​ത​ത്. ​സു​ക്മ ആ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ കർശനമാക്കിയിരുന്നു. മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ സു​ക്മ​യി​ൽ 26 സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​രാണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ടത്.

ന​ക്സ​ൽ വി​രു​ദ്ധ ന​ട​പ​ട​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സി​ആ​ർ​പി​എ​ഫ് മേ​ധാ​വി,ഡി​ഐ​ജി, എ​സ്പി തു​ട​ങ്ങി​യ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് സു​ര​ക്ഷാ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.