കിങ്​ഫിഷർ എയർലെൻസിന്​ വായ്​പ​: ധനമന്ത്രാലയത്തിലേക്ക്​ അന്വേഷണം.

10: 59 AM 31/01/2017
download
ന്യൂഡൽഹി: മദ്യ വ്യവസായി വിജയ്​ മല്യയുടെ കിങ്​ഫിഷർ എയർലെൻസി​ന്​ അനധികൃതമായി വായ്​പ അനുവദിച്ച സംഭവത്തിൽ സി.ബി.​െഎ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്​ വ്യാപിപ്പിക്കുന്നു. ഇത്​ സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട്​ സി.ബി.​െഎ ആവശ്യപ്പെട്ടുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ.

വിജയ്​ മല്യക്ക്​ അനധികൃതമായി വായ്​പ അനുവദിക്കുന്നതിന്​ ധനമന്ത്രാലയത്തിലെ ചില വ്യക്​തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്​ സി.ബി.​െഎയുടെ കണ്ടെത്തിൽ. ഇൗ കേസുമായി ബന്ധപ്പെട്ട്​ ബാങ്കി​െൻറ ഉദ്യോഗസ്ഥരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അന്വേഷണ എജൻസിയുടെ പുതിയ നീക്കം.

യു.പി.എ സർക്കാറി​െൻറ ഭരണകാലത്ത്​ വിജയ്​ മല്യക്ക്​ വായ്​പകൾ അനുവദിക്കുന്നതിനായി അനധികൃതമായി ഇടപ്പെട്ടു എന്ന്​ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. വിജയ്​ മല്യക്കായി യു.പി.എ സർക്കാർ ഇടപ്പെട്ടതി​​െൻറ തെളിവുകൾ ഉണ്ടെന്ന്​ പല ബി.ജെ.പി നേതാക്കളും ആരോപിക്കുകയും ചെയ്​തിരുന്നു.