റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധവാരം ഭക്തിനിര്‍ഭരമായി ആചരിച്ചു .

06:45 am 30/4/2017


ഓശാന ഞായറാഴ്ച യേശുവിന്റെ രാജകീയ പ്രവേശാനത്തോടനുബന്ധിച്ചുള്ള ഓശാന പ്രൗഢമായരീതിയില്‍ നടത്തപ്പെട്ടൂ. ഓശാന ഓശാന… എന്ന ഗാനം സെന്ററിലെ എല്ലാ ദിശകളില്‍ നിന്നു മറ്റൊലികൊണ്ടു.കൊച്ചുകുട്ടികളടക്കം അബാലവൃം ജനങ്ങള്‍ ഓശാനയില്‍ പങ്കാളികളായി. കുരുത്തോലയുമേന്തി എല്ലാവരും പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. പുതുക്കി പണിതഅള്‍ത്താരയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടൂ.

പെസഹാവ്യാഴം പരിശുദ്ധ കുര്‍ബാന മദ്ധ്യേ12ശിഷ്യന്മാരുടെ കാല്‍കഴുകല്‍ ശുശ്രുഷ നടത്തപെട്ടൂ. വിനയത്തിന്റെ മാതൃകകാണിച്ചുകൊണ്ടുള്ള വൈദികന്റെ ശുശ്രുഷ ഹൃദയസ്പര്‍ശിയായിരുന്നു. കുര്‍ബാനക്ക്‌ശേഷം ഇടവക അംഗങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടു വന്നകുരിശ് അപ്പവുപാലും വൈദികന്‍ ആശീര്‍വദിച്ചു വിതരണംചെയ്തു.

ദുഃഖവെള്ളി കുരിശിന്റെ വഴിയോട് കൂടിദുഃഖ വെള്ളി സെര്‍വിസുകള്‍ ആരംഭിച്ചു. അതിനുശേഷം യേശുവിന്റെ പീഡാനുഭവചരിത്രം വളരെ ഹൃദയസ്പര്ശിയായി വായിച്ചു. വൈദികന്‍ യേശുവിന്റെ പീഡനുഭവത്തെക്കുറിച്ചും മനുഷ്യകുലത്തിന്റെപാപമോചനത്തെപ്പറ്റിയും സന്ദേശംനല്‍കി. കയ്പുനീര്‍ നല്‍കികൊണ്ട് ശുശ്രുഷകള്‍ അവസാനിപ്പിച്ചു. women’s forum കഞ്ഞിയുപയറും ഒരുക്കിയിരുന്നു.

ഉയര്‍പ്പുഞായര്‍ ഏറ്റവുപരിപാവനവും പരിശുദ്ധവുമായഉയിര്‍പ്പ്ശുശ്രുഷനടത്തപ്പെട്ടൂ. വൈദികന്‍ ഉത്ഥാനത്തെപ്പറ്റി സന്ദേശം നല്‍കി. കുര്‍ബാനക്ക്‌ശേഷം women’s forum നേതൃത്വത്തില്‍ അപ്പവും ഇറച്ചിക്കറിയുമായി സ്‌നേഹവിരുന്നൊരുക്കി. വിശുദ്ധവാരത്തിലെ പരിപാടികളൊക്കെ ക്‌നാനായമക്കളുടെ ഒരുമയും തനിമയും വിളിച്ചോതുന്നതായിരുന്നു.