രാഷ്​ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി​ മൽസരിക്കാൻ താനില്ലെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി

12:45 pm 30/4/2017

ന്യൂഡൽഹി: രാഷ്​ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി​ മൽസരിക്കാൻ താനില്ലെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി. സമവായമുണ്ടായെങ്കിൽ മാ​ത്രം വീണ്ടും രാഷ്​ട്രപതിയാവുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട്​ അറിയിച്ചെന്നാണ്​ സൂചന. മൽസരം നടക്കുകയാണെങ്കിൽ വീണ്ടും ഉപരാഷ്​ട്രപതി സ്ഥാനത്തേക്ക്​ ഇല്ലെന്ന് ഹമീദ്​ അൻസാരിയും സൂചന നൽകി.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ സ്ഥാനാർഥി സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്​. ഈ സാഹചര്യത്തിലാണ്​ നിലപാട്​ വ്യക്​തമാക്കി രാഷ്​ട്രപതിയും ഉപരാഷ്​ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്​.